‘മിസൈല്‍ വീഴുന്നതെല്ലാം കണ്‍മുന്നില്‍ കാണുകയാണ്, ഇനി ഇവിടെ വയ്യ’; ഇറാനില്‍ കുടുങ്ങി 11 മലയാളി യുവാക്കള്‍

ഇറാനില്‍ കുടുങ്ങി മലയാളികള്‍. മര്‍ച്ചന്റ് നേവി കോഴ്‌സ് പഠിച്ച് ഇറാനില്‍ ജോലി തേടിയെത്തിയ 11 യുവാക്കളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. തങ്ങള്‍ നില്‍ക്കുന്ന സ്ഥലം സംഘര്‍ഷഭരിതമാണെന്നും എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും യുവാക്കള്‍  പറഞ്ഞു. ഒരുപാട് ഇന്ത്യക്കാര്‍ തങ്ങളുടെ കൂടെയുണ്ടെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു.

മിസൈല്‍ വന്ന് വീഴുന്നതും തീ ഉയരുന്നതുമെല്ലാം കണ്ണുകൊണ്ട് കാണുകയാണ് ഞങ്ങള്‍. ഇതെല്ലാം ജീവിതത്തിലെ ആദ്യ അനുഭവമാണ്. ഒരു തരത്തിലും ഇവിടെ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ്. സഹായിക്കണം. യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ. ഭയപ്പാടോടെയാണ് ദിവസവും ജീവിക്കുന്നതെന്ന് യുവാക്കള്‍ പറഞ്ഞു. ശമ്പളം പോലും ലഭിക്കുന്നില്ലെന്നതാണ് ഏറെ വിഷമകരം. ജോലി ഉപേക്ഷിച്ച് എത്രയും പെട്ടെന്ന് ഇറാനില്‍ നിന്ന് മടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. ഇവിടെ നിന്ന് തങ്ങളെ കൊണ്ടുപോകാന്‍ സഹായിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം.

ഖൊറംഷര്‍ നഗരത്തിലാണ് 11ഓളം യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നാണ് ഇവര്‍ എറണാകുളം രുദ്രാക്ഷ് ഏജന്‍സി വഴി ഇറാനിലെത്തിയത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് തങ്ങളോട് അധികൃതര്‍ പറഞ്ഞതെങ്കിലും കഴിഞ്ഞ കുറച്ച് ദിവസമായി സാഹചര്യങ്ങള്‍ ഗുരുതരമാകുകയാണെന്നും തങ്ങള്‍ വലിയ ഭയപ്പാടിലാണെന്നുമാണ് യുവാക്കള്‍  പ്രതികരിച്ചിരിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*