അന്താരാഷ്ട്ര യോഗാ ദിനത്തിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ കുടുബാരോഗ്യ കേന്ദ്രത്തിന്റെയും  കുടുംബശ്രീ യൂണിറ്റിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനത്തിനോടനുബന്ധിച്ചു ബോധവൽക്കരണ ക്ലാസും, യോഗ പരിശീലനവും നടത്തി.

ഏക ലോകം ഏകാരോഗ്യം യോഗയിലൂടെ എന്ന സന്ദേശം ഉൾക്കൊണ്ട് ജീവിതശൈലി രോഗങ്ങൾ കുറക്കുന്നതിനും, അതിന്റെ വ്യാപനം പിടിച്ചു നിർത്തുന്നതും ലക്ഷ്യമാക്കി കട്ടത്തി ഗവ. LP സ്കൂളിൽ വച്ച് നടന്ന പരിശീലനം വാർഡ് മെമ്പർ രജിത ഹരികുമാർ ഉത്ഘാടനം ചെയ്തു.

ഡോ.നിസ്സി, മേഴ്‌സി കെ ജോൺ, ബിജു, രേഷ്മ, ഗീത സാബു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ക്ലാസ്സിനും, യോഗ പരിശീലനത്തിനും ബിബിത അനീഷ് നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*