
അതിരമ്പുഴ: 138-ാമത് അതിരൂപതാ ദിനാഘോഷത്തിൻ്റെ ഭാഗമായി അതിരൂപതയിലെ ഇടവകകളിൽ ഞായറാഴ്ച ഇടവകതലാഘോഷങ്ങൾ നടത്തപ്പെട്ടു. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം പേപ്പൽ പതാക ഉയർത്തിയും അതിരൂപതാദിനപ്രതിജ്ഞ ചൊല്ലിയും അതിരൂപത ആന്തം പാടിയുമാണ് പ്രസ്തുത ആഘോഷം ഇടവകകളിൽ നടത്തപ്പെട്ടത്. അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവകതലാഘോഷം വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. നവീൻ മാമ്മൂട്ടിൽ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. സിറിൽ കൈതക്കളം, കൈകാരന്മാരായായ ജോണി കുഴുപ്പിൽ, ജേക്കബ് തലയിണക്കുഴി, മാത്യു വലിയപറമ്പിൽ, തോമസ് പുതുശ്ശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ് തുടങ്ങിയവർ ഇടവകതലാഘോഷങ്ങൾക്കു നേതൃത്വം വഹിച്ചു.
Be the first to comment