Automobiles

മുഖം മിനുക്കി ജീപ്പ് കോംപസ്; ബ്ലാക്ക് ഷാർക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 20.49 ലക്ഷം മുതൽ

ഉത്സവ സീസൺ എത്തിയതോടെ വാഹന ലോകത്ത് പുതിയ മോഡലുകളുടെയും പ്രത്യേക പതിപ്പുകളുടെയും വരവാണ്. കോംപസ് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളിന്റെ (എസ്‍യുവി) പുതിയ പതിപ്പും മെറിഡിയൻ എസ്‍യുവിയുടെ സ്പെഷ്യൽ എഡിഷൻ ഫേസ്‍ലിഫ്റ്റ് പതിപ്പുമായി ജീപ്പ് ഇന്ത്യയും ആ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മാത്രമല്ല, ഈ നിരയിലേക്ക് 4×2 ബ്ലാക്ക് ഷാർക്ക് എഡിഷനും […]

District News

സമൂഹമാധ്യമങ്ങളിൽ വന്ന ട്രോളുകൾക്ക് മറുപടിയുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ

കോട്ടയം:  ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററാണെന്ന് പറഞ്ഞതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വന്ന ട്രോളുകൾക്ക് മറുപടിയുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. “ഇന്നലെ ഞാനൊരു വിഡിയോ കണ്ടു, എനിക്കു ചിരി വന്നു. രണ്ടു മാസം മുൻപ് ഞാൻ നടത്തിയ ഒരു പ്രസംഗം കട്ട് ചെയ്തെടുത്തിട്ട് ഇന്നലെ ഞാൻ പറയുന്നതുപോലെയാണ് പ്രചരിപ്പിക്കുന്നത്. […]

India

തമിഴ്‌നാട്ടിൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് അണ്ണാ ഡിഎംകെ

ചെന്നൈ: രാജ്യത്ത് എൻഡിഎയുടെ പ്രധാന സഖ്യകക്ഷികളിൽ ഒന്നായ അണ്ണാ ഡിഎംകെ മുന്നണി ബന്ധം അവസാനിപ്പിക്കുന്നു. തമിഴ്‌നാട്ടിൽ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തീരുമാനം. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പാർട്ടി വക്താവ് ഡി ജയകുമാർ ചെന്നൈയിൽ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അപമാനം സഹിക്കേണ്ട […]

Keralam

‘കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടെ’; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണസമിതിയാണ് തീരുമാനങ്ങളെടുത്തത്. ഇഡി അന്വേഷണം നടത്തി കുറ്റക്കാരെങ്കിൽ ശിക്ഷിക്കട്ടെ. സഹകരണബാങ്കുകളിലെ പ്രശ്നങ്ങൾ നിയമങ്ങൾ ശക്തമാക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മന്ത്രിസഭാ പുന:സംഘടനയെ പറ്റി ആലോചനകളൊന്നും നടന്നിട്ടില്ലെന്നും […]

No Picture
Keralam

സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത്, കായികോത്സവം തൃശൂരിൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലാ-കായിക-ശാസ്ത്രമേളകളുടെ തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കലോത്സവം 2024 ജനുവരി നാല് മുതൽ എട്ട് വരെ കൊല്ലത്തു നടക്കും. കായിക മേള 2023 ഒക്റ്റോബർ 16 മുതൽ 20 വരെ തൃശൂരിലും ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ 3 […]

Keralam

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തൃശൂരും എറണാകുളത്തുമായി 9 ഇടങ്ങളിൽ ഇഡി റെയ്ഡ്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരും വ്യാപമായി റെയ്ഡ് നടത്തി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ 9 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന. സതീഷ്കുമാർ […]

Local

പതിവ് തെറ്റിക്കാതെ ചാണ്ടി ഉമ്മൻ എത്തി അതിരമ്പുഴ പള്ളിയിൽ

അതിരമ്പുഴ സെന്റ് മേരീസ്‌ ഫൊറോനാ പള്ളിയിലെ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു പുതുപ്പള്ളി എംഎൽഎ ശ്രീ. ചാണ്ടി ഉമ്മൻ പള്ളിയിലെത്തി പ്രാർത്ഥനകളിൽ പങ്കെടുത്തു.  അതിരമ്പുഴ സെന്റ് മേരീസ്‌ ഫൊറോന പള്ളി വികാരി റവ ഫാ. ഡോ. ജോസഫ് മുണ്ടകത്തിലും, സഹവികാരിമാരും ചേർന്ന് ചാണ്ടി ഉമ്മനെ സ്വീകരിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് […]

Keralam

സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതില്‍ കാലതാമസം; സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 8506 പോക്‌സോ കേസുകള്‍

സംസ്ഥാനത്ത് വിവിധ കോടതികളുടെ കീഴിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 8000 ൽ അധികം പോക്‌സോ കേസുകളെന്ന് റിപ്പോർട്ട്. പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികള്‍ എന്നിവ ഉണ്ടായിട്ടും 8506 കേസുകളാണ് പല കോടതികളിലായി തീർപ്പാക്കാതെ കിടക്കുന്നത്. 2023 ജൂലൈ 31 വരെയുള്ള ആഭ്യന്തര വകുപ്പിന്റെ […]

Health

കണ്ണുകളില്‍ നിന്ന് എപ്പോഴും വെള്ളം വരാറുണ്ടോ? എങ്കിൽ, ഈ രോഗത്തിന്റെ ലക്ഷണമാകാം

കണ്ണുകളില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്ന പ്രശ്‌നം മിക്കവരെയും അലട്ടാറുണ്ട്. ജലദോഷം, അലര്‍ജി, അണുബാധ എന്നിവ കാരണവും കണ്ണുകളില്‍ നിന്ന് വെളളം വന്നേക്കാം. ഇടയ്ക്കിടെയ്ക്ക് ഇങ്ങനെ വരുന്നത് അത്ര പ്രശ്‌നമല്ല എന്നാല്‍ തുടര്‍ച്ചയായി ഈ പ്രശ്‌നം ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. കാരണം ഇത് ഡാക്രിയോസിസ്‌റ്റൈറ്റിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം.  കണ്ണിലെ […]

World

യുകെയിലേക്കുള്ള യാത്ര കടുക്കും; വിസാ നിരക്ക് കൂട്ടാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ

യുകെയിലേക്കുള്ള വിസ നിരക്ക് ഉയർത്താൻ ബ്രിട്ടീഷ് സർക്കാർ. ഒക്ടോബർ നാലുമുതലാണ് നിരക്കിൽ വർധനയുണ്ടാവുക. സന്ദർശന വിസ, സ്റ്റുഡന്റ് വിസ എന്നിവയുടെയെല്ലാം നിരക്ക് കൂടും. ഇതിൽ സ്റ്റുഡന്റ് വിസയുടെ നിരക്കാണ് കൂടുതൽ വർധിക്കുന്നത്. വെള്ളിയാഴ്ചയാണ് നിരക്ക് വർധന സംബന്ധിച്ച നിയമനിർമാണം പാർലമെന്റിൽ അവതരിപ്പിച്ചത്. ആറുമാസത്തിൽ താഴെ കാലാവധിയുള്ള സന്ദർശന വിസയ്ക്ക് […]