വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. ലൈബ്രേറിയൻ,നഴ്സറി ടീച്ചർ തുടങ്ങിയ തസ്തികകളിൽ 122 പേരെ സ്ഥിരപ്പെടുത്തിയാണ് ഉത്തരവ് ഇറങ്ങിയത്. ലൈബ്രേറിയൻ- 86, നഴ്സറി ടീച്ചർ- 22, ആയ-14, എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്. പത്തുവർഷമോ അതിലധികമോ താൽക്കാലിക ജോലിയിൽ തുടരുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്.
സ്ഥിരപ്പെടുത്തിയതിൽ ഒരു വർഷം സർക്കാരിന് 1.08 കോടി രൂപയുടെ അധിക ബാധ്യത വരും. ശമ്പള വർധനയടക്കം പരിഗണിക്കുമ്പോൾ ബാധ്യതയുടെ കണക്ക് വർധിക്കും. സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗ തീരുമാനിച്ചിരുന്നു. മറ്റ് വകുപ്പുകളിലും താത്കാലിക ജീവനക്കാരായവരെ സ്ഥിരപ്പെടുത്താനുള്ള ആവശ്യം സർക്കാരിന് മുന്നിലുണ്ട്.



Be the first to comment