Keralam

മന്ത്രി കെ രാധാകൃഷ്ണന്‍റെ അയിത്തം ആരോപണം അടിസ്ഥാനരഹിതം; യോഗക്ഷേമ സഭ

പത്തനംതിട്ട: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍റെ  ജാതി വിവേചന പരാതിക്കെതിരെ യോഗക്ഷേമ സഭ രംഗത്ത്. അയിത്തം എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വാർത്ത സൃഷ്ടിച്ച് തെറ്റായ സന്ദേശം നൽകാനാണ് മന്ത്രി ശ്രമിക്കുന്നത്. മന്ത്രിയുടെ പരാമർശം കൗതുകമുയർത്തിയെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. പുരോഹിതന്മാർ നിഷ്ട പാലിക്കുകയാണ് ചെയ്തത്. ദേഹശുദ്ധി എന്ന് ഒന്നുണ്ട്. […]

India

വനിതാ സംവരണ ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച; സോണിയ തുടക്കമിടും

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ലോക്സഭയില്‍ വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ച ആരംഭിച്ചേക്കും. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ മൂന്നാം […]

Local

ഏറ്റുമാനൂരിൽ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് ക്രൈബ്രാഞ്ച് സിഐയുടെ പരാതി, അന്വേഷിക്കാൻ വൈക്കം എ എസ് പി

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിൽ ലോക്കല്‍ പൊലീസ് കളളക്കേസ് ചുമത്തിയെന്ന പരാതിയുമായി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. നടുറോഡില്‍ അക്രമി സംഘത്തില്‍ നിന്ന് മര്‍ദനമേറ്റിട്ടും രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ലോക്കല്‍ പൊലീസ് കളളക്കേസ് എടുത്തെന്നാണ് ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്‍റെ പരാതി. എന്നാൽ ഭർത്താവിനൊപ്പം ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയ […]

Keralam

ഭാഗ്യവാനെ അറിയാൻ മണിക്കൂറുകൾ മാത്രം; ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

25 കോടി നേടുന്ന ആ ഭാഗ്യവാൻ ആരായിരിക്കും? അത് അറിയാൻ ഇനി വെറും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് മാത്രം. നറുക്കെടുപ്പ് സമയം വരെയും ഭാഗ്യ പരീക്ഷണത്തിനായി ലോട്ടറി വാങ്ങാം. ആവശ്യക്കാർ വർദ്ധിച്ചതിനാൽ ഇന്ന് രാവിലെ 10 മണി വരെ ഏജൻറുമാർക്ക് ജില്ലാ ലോട്ടറി ഓഫിസിൽ നിന്ന് ലോട്ടറി വാങ്ങാൻ […]

Keralam

വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയും ഡിവൈഎഫ്‌ഐയും

ഔദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് സിപിഐഎം കേരള സംസ്ഥാന കമ്മിറ്റിയും ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മറ്റിയും. https://whatsapp.com/channel/0029Va4SNtw2ZjCv77W6bG40 എന്ന ലിങ്കിലും https://whatsapp.com/channel/0029Va95EQC9mrGYFY9Dj22g എന്ന ലിങ്കിലൂടെ ഇരു ചാനലുകളും ഫോളാ ചെയ്യാം. ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മാത്രമാണ് ചാനല്‍ സൗകര്യം ലഭ്യമാവുക. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണില്‍ ടാപ്പ് […]

Keralam

ഏഴ് മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറ് മണിക്ക് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലാണ് വാര്‍ത്താസമ്മേളനം. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഫെബ്രുവരി ഒമ്പതിനായിരുന്നു ഒടുവില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത് നിപ സാഹചര്യത്തിലായിരിക്കുമെന്നാണ് സുചന.

Keralam

എം.എൽ.എമാർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കാത്തവരെ വിമര്‍ശിച്ച് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയിൽ ശരിയല്ലാത്തത് വിളിച്ചു പറയുന്നത് അവകാശമാണെന്ന് ധരിക്കുന്നവർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ സാമാജികർക്കുള്ള ഓറിയന്റേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഏത് ഘട്ടത്തിലും സീമ ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശീലന ക്ലാസിൽ വരാത്ത സാമാജികരെ സ്പീക്കർ എ.എൻ ഷംസീർ വിമർശിച്ചു. നിയമസഭ സെക്രട്ടറിയേറ്റ് […]

Keralam

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 2 ദിവസം പടിഞ്ഞാറ് വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ഒഡിഷ – തെക്കൻ ജാർഖണ്ഡ് മുകളിലൂടെ നീങ്ങാനാണ് സാധ്യത. കേരളത്തിൽ […]

Movies

മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; അലൻസിയറിനെതിര കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തെക്കുറിച്ച് റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന […]

Local

കോട്ടയം തപാൽ ഡിവിഷന്റെ നേതൃത്വത്തിൽ അതിരമ്പുഴയിൽ ആധാർ മേള സംഘടിപ്പിച്ചു

അതിരമ്പുഴ: പൊതുജനങ്ങളുടെ സൗകര്യാർത്ഥം കോട്ടയം തപാൽ ഡിവിഷന്റെ നേതൃത്വത്തിൽ അതിരമ്പുഴ വിശ്വമാതാ ഹാളിൽ സംഘടിപ്പിച്ച ആധാർ മേള അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. പുതിയ ആധാർ കാർഡ് എടുക്കുന്നതിനും , നിലവിലെ ആധാർ കാർഡിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സൗകര്യം ലഭ്യമാക്കി. ഇനിയും […]