തിരുവനന്തപുരം പാപ്പനംകോട് ഉണ്ടായ വന്‍തീപിടിത്തത്തില്‍ രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാപ്പനംകോടുള്ള ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. 

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ പ്രവ‍ർത്തിച്ച ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചു. റോഡ‍രികിൽ താഴത്തെ നിലയിൽ സ്ഥാപനങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. 

തീ ആളിപ്പടർ‍ന്ന് ഓഫീസിലെ ഫർണിച്ചറുകളടക്കം കത്തിനശിച്ചു. തീ ആളിപ്പടർ‍ന്നതിന് പിന്നാലെ ഓഫീസിന്‍റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. തീ അതിവേഗമാണ് ആളിപ്പടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*