Keralam

കർഷകർക്ക് നെല്ലിന്റെ വില: 400 കോടി രൂപ വായ്പയായി അനുവദിക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണയായി; മന്ത്രി ജി. ആർ. അനിൽ

2022-23 സീസണിൽ സംസ്ഥാനത്തെ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില മുഴുവനും കൊടുത്തു തീർക്കുന്നതിന് ആവശ്യമായ 400 കോടി രൂപ കൂടി വായ്പയായി അനുവദിക്കാൻ ബാങ്കിംഗ് കൺസോർഷ്യവുമായി ധാരണയായി. 2023 മാർച്ച് 28 വരെ സംഭരിച്ച നെല്ലിന്റെ തുക പൂർണ്ണമായും നൽകിയിരുന്നു. മെയ് 15 വരെ പി.ആർ.എസ് നല്കിയ […]

District News

പോളമാറി; കോട്ടയം- ആലപ്പുഴ ബോട്ട് സർവീസ് വെള്ളിയാഴ്ച മുതൽ

കോട്ടയം: കോടിമത ജട്ടിയിൽ നിന്നും ആലപ്പുഴയിലേക്ക് ബോട്ട് ഗതാഗതം പുനരാരംഭിക്കുന്നു. പോള ശല്യം രൂക്ഷമായതിനെ തുടർന്ന് ഏറെ കാലത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കോടിമതയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ട് സർവീസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കുന്നത്. കോട്ടയത്ത് നിന്നും മുൻപുണ്ടായിരുന്നതു പോലെ 6 സർവീസുകളും നടത്തും. കഴിഞ്ഞ ഏപ്രിൽ 16 മുതലാണ് പോള ശല്യം […]

Local

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന; ഏറ്റുമാനൂരിൽ യുവാവ് പിടിയിൽ

ഏറ്റുമാനൂരില്‍ നിരോധിത പുകയില ഉൽപ്പന്ന പാക്കറ്റുകളുമായി യുവാവ് അറസ്റ്റിൽ. കോട്ടയം അരുവിത്തറ സ്വദേശി സഫ്‌വാൻ സലീമാണ്‌ ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായത്. കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് നിരോധിത പുകയില ഉൽപ്പനങ്ങൾ വില്പന നടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വാഹനത്തിനുള്ളിൽ രണ്ട് ചാക്കുകളിലായി […]

Movies

പ്രണവിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ; ഹൃദയം കോമ്പോ വീണ്ടും, ഒപ്പം ധ്യാനും

സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പ്രഖ്യാപിച്ചു. “വർഷങ്ങൾക്കു ശേഷം” എന്നാണ് ചിത്രത്തിന്റെ പേര്. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, […]

Business

പിൻ നമ്പറില്ലാതെ ചെറിയ ഇടപാടുകൾ നടത്താം; യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ

ചെറിയ തുകകളുടെ ട്രാൻസാക്ഷൻ ലളിതമായും എളുപ്പത്തിലും ചെയ്യാനായി യുപിഐ ലൈറ്റ് അവതരിപ്പിച്ച് ഗൂഗിൾ പേ. പിൻ ഉപയോഗിക്കാതെ തന്നെ ചെറിയ പേയ്‌മെന്റുകൾ നടത്താനായി ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനത്തോടെയാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചിട്ടുള്ളത്. നേരത്തെ നടത്തുന്ന യുപിഐ പേയ്‌മെന്റുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ തിരക്കേറിയ സമയങ്ങളിൽ പോലും അതിവേഗ പേയ്‌മെന്റുകൾ […]

Movies

ഒടിടി റിലീസിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ; സിനിമാ സംഘടനകളുടെ യോഗം വിളിച്ചു

മലയാള സിനിമകളുടെ ഒടിടി റിലീസിന് വ്യവസ്ഥയുണ്ടാക്കുന്നതിൽ നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നൽകിയ പരാതിയിലാണ് സർക്കാർ നടപടി. വിഷയം ചർച്ച ചെയ്യാൻ വിവിധ സിനിമാ സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്. അടുത്ത ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം ചേരുക പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രീബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിലിം […]

Keralam

എഐ ക്യാമറ ഉപയോഗിച്ച് റോഡിലെ കുഴികൾ പരിശോധിച്ചു കൂടെ; സർക്കാരിനോട് ഹൈക്കോടതി

എഐ ക്യാമറ ഉപയോഗിച്ച് സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ പരിശോധിച്ചു കൂടെയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണെമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് നിർദേശം. വിവിധ റോഡുകളിലായി സംസ്ഥാനത്ത് ആകെ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിൽ ആണ് […]

Local

കിടങ്ങൂരിന്റെ മേളപ്പെരുമയറിയിക്കാൻ ശിങ്കാരിമേളവുമായി കുടുംബശ്രീ അംഗങ്ങൾ

കിടങ്ങൂർ: കിടങ്ങൂരിന്റെ മേളപ്പെരുമയ്ക്ക് കൊഴുപ്പേകാൻ സ്വന്തമായി ശിങ്കാരിമേള ട്രൂപ്പുമായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ. സി.ഡി.എസിലെയും എ.ഡി.എസിലെയും 11 പേരാണ് ട്രൂപ്പിലുള്ളത്. രണ്ടര മാസക്കാലത്തെ പരിശീലനത്തിന് ശേഷമാണ് അരങ്ങേറ്റം നടത്തിയത്. ‘ചിലങ്ക’ എന്ന പേരിലാണ് ട്രൂപ്പ് രജിസ്റ്റർ ചെയ്തത്. അരങ്ങേറ്റത്തിന് ശേഷവും ആഴ്ചയിൽ ഒരു ദിവസം അദ്ധ്യാപകന്റെ  നേതൃത്വത്തിലും […]

District News

പകർച്ചവ്യാധി; കോട്ടയം ജില്ലയിൽ പ്രതിരോധം ശക്തമാക്കും: ജില്ല കലക്ടർ വി. വിഗ്നേശ്വരി

കോട്ടയം: ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ജില്ല കലക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലതല വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന കൊതുക് ഉറവിട നിർമാർജനദിനം ശക്തമായി തുടരും. വെള്ളിയാഴ്ച- വിദ്യാലയങ്ങൾ, ശനി- സ്ഥാപനങ്ങൾ, ഞായർ വീടുകൾ എന്ന രീതിയിലാണ് […]

India

രാജ്യതലസ്ഥാനം പ്രളയ ഭീതിയിൽ; രാജ്ഘട്ട് മുതല്‍ സെക്രട്ടേറിയറ്റ് വരെ വെളളത്തിൽ

ഡൽഹി: ഡല്‍ഹിയില്‍ തീവ്രപ്രളയ മുന്നറിയിപ്പ്. രാജ്ഘട്ട് മുതല്‍ സെക്രട്ടേറിയറ്റ് വരെയുളള ഭാഗങ്ങളിൽ വെളളം കയറി. വെളളക്കെട്ടുളള ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി അറിയിച്ചു. 16,000 പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് യമുനയിലെ […]