Local

അതിരമ്പുഴ പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു

അതിരമ്പുഴ പഞ്ചായത്ത് ഭരണ സമിതിയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു. കോട്ടയം ജില്ലയിലെ മികച്ച സി.ഡി.എസ് ആയും സംസ്ഥാന തലത്തില്‍ മൈക്രോ ഫിനാന്‍സ് സ്പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ച അതിരമ്പുഴ സി.ഡി.എസ് അംഗങ്ങളെയും, 2022-23 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവ് 100% കരസ്ഥമാക്കിയ ജനപ്രതിനിധികളായ […]

Business

ടെക് ഭീമൻ ആലിബാബയ്ക്ക് പുതിയ സിഇഒ; സ്ഥാനം ഒഴിഞ്ഞ് ഡാനിയൽ ഷാങ്ങ്

ചൈനീസ് ഇ കൊമേഴ്‌സ് ഭീമൻ ആലിബാബ ഗ്രൂപ്പ് സിഇഒ ആയി എഡ്ഡി യോങ്‌മിംഗ് വുവും എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി ജോസഫ് സായിയും സ്ഥാനമേൽക്കും. ഡാനിയൽ ഷാങ്ങിന്റെ പിൻഗാമിയായിട്ടാകും എഡ്ഡി വു സ്ഥാനമേറ്റെടുക്കുക. ഇനി മുതൽ ഗ്രൂപ്പിലെ ക്ലൗഡ് ഇന്റലിജൻസ് യൂണിറ്റിന്റെ പൂർണ മേൽനോട്ടം ഷാങാകും നിർവഹിക്കുക. കമ്പനിയുടെ പ്രസ്താവനയിലാണ് […]

Health

ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണം, അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ വർധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. പരിശോധനകൾ വർധിപ്പിക്കണം. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും […]

Health

പനിയിൽ വിറച്ച് കേരളം; പനിബാധിതരുടെ എണ്ണം 13000 ത്തിനടുത്ത്

സംസ്ഥാനത്ത് പനി പടരുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം 13000  ത്തിനടുത്ത്. ഇന്നലെ മാത്രം പനി ബാധിച്ചത് 12,984 പേർക്കാണ്. പനി ബാധിച്ചു ഇതുവരെ മരിച്ചവരിൽ 50വയസിൽ താഴെ ഉള്ളവരും കുട്ടികളും ഉണ്ടെന്നതാണ്  ആശങ്ക കൂട്ടുന്നത്. സംസ്ഥാനത്ത് 110 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം പനി ബാധിച്ചത് […]

Health

സിറപ്പുകൾ ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്നു; ഇന്ത്യക്കും ഇന്തോനേഷ്യക്കും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 20ഓളം സിറപ്പുകൾ വിഷാംശം കലർന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ലോകമെമ്പാടും 300 ഓളം മരണത്തിന് കാരണമായ കഫ്‌ സിറപ്പുകളെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തിലാണ് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള 20 ഓളം മരുന്നുകൾ ആളുകളുടെ ജീവൻ നഷ്ടമാകുന്നതിന് ഇടയാക്കുന്നതായി കണ്ടെത്തിയത്. എന്നാൽ ഈ […]

Keralam

ഹവാല ഇടപാട്; സംസ്ഥാനത്ത് ഇഡി റെയ്ഡ് തുടരുന്നു

സംസ്ഥാനത്ത് ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്ഡ് തുടരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിവിധ ജില്ലകളിലെ 25 ഓളം സ്ഥലങ്ങളിലാണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത്. കൊച്ചിയും കോട്ടയവുമാണ് ഹവാല ഇടപാടുകളുടെ കേന്ദ്രമെന്നും ഇഡി പറ‍ഞ്ഞു. 10,000 കോടി രൂപ ഹവാലപ്പണം […]

District News

ജില്ലയിലെ സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷൻമാർക്കുമായുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 23 ന്

കോട്ടയം: ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷന്മാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 23 ന് നടക്കും. ചികിത്സ ഏകീകരണത്തിന്റെ ഭാഗമായി  ജില്ലയിലെ ലാബ് ഉടമകളുടേയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി […]

District News

മഹാകവി കുമാരനാശാൻ്റെ നൂറ്റി അൻപതാം ജന്മവാർഷിക ആഘോഷം നടത്തി

മാന്നാനം: മഹാകവി കുമാരനാശാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുമാരനാശാൻ്റെ നൂറ്റി അൻപതാം ജന്മവാർഷികവും ലൈബ്രറിയുടെ അൻപതാം വാർഷികവും നടത്തി. ഏറ്റുമാനൂർ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിംസ് കുര്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി രക്ഷാധികാരി എ സുകുമാരൻ ആദ്ധ്യക്ഷത വഹിച്ചു. കുമാരനാശാൻ കൃതികളിലെ സാമൂഹിക വീക്ഷണം എന്ന […]

Keralam

കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾ മരിച്ചു. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി കൊണ്ടിരിക്കുകയാണ്. എത്ര […]

Local

പാലരുവി എക്സ്പ്രസ്സ്; ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി: വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: പാലരുവി എക്സ്പ്രസ്സ് ഉൾപ്പടെ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ട് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി. ട്രയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൻ റെയിൽസിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ ഉദ്ഘാടനം ചെയ്തു.