ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാർത്തയിൽ ഏഴ് നില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 20 മരണം. അഞ്ച് പുരുഷന്മാരും 15 സ്ത്രീകളുമാണ് അപകടത്തിൽപ്പെട്ടത്. ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീ അണച്ചെങ്കിലും നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
മരിച്ചവരിൽ ഭൂരിഭാഗം ആളുകളും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തം ചുറ്റുമുള്ള സെൻട്രൽ ജക്കാർത്ത പരിസരത്തെ താമസക്കാർക്കും ജീവനക്കാർക്കും ഇടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.



Be the first to comment