District News

തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 1.26 കോടിയുടെ പുതിയ കെട്ടിടം

കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് 1.26 കോടി രൂപയുടെ പുതിയ കെട്ടിടം. വൈക്കം മാരാംവീട് സ്ഥിതിചെയ്യുന്ന പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിനോട് ചേർന്നുള്ള പഞ്ചായത്തു വക ഭൂമിയിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 1.26 കോടി രൂപ ചെലവിട്ടാണ് കെട്ടിടത്തിന്റെ നിർമാണം. ജനങ്ങളുടെ […]

Automobiles

സർക്കാർ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം; കെ എൽ 90 സീരീസ് നൽകാനും തീരുമാനം

സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിച്ചു. സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാനും തീരുമാനം. സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് […]

Keralam

സുരേഷ് ഗോപിക്ക് സീറ്റുറപ്പിക്കാൻ ഇഡിയെ ഉപയോഗിച്ച് ബിജെപി വേട്ട നടത്തുന്നു: എം കെ കണ്ണൻ

തൃശൂർ: കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി സതീഷ്‌കുമാറുമായി വർഷങ്ങളായുള്ള പരിചയമെന്നും വായ്പ ഇടപാടുകളിൽ സഹായിച്ചിട്ടില്ലെന്നും കരുവന്നൂർ ബാങ്ക് വൈസ് പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവുമായ എം കെ കണ്ണൻ. സുരേഷ് ഗോപിക്ക് സീറ്റുറപ്പിക്കാൻ ഇഡിയെ ഉപയോഗിച്ച് ബിജെപി നടത്തുന്ന വേട്ടയാണ് ഇപ്പോൾ നടക്കുന്നതെന്നും എം കെ കണ്ണൻ […]

Sports

ഏഷ്യൻ ​ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ഫുട്ബോളിലും വോളിബോളിലും ഇന്ന് ഇന്ത്യ ഇറങ്ങും

ഹാങ്‌ചൗ: ഏഷ്യൻ ​ഗെയിംസ് 19-ാം പതിപ്പിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ചൈനയിലെ ഹാങ്ചൗവിലാണ് മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 23നാണ് ഔദ്യോ​ഗിക ഉ​ദ്ഘാടനം. 655 താരങ്ങൾ ഉൾപ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ഏഷ്യൻ ​ഗെയിംസിന് അയച്ചിരിക്കുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബീച്ച് വോളിബോൾ മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുക. ഫുട്ബോളിലും വോളിബോളിലും […]

Keralam

കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് എക്സൈസ് പരിശോധനയില്‍ പിടിയിലായി

കൊല്ലം: എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടിയും, കഞ്ചാവും പിടിച്ചെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു. മുണ്ടക്കൽ സ്വദേശി റോബിൻ  (33 വയസ്സ്)  എന്നയാളെയാണ്  250 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിനും  കഞ്ചാവ് ചെടി നട്ടുവളർത്തിയതിനും എക്സൈസ് പിടികൂടിയത്.  ഇയാളുടെ കയ്യിൽ നിന്ന് കഞ്ചാവ് ചില്ലറ വില്പന നടത്താൻ […]

Technology

ഭൂഗുരുത്വാകര്‍ഷണ വലയം പിന്നിട്ട് ആദ്യത്യ എല്‍ 1; ലക്ഷ്യത്തിലേക്ക് ഇനി 110 നാള്‍ യാത്ര

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ 1 അഞ്ചാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഭൂഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് ആദ്യത്യ എല്‍ വണ്‍ പുറത്തുകടന്നു. ഭൂമിയുമായുള്ള ബന്ധം വിട്ടു യാത്രതുടങ്ങി. പുലര്‍ച്ചെ രണ്ട് മണിക്ക് ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. […]

India

പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ; പ്രധാനമന്ത്രി ഭരണഘടന കൈയ്യിലേന്തി പ്രവേശിക്കും

ദില്ലി: പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ നടക്കും. രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. കേന്ദ്രമന്ത്രിമാരും ലോക്സഭാംഗങ്ങളും അദ്ദേഹത്തെ അനുഗമിക്കും. പുതിയ മന്ദിരത്തിൽ ഇന്ന് […]

No Picture
Keralam

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്ക് തടവുശിക്ഷ നൽകണം; നിയമഭേദഗതിയുടെ സാധ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ നൽകാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിന്റെ സാധ്യത ആരാഞ്ഞ് ഹൈക്കോടതി. ഇവരെ പിടികൂടാനുള്ള ചുമതല പോലീസിന് നൽകാൻ കഴിയുമോ എന്നത് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നിരീക്ഷണ ചുമതല പോലീസിനെ ഏൽപ്പിച്ച ശ്രീലങ്കൻ മാതൃക ചൂണ്ടിക്കാട്ടിയാണ് പോലീസിനും കൂടി ചുമതല നൽകാനാകുമോ […]

Keralam

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതിയും പ്രഭാത ഭക്ഷണ ആക്ഷൻ പ്ലാനും രൂപീകരിക്കും; വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിൽ, പി.ടി.എ, എസ്.എം.സി, പൂർവ്വ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാൻ ഒരുങ്ങി സർക്കാർ. എല്ലാ സ്‌കൂളുകളിലേക്കും പ്രഭാത ഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് വരികയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. […]

District News

ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ അഭിമാനം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം :പുതുപ്പള്ളിയിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ചാണ്ടിഉമ്മൻ യുഡിഎഫിന്റെ അഭിമാനമാണെന്ന് കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ വേട്ടയാടിയവർ തന്നെ അദ്ദേഹത്തിൻറെ മരണ ശേഷവും കുടുംബാംഗങ്ങളെയും നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്നതിന്റെ പുതുപ്പള്ളിയിലെ ജനങ്ങളുടെ രോഷമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ […]