India

കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യക്ക് ആദ്യ ഊഴം, ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ഇതോടെ ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി.കെ ശിവകുമാറും മുഖ്യമന്ത്രിമാരാകും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിൽ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പ്രധാനപ്പെട്ട വകുപ്പുകളും ശിവകുമാറിന് ലഭിക്കും. ദിവസങ്ങൾ നീണ്ടു നിന്ന തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രി […]

Keralam

കെഎസ്ഇബി നഷ്ടത്തിൽ, നിരക്കുവർധന അനിവാര്യം; മന്ത്രി കെ. കൃഷ്ണൻകുട്ടി

കെഎസ്ഇബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. കമ്പനികൾ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളുണ്ടെങ്കിലും ജനങ്ങളെ ഇരുട്ടിലാക്കുന്ന നിരക്ക് വർധന ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാൻ […]

No Picture
India

നിലപാടില്‍ ഉറച്ച് ഡി.കെ, വീതം വയ്പ് ഫോര്‍മുല അംഗീകരിക്കില്ല; സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു

കര്‍ണാടക മുഖ്യമന്ത്രി പദം വേണമെന്ന നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് ഡി.കെ ശിവകുമാര്‍. മുഖ്യമന്ത്രിപദത്തില്‍ വീതംവയ്പ് ഫോര്‍മുല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ഡി.കെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ചയ്ക്കുശേഷം മടങ്ങി. നേതാക്കള്‍ ഡല്‍ഹിയില്‍ തുടരും. രണ്ടുദിവസത്തിനകം തീരുമാനമെന്ന് രണ്‍ദീപ്സിങ് സുര്‍ജേവാല വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സുര്‍ജേവാല പറഞ്ഞു. […]

Keralam

അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയതായി മന്ത്രി

അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ആധുനിക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയതായി ഭക്ഷ്യപൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ. ലീഗൽ മെട്രോളജി ഓപറേറ്റിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എൽ.എം.ഒ.എം.എസ്) സോഫ്റ്റ്വെയറിന്റേയും നവീകരിച്ച സുതാര്യം മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയ […]

Keralam

സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് വേണം, ; ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മാസം 31ന് കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ 500 ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തി രണ്ടുഭാഗങ്ങളിലായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി […]

Keralam

പാചക വാതക അളവിൽ തട്ടിപ്പ്; ഐഒസിക്ക് അറുപതിനായിരം രൂപ പിഴ

പാചക വാതക സിലിണ്ടറിലെ ഗ്യാസിന്റെ അളവില്‍ ഐ ഒ സി തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. നഷ്ടപരിഹാരമായി 50,000 രൂപയും കോടതിയില്‍ ചെലവായ 10,000 രൂപയും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. അളവിലും തൂക്കത്തിലും ഗ്യാസ് കുറവായതിനെ തുടര്‍ന്ന് എറണാകുളം […]

India

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ

കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പാർട്ടി നേതൃത്വത്തെ കാണും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ഇരു നേതാക്കന്മാരുമായി ചർച്ച […]

Keralam

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്ഐയുടെ ആള്‍മാറാട്ടം; വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റി എന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. പിശക് പറ്റി എന്ന് പ്രിൻസിപ്പൽ കേരള സർവ്വകലാശാലയെ അറിയിച്ചു. പ്രിനിസിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാൻ കേരള സർവ്വകലാശാല ആവശ്യപ്പെട്ടു.  യുയുസി ആയി ജയിച്ച […]

India

റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍; ചട്ടങ്ങള്‍ നോക്കൂവെന്ന് ജയശങ്കര്‍

റഷ്യയില്‍നിന്നുള്ള റിഫൈന്‍ഡ് ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസപ് ബോറലിന് തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയെ വിമര്‍ശിക്കുന്നതിനു മുന്‍പ് ഇ യു കൗണ്‍സിലിന്റെ ചട്ടങ്ങള്‍ ആദ്യം നോക്കണമെന്നാണ് ജയശങ്കര്‍ പറഞ്ഞത്. ‘റഷ്യയില്‍നിന്നുള്ള ക്രൂഡ് മൂന്നാം രാജ്യത്തെത്തി […]

Movies

‘അവതാർ ദി വേ ഓഫ് വാട്ടർ’ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ  കാത്തിരിപ്പിനൊടുവില്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രത്തിന്‍റെ ഒ.ടി.ടി  റിലീസ് തീയതി പ്രഖ്യാപിച്ചു. പുത്തൻ റെക്കോർഡുകൾ തീർത്ത് ബോക്സോഫീസിൽ ചരിത്രം കുറിച്ച സിനിമ 2023 ജൂൺ ഏഴിന് ചിത്രം ഒ.ടി.ടിയിലെത്തും. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. […]