
തിരുവനന്തപുരം: കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിനെ ആക്രമിച്ച സംഭവത്തില്‍ പോലീസിന്‍റേത് തലതിരിഞ്ഞ നടപടിയാണെന്ന് രമേശ് ചെന്നിത്തല. അക്രമണത്തില്‍ എംഎല്‍എക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. എന്നാല്‍, അപായപ്പെടുത്താന്‍ ശ്രമിച്ച ആളുകള്‍ക്ക് എതിരെ കേസില്ല. എംഎല്‍എക്കെതിരെയാണ് കേസ്. പോലീസിന് എന്തു പറ്റിയെന്നും അറിയില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിനിടയാണ് കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിന് പരിക്കേറ്റത്. കൊല്ലം കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം നടന്നത്.
സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലുമായി 16 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും എംഎല്‍എ ഉള്‍പ്പെടെ 20 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സിപിഐഎം സംസ്ഥാന സമിതി അംഗം സൂസന്‍ കോടിയെ ആക്രമിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്ത്. എംഎല്‍എ ഉള്‍പ്പെടെ 150 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.
Be the first to comment