
തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിൽ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടത്. ജനലിൻ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഇളയ കുട്ടി അറിയിച്ചതിനെ തുടർന്ന് അയൽക്കാരാണ് റിബൺ മുറിച്ച് ആശുപത്രിയിലെത്തിച്ചത്.
ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. പിതാവ് ഓട്ടോ ഡ്രൈവറായ മാതാവ് സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ്. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയിൽ സംഭവിച്ചതാകം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണമാരംഭിച്ചു.
Be the first to comment