No Picture
Keralam

ഡോ.വി.വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി

ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിപി ഷേക്ക് ദർവേഷ് സാഹിബാണ് പുതിയ പൊലീസ് മേധാവി. കെ.പത്മകുമാറിനെ മറികടന്നാണ് ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. നിലവിൽ ഫയര്‍ഫോഴ്‌സ് മേധാവിയാണ് ദര്‍വേസ് സാഹിബ്. […]

No Picture
Keralam

ഇടുക്കിയിൽ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി

ഇടുക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പടമുഖത്തെ ബീനാ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഫാമിൻ്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. ഈ ഫാമില്‍ 250 ഓളം പന്നികളുണ്ടായിരുന്നു. […]

No Picture
Keralam

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; എട്ട് ജില്ലകളിൽ യെലോ അലർട്ട്, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് കാരണമാകുക. 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന […]

No Picture
Local

പ്രശസ്ത സിനിമാട്ടോഗ്രാഫർ നവാസ് ഇസ്മായിൽ അന്തരിച്ചു

പ്രശസ്ത സിനിമാട്ടോഗ്രാഫർ നവാസ് ഇസ്മായിൽ (48) അന്തരിച്ചു. വിനയൻ സംവിധാനം ചെയ്‌ത യക്ഷിയും ഞാനും, രഘുവിന്റെ സ്വന്തം റസിയ തുടങ്ങിയ ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫറായിരുന്നു. നിരവധി തമിഴ്, തെലുങ്കു ചിത്രങ്ങളിൽ അസിസ്റ്റന്റ് ക്യാമറമാനായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സജില, മക്കൾ: ഇഹ്‌സാൻ, […]

No Picture
Keralam

ബക്രീദ് അവധി: തീരുമാനം നാളെ (ചൊവ്വാഴ്ച)

ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് അ​വ​ധി​യു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം ചൊവ്വാഴ്ച. നി​ല​വി​ൽ സ​ർ​ക്കാ​ർ അ​വ​ധി 28നാ​ണ്. 29 നാ​ണ് ബ​ക്രീ​ദ്. 28ന്‍റെ അ​വ​ധി നി​ല​നി​ർ​ത്തി​യാ​ണോ 29നും ​അ​വ​ധി ന​ൽ​കു​ക എ​ന്ന​തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​വു​ക. ഈ ​വ​ർ​ഷ​ത്തെ ബ​ലി പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് 28ന്‍റെ പൊ​തു അ​വ​ധി നി​ല​നി​ര്‍ത്തി പെ​രു​ന്നാ​ള്‍ ദി​ന​മാ​യ 29ന് ​അ​വ​ധി […]

No Picture
Health

സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കും: മന്ത്രി

ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോൾ എന്നറിയപ്പെടുന്നത്. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് കേരളത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ […]

No Picture
District News

മുദ്രാലോണിന്റെ പേരിൽ തട്ടിപ്പ്; 3.70 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാലോണിന്റെ പേരിൽ കോട്ടയത്തും തട്ടിപ്പ്. തൃശൂർ സ്വദേശിനിയായ റെയിൽവേ അറ്റൻഡറിൽ നിന്നും പ്രതി തട്ടിയെടുത്തത് 3.70 ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കോട്ടയം റെയിൽവേ പൊലീസ് അറ്സ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ആബിദി(30)നെയാണ് റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി ജോസഫിന്റെ […]

No Picture
Movies

പൃഥ്വിരാജിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; രണ്ടുമാസം വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

ഷൂട്ടിങ്ങിനിടെ കാലിന് പരുക്കേറ്റ പൃഥ്വിരാജിന്റെ കീഹോൾ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു ശസ്ത്രക്രിയ. ലിഗമെന്റിന് പരുക്കേറ്റ പൃഥ്വിരാജിന് രണ്ടു ദിവസത്തിനകം ആശുപത്രി വിടാമെങ്കിലും രണ്ടുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. #PrithvirajSukumaran's knee surgery went well, and he will be discharged in 2 […]

Movies

രതിനിര്‍വേദം; രണ്ടു തലമുറ ഒറ്റ ഫ്രെയിമിൽ; ചിത്രം പങ്കുവെച്ചു കൃഷ്ണചന്ദ്രൻ

ഒരു തലമുറയിലെ സിനിമാപ്രേമികളില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രമായിരുന്നു 1978 ല്‍ ഭരതന്റെ സംവിധാനത്തിൽ  പുറത്തിറങ്ങിയ രതിനിര്‍വേദം. ജയഭാരതി രതി ചേച്ചിയായും കൃഷ്ണ ചന്ദ്രന്‍ പപ്പുവുമായി എത്തിയ ചിത്രം അക്കാലത്തെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. പത്മരാജനായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. 2011 ല്‍ ശ്വേത മേനോന്‍, ശ്രീജിത്ത് വിജയ് എന്നിവരെ […]

World

മലയാളി വിദ്യാർഥിനി റഷ്യയിലെ തടാകത്തിൽ വീണ് മരിച്ചു

മലയാളി മെഡിക്കൽ വിദ്യാർഥിനി റഷ്യയില്‍ തടാകത്തില്‍ വീണ് മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി ഇ. പ്രത്യൂഷയാണ് (24) മരിച്ചത്.  റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു പ്രത്യൂഷ. ഒപ്പം പഠിച്ചിരുന്ന മലയാളി വിദ്യാർഥികളാണ് പ്രത്യൂഷയുടെ മരണവിവരം ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കളെ അറിയിച്ചത്. അതേസമയം പ്രത്യുഷയുടെ […]