‘സിന്ദൂര്‍’ എന്ന് പേരിടാൻ മത്സരിച്ച്‌ രക്ഷിതാക്കള്‍; യുപിയില്‍ രണ്ട് ദിവസത്തിനിടെ ജനിച്ച 17 കുഞ്ഞുങ്ങള്‍ക്ക് പേര് ‘സിന്ദൂർ’

പാകിസ്താൻ ഭീകരവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ആദരസൂചകമായി ഉത്തർപ്രദേശിൽ 17 നവജാത പെൺ ശിശുകൾക്ക് സിന്ദൂർ എന്ന പേര് നൽകി കുടുംബാംഗങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിൻ്റെ തിരിച്ചടിയായി പാകിസ്താനെതിരെ ഇന്ത്യൻ സൈന്യം നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്.

ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെയ്10 നും 11 നുമിടയില്‍ ജനിച്ച 17 പെണ്‍കുട്ടികള്‍ക്ക് സിന്ദൂര്‍ എന്നാണ് പേരിട്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

മെയ് 10,11 തിയതികളിൽ ജനിച്ച 17 കുഞ്ഞുങ്ങൾക്കാണ് സിന്ദൂർ എന്ന പേര് നൽക്കിയതെന്ന് ഡോ.ആർ.കെ ഷാഹി മാധ്യമങ്ങളോട് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ നിരവധി സ്ത്രീകൾക്ക് അവരുടെ ഭർത്താകൻമാരെ നഷ്ടമായി. അതിന് തിരിച്ചടിയായാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഇപ്പോൾ സിന്ദൂർ വെറുമൊരു വാക്കല്ല വികാരമാണെന്നും അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് സിന്ദൂർ എന്ന പേര് നൽകുന്നു എന്നും അമ്മമാരിൽ ഒരാളായ അർച്ചന ഷാഹി പറഞ്ഞു.

ഞങ്ങളുടെ പെണ്‍കുട്ടികള്‍ വളര്‍ന്ന് വരുമ്പോൾ സിന്ദൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥവും ചരിത്രവും അവര്‍ തിരിച്ചറിയണം. ആരുടേയും നിര്‍ബന്ധത്താലല്ല ഈ പേരുകള്‍ അമ്മമാര്‍ തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കിയത്. രാജ്യത്തോടും സേനകളോടുമുള്ള ആദര സൂചകമായിട്ടാണ് അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് സിന്ദൂര്‍ എന്ന പേര് നല്‍കിയതെന്ന് കുഷിനഗര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ കെ ഷാഹി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*