എറണാകുളത്ത് 12 വയസ്സുകാരന് ക്രൂരമർദനം. അമ്മയും ആൺസുഹൃത്തും ചേർന്നാണ് കുട്ടിയെ മർദിച്ചത്. അമ്മയുടെ അടുത്ത് കിടന്നതാണ് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചത്. കുട്ടിയെ കൊച്ചിയിലെ ലിസ്സി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു മർദന വിവരം പുറത്തറിയുന്നത്.
കുട്ടിയുടെ നെഞ്ചിൽ അമ്മ കൈവിരലുകൾ കൊണ്ട് മാന്തി മുറിവുണ്ടാകുകയായിരുന്നു. കൂടാതെ കുട്ടിയുടെ തല ആൺസുഹൃത്ത് പലതവണ ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ ഉടൻ പോലീസിൽ വിവരമറിയിക്കുകയും എളമക്കര പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി എടുക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.



Be the first to comment