
തിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്ഷികളെ തിരിച്ചെത്തിക്കാൻ ബിജെപി നീക്കം
കര്‍ണാടകയിലെ തിരിച്ചടിയും, രാജ്യത്ത് ഉരുത്തിരിയുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങള്‍ മെനയാൻ ബിജെപി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ബിജെപി. പഴയ സഖ്യ കക്ഷികളെ പാളയത്തിലെത്തിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നേരിടാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. […]