No Picture
District News

അവസാനമായി പുതുപ്പള്ളിയില്‍ കുഞ്ഞൂഞ്ഞെത്തി; അന്ത്യയാത്ര പറയാന്‍ ജനസാഗരം

കോട്ടയം: അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ഉമ്മൻചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തി. പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലെത്തിയിരിക്കുന്നത്. പുതുപ്പള്ളിയിലെ തറവാട്ടു വീട്ടിലേക്കാണ് വിലാപയാത്ര ആദ്യമെത്തുക. പിന്നീടു പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം കാല്‍നടയായി പള്ളിയിലേക്കു കൊണ്ടുപോകും. […]

No Picture
District News

സംസ്കാരം രാത്രി ഏഴരയോടെ; തിരുനക്കരയിൽനിന്ന് പുതുപ്പള്ളിയിലേക്ക് വിലാപയാത്ര പുറപ്പെട്ടു

പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിൽ. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടേക്ക് ഒഴുകുന്നത്.  തിരുനക്കരയിൽനിന്ന് പുതുപ്പള്ളിയിലേക്ക് വിലാപയാത്ര പുറപ്പെട്ടു.  സംസ്കാരശുശ്രൂഷകൾ രാത്രി ഏഴരയോടെ പുതുപ്പള്ളി പള്ളിയിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കുടുംബവീട്ടിലും […]

No Picture
District News

നിലയ്ക്കാതെ മുദ്രാവാക്യം; സങ്കടക്കടലായി തിരുനക്കര

കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ തിരുനക്കര മൈതാനിയിൽ ആയിരക്കണക്കിന് പേരാണ് ഇന്നലെ മുതൽ കാത്തിരുന്നത്. വലിയ തിക്കും തിരക്കുമാണ് തിരുനക്കര മൈതാനിയിൽ അനുഭവപ്പെടുന്നത്. ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ ആളുകളെ നിയന്ത്രിക്കാൻ പൊലീസും സംഘാടകരും പാട്പെടുന്നുണ്ട്. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാണ് ഉമ്മൻ […]

No Picture
Keralam

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 2 ദിവസങ്ങളിലായി ന്യൂനമർദം ഒഡിഷ വഴി പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് […]

No Picture
Keralam

ആയുര്‍വ്വേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലേക്ക്

ഒരാഴ്ച നീളുന്ന ആയുര്‍വ്വേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലേക്ക്. മാനേജിംഗ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും രാഹുലിന് ചികിത്സ നൽകുക. രാഹുൽ ഇന്ന് വൈകുന്നേരം കോട്ടയ്ക്കലിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ വ്യക്തത വരാത്തതിനാൽ എപ്പോഴാണ് രാഹുൽ തിരിക്കുക എന്നതിലും അവ്യക്തതയുണ്ട്. മുൻ മുഖ്യമന്ത്രി […]

No Picture
Keralam

പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ. ദേശായിയെ നിയമിച്ചു

ഗുജറാത്ത് ഹൈക്കോടതിയിലെ ആ​ക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന എസ്‌വി ഭട്ടി സുപ്രീംകോടതി ജസ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ 1983-89 കാലഘട്ടത്തിൽ […]

No Picture
District News

ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം; വേണമെന്ന നിലപാടിൽ മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ നൽകുന്നതിൽ അന്തിമതീരുമാനമായില്ല. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. എന്നാൽ ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി […]

No Picture
Keralam

എം സി റോഡ് ജനസാഗരം; വിലാപയാത്ര ആറ് മണിക്കൂറില്‍ പിന്നിട്ടത് 25 കിലോമീറ്റര്‍

എക്കാലവും ആൾക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ച മനുഷ്യന്‍, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കുകയും പരിഹാരം കണ്ടെത്താനും ശ്രമിച്ച നേതാവ്. തലസ്ഥാനനഗരിയിൽ അരനൂറ്റാണ്ടിലധികം ജീവിച്ച ജനകീയ നേതാവ്. ഒടുവിൽ ജന്മനാട്ടിലേക്ക് അന്ത്യയാത്ര നടത്തുമ്പോള്‍ കണ്ണീർപ്പൂക്കളുമായി തലസ്ഥാനത്ത് തടിച്ചുകൂടിയത് പതിനായിരങ്ങള്‍. അനന്തപുരി വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സാക്ഷ്യം […]

No Picture
Gadgets

ഏറെ സവിശേഷതകളുമായി ഓപ്പോ കെ11 5ജി സീരിയസ് എത്തുന്നു

2022 ഏപ്രിലിൽ വിപണിയിലെത്തിയ ഓപ്പോ കെ10 5ജിയുടെ പിന്നാലെ അടുത്ത മോഡലായ ഓപ്പോ കെ11 5ജി എത്തുന്നു. ജൂലൈ 25 ന് ചൈനയിൽ പുതിയ മോഡല്‍ അവതരിപ്പിക്കും. 8 ജിബി റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള മീഡിയ ടെക് ഡൈമൻസിറ്റി 810 എസ്ഒസിയിൽ പ്രവർത്തിക്കാനുളള സംവിധാനങ്ങളുമായാണ് ഓപ്പോ […]

No Picture
District News

ഉമ്മൻചാണ്ടിയുടെ പൊതുദർശനം; കോട്ടയം നഗരത്തിലെ ഹോട്ടലുകൾ ഇന്ന് രാത്രി ഒരു മണി വരെ പ്രവർത്തിക്കും

കോട്ടയം: മുൻമുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻചാണ്ടിയുടെ പൊതുദർശന ചടങ്ങുകൾ നടക്കുന്നതിനാൽ കോട്ടയം നഗരത്തിലെ ഹോട്ടലുകൾ ഇന്ന് രാത്രി ഒരു മണി വരെ പ്രവർത്തിക്കും. ജൂലായ് 19 ബുധനാഴ്ച രാത്രി ഒരു മണിവരെയാണ് ഹോട്ടലുകൾ പ്രവർത്തിക്കുക. കോട്ടയം തിരുനക്കര, കെഎസ്ആർടിസി, റെയിൽവേ സ്‌റ്റേഷൻ, ബേക്കർ ജംഗ്ഷൻ എന്നവിടങ്ങളിലെ ഹോട്ടലുകളാണ് പോലീസ് അഭ്യർത്ഥന […]