No Picture
Local

ഡി വൈ എഫ് ഐ കാൽനട ജാഥയ്ക്ക് അതിരമ്പുഴയിൽ ഉജ്വല സ്വീകരണം

അതിരമ്പുഴ: ഇന്ത്യയെ മതരാഷ്ടമാക്കരുത് എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന “സെക്കുലർ സ്ട്രീറ്റിന്റെ ” പ്രചാരണാർഥമുള്ള കാൽനട ജാഥകളിൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ബി മഹേഷ്‌ ചന്ദ്രൻ നയിക്കുന്ന പടിഞ്ഞാറൻ മേഖലാ ജാഥയ്ക്ക് അതിരമ്പുഴയിൽ സ്വീകരണം നൽകി. […]

No Picture
India

മണിപ്പൂര്‍ വിഷയത്തില്‍ നിലപാടിലുറച്ച് പ്രതിപക്ഷം, പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു

ഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും തടസപ്പെട്ടു. വിദേശകാര്യമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം തടസപ്പെടുത്തിയതിന് പിന്നാലെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും അധിര്‍ രഞ്ജന്‍ ചൗധരിയെയും സംസാരിക്കാന്‍ ഭരണപക്ഷം അനുവദിച്ചില്ല. വാദപ്രതിവാദങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനാണ് പാര്‍ലമെന്റ് ഇന്ന് സാക്ഷ്യം വഹിച്ചത്. […]

No Picture
Food

സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ (26 ജൂലൈ) വൈകിട്ട് മൂന്നു മുതൽ ആരംഭിച്ച പരിശോധന രാത്രി 10.30 വരെ നീണ്ടു. 132 സ്പെഷ്യൽ സ്‌ക്വാഡുകൾ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലെ […]

No Picture
Local

മണിപ്പൂരിനെ രക്ഷിക്കുക; ഏറ്റുമാനൂരിൽ എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കലാപരൂക്ഷിതമായ മണിപ്പൂരിനെ രക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എൻ […]

No Picture
Keralam

ഹണിട്രാപ്; പത്തനംതിട്ടയിൽ 75 കാരനെ കുടുക്കി 11 ലക്ഷം കവർന്നു; സീരിയൽ നടി ഉൾപ്പെടെ അറസ്റ്റിൽ

പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്.  കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ […]

No Picture
District News

കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തില്‍ കണ്ടെത്തി

കോട്ടയം: തോട്ടയ്ക്കാട് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തി. വാകത്താനം സ്വദേശിയായ അജേഷി (34) നെ കാണാനില്ലെന്ന് ബന്ധുക്കൾ രാവിലെ വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നത്. പൊലീസ് നിർദേശം അനുസരിച്ച് […]

No Picture
District News

ചങ്ങനാശ്ശേരി നഗരസഭയിൽ കോൺഗ്രസ് അംഗങ്ങൾ കൂറുമാറി; യു.ഡി.എഫിന് ഭരണനഷ്ടം

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ രണ്ട് അംഗങ്ങൾ കൂറുമാറിയതിനെ തുടർന്ന് യു.ഡി.എഫിന് ഭരണം നഷ്ടമായി. കോൺഗ്രസ് അംഗങ്ങളായ ബാബു തോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറിയത്. ഇവർ അവിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ചു. എന്നാൽ, മൂന്നംഗങ്ങളുള്ള ബി.ജെ.പി അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. ചങ്ങനാശ്ശേരി നഗരസഭ […]

No Picture
Music

മലയാളികളുടെ സ്വന്തം വാനമ്പാടി; പ്രിയ ഗായിക കെ എസ് ചിത്രയുടെ അറുപതാം പിറന്നാൾ ഇന്ന്

പ്രിയ ഗായിക കെ എസ് ചിത്രയുടെ അറുപതാം പിറന്നാളാണ് ഇന്ന്. മലയാളിയുടെ ജീവ ശ്വാസത്തിൽ അലിഞ്ഞു ചേർന്ന സംഗീതമാണ് ചിത്രയുടേത്. മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേർന്ന മറ്റൊരു ഗായികയില്ല. 1968 ല്‍ ആകാശവാണിയിലൂടെയാണ് ‘ചിത്ര’നാദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും […]

No Picture
District News

തെരുവുനായ് ഭീഷണി ഒഴിവാക്കാൻ പദ്ധതികളുമായി കോട്ടയം ജില്ല

കോട്ടയം: അടുത്തവർഷം മാർച്ചോടെ ജില്ലയെ തെരുവുനായ് ഭീഷണിയിൽനിന്ന് മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് കലക്ടർ വി. വിഗ്നേശ്വരി. തെരുവുനായ് നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി കേന്ദ്രങ്ങളുടെ വിപുലീകരണ പദ്ധതികൾക്ക് രൂപം നൽകാൻ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ സ്ഥാപന ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പൂർണമായും വാക്സിനേഷൻ നടത്തി, […]

No Picture
Keralam

യൂത്ത് കോൺഗ്രസ് സംസ്ഥാന, ജില്ലാ, മണ്ഡലം സംഘടനാ തെരഞ്ഞെടുപ്പുകൾക്ക് സ്റ്റേ

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് താത്കാലിക സ്റ്റേ. കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി ഒന്നാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തെരഞ്ഞെടുപ്പുകളും സ്റ്റേ ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് കിണാശേരി […]