19 ലാപ് ടോപ് ബാഗുകൾക്കുള്ളിൽ കഞ്ചാവ്; ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

ആലപ്പുഴയിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ നിന്നാണ് 10 കിലോ കഞ്ചാവ് കണ്ടെടുത്തത്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഷാലിമാർ എക്സ്പ്രസ് പുറപ്പെട്ടതിന് പിന്നാലെയാണ് കഞ്ചാവ് ചാക്ക് പ്രത്യക്ഷപ്പെട്ടത്.

19 ലാപ് ടോപ് ബാഗുകൾക്കുള്ളിൽ പ്രത്യേക കവറിൽ തയ്ച്ചു ചേർത്ത നിലയിലായിരുന്നു കഞ്ചാവ്. ആദ്യഘട്ടത്തിൽ സമീപത്തുണ്ടായിരുന്നവർക്ക് സംശയം ഉണ്ടായിരുന്നില്ല. പിന്നീട് കഞ്ചാവിന്റെ രൂക്ഷ ഗന്ധം പ്ലാറ്റ്ഫോമിൽ പടർന്നു. തുടർന്ന് റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്. ആർക്കോ വേണ്ടി പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചതാവാമെന്നാണ് പോലീസ് പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*