ഓഹരിവിപണി നിക്ഷേപത്തിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍തട്ടിപ്പ്‌ ;മൂന്നുപേർ പിടിയിൽ

ആലപ്പുഴ: ഓഹരിവിപണി നിക്ഷേപത്തിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പു നടത്തിയ കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം ഏറനാട് കാവന്നൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എലിയാപറമ്പില്‍ വീട്ടില്‍ ഷെമീര്‍ പൂന്തല (38), ഏറനാട് കാവന്നൂര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എലിയാപറമ്പില്‍ വീട്ടില്‍ ഷെമീര്‍ പൂന്തല (38), ഏറനാട് കാവന്നൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാക്കാലൂര്‍ കിഴക്കേത്തല കടവിനടുത്ത് എടക്കണ്ടിയില്‍ വീട്ടില്‍ അബ്ദുള്‍ വാജിദ് (23), കാവന്നൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചിരങ്ങക്കുണ്ട് ഭാഗത്ത് പൂന്തല വീട്ടില്‍ ഹാരിസ് (ചെറിയോന്‍-35) എന്നിവരെയാണ് മലപ്പുറം അരീക്കോട്ടുനിന്ന് ഞായറാഴ്ച പിടികൂടിയത്.

ആലപ്പുഴ മാന്നാര്‍ സ്വദേശിയും ഗള്‍ഫില്‍ ജോലിചെയ്തിരുന്നയാളുമായ മുതിര്‍ന്ന പൗരനെ വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. ഓണ്‍ലൈന്‍ വ്യാപാരം നടത്തി വന്‍ലാഭം നേടാമെന്നു വിശ്വസിപ്പിച്ചശേഷം ഒരു വെബ്‌സൈറ്റിന്റെ ലിങ്ക് അയച്ചുനല്‍കി. അതുവഴി വെര്‍ച്വല്‍ അക്കൗണ്ടു തുടങ്ങി. പരാതിക്കാരന്‍ ആദ്യം 50,00രൂപ നിക്ഷേപിച്ചു. 15 ദിവസമായപ്പോള്‍ വെര്‍ച്വല്‍ അക്കൗണ്ടില്‍ 65,000 രൂപ ആയി ഉയര്‍ന്നു. അതോടെ പരാതിക്കാരനും  വിശ്വാസമായി.  ഇതു മുതലെടുത്ത് വി.ഐ.പി. കസ്റ്റമറായി പരിഗണിച്ച് പ്രതികളില്‍ രണ്ടുപേരും പരാതിക്കാരനും മാത്രമുള്ള ഒരു വി.ഐ.പി. വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി. പിന്നീട് പരാതിക്കാരന്‍ ഒരുലക്ഷം രൂപയിട്ടപ്പോള്‍ വെര്‍ച്വല്‍ അക്കൗണ്ടില്‍ ഒരാഴ്ച കഴിഞ്ഞ് 1,92,000 രൂപയായി.

ഇടയ്ക്കിടെ പണം നിക്ഷേപിച്ചില്ലെങ്കില്‍ കിട്ടിയ ലാഭം പോകുമെന്നു പറഞ്ഞാണ് 26 ഇടപാടുകളിലായി 2.67 കോടി തട്ടിയെടുത്തത്. വെര്‍ച്വല്‍ അക്കൗണ്ടില്‍ ഒന്‍പതുകോടി രൂപയായപ്പോള്‍ പണം പിന്‍വലിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. അതിനിടെ വരുമാനനികുതിയുടെ പേരിലും സേവനനിരക്കിന്റെ പേരിലും പണംതട്ടി. പിന്നീട് ട്രേഡിങ് നടത്തിയ സൈറ്റും വാട്‌സാപ്പ് നമ്പരുമെല്ലാം തട്ടിപ്പുകാര്‍ ഒഴിവാക്കി.  ഇതേത്തുടര്‍ന്നാണ്മാന്നാര്‍ സ്വദേശി സൈബര്‍ പോലീസിനെ സമീപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*