ക്ലൗഡ് സേവനങ്ങള്‍ മുതല്‍ റീട്ടെയില്‍, പരസ്യം, പലചരക്ക് തുടങ്ങി കമ്പനിയുടെ ബിസിനസിന്റെ എല്ലാ കോണുകളിലും ജോലി ചെയ്യുന്നവരെ ഇത് ബാധിക്കും. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ന്യൂജേഴ്സി, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എന്‍ജിനിയര്‍മാര്‍ക്കാണ് കൂടുതലായും ജോലി നഷ്ടപ്പെടുക. പിരിച്ചുവിടലുകള്‍ക്ക് പിന്നിലുള്ള പ്രധാന കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെന്നും ശ്രേണി കുറയ്ക്കുന്നതിനും തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിനുമാണ് വെട്ടിക്കുറയ്ക്കല്‍ നടത്തിയതെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്
എന്നിരുന്നാലും, എഐയിലേക്കുള്ള മാറ്റം തൊഴില്‍ ശക്തിയെ പുനര്‍നിര്‍ണയിച്ച് വരികയാണ്. എഐ സാങ്കേതികവിദ്യ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വൈറ്റ് കോളര്‍ റോളുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു. പുതിയ പുനഃസംഘടന ഏറ്റവും കൂടുതല്‍ ബാധിച്ചത് ആമസോണിന്റെ ഗെയിമിംഗ് വിഭാഗത്തെയാണ്.



Be the first to comment