Entertainment

‘മല്ലു ട്രാവലർ’ ഉടൻ നാട്ടിലെത്തില്ല; പീഡന പരാതിയില്‍ നടപടി വൈകുമെന്ന് പൊലീസ്

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മല്ലു ട്രാവലർ വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് പൊലീസ്. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു. സൗദി പൗരയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് മല്ലു ട്രാവലറിനെതിരെ പൊലീസ് കേസെടുത്തത്.  എറണാകുളം സെൻട്രൽ […]

Health

നിപയില്‍ ആശ്വാസം ,പരിശോധനക്കയച്ച 42 സാംമ്പിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്തെ നിപ ആശങ്കയില്‍ ആശ്വാസം, പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. ഹൈ  റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ട്. സമ്പർക്ക പട്ടിക ആവശ്യത്തിന് രോഗികളുടെ ഉൾപ്പെടെ ഫോൺ വിവരങ്ങൾ […]

Keralam

ഗസ്റ്റ് അധ്യാപക നിയമനം; വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ഗസ്റ്റ് അധ്യാപക നിയമനത്തില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍, ഗസ്റ്റ് അധ്യാപകരായി വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന ഉത്തരവ് പിന്‍വലിച്ചു. ഭരണ പക്ഷത്ത് നിന്നടക്കം വിമര്‍ശനം ഉയര്‍ന്നതോടെയാണ് തീരുമാനം. 70 വയസ് വരെയുള്ള വിരമിച്ച അധ്യാപകരെ ഗസ്റ്റ് അധ്യാപകരായി പരിഗണിക്കാമെന്നായിരുന്നു ഉത്തരവ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ […]

Keralam

നിപ: അനിശ്ചിതകാല അവധി ഉത്തരവ് തിരുത്തി, കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 23 വരെ അവധി

നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച് ഇറങ്ങിയ ഉത്തരവ് തിരുത്തി. പുതിയ ഉത്തരവ് പ്രകാരം ഈ മാസം 23 വരെയാണ് അവധി. അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ […]

Entertainment

നടനും മോഡലുമായ ഷിയാസ് കരീമിനെനെതിരേ പീഡന പരാതിയില്‍ കേസ്

ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീമിന് എതിരെ പീഡന പരാതിയില്‍ പൊലീസ് കേസ്. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതി കൂടിയാണ് പരാതിക്കാരി. ജിമ്മില്‍ […]

Movies

നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കില്‍ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരിക്ക്

ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് നെടുംകണ്ടം സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്.  സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ പരിക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ […]

Keralam

പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും തിരുവനന്തപുരം സിവില്‍ സ്റ്റേഷനിൽ ഗാന്ധി പാര്‍ക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ഗാന്ധി പാര്‍ക്ക് ഒരുങ്ങുന്നു. പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാകും പാര്‍ക്കിന്റെ നിര്‍മാണമെന്ന് പ്രശാന്ത് പറഞ്ഞു. കുടപ്പനക്കുന്ന് ജംഗ്ഷനില്‍ നിന്ന് സിവില്‍ സ്റ്റേഷനിലേക്ക് […]

India

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സമിതിയുടെ ആദ്യ യോഗം ഈ മാസം 23ന്

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നയം പരിശോധിക്കാനായി രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം സെപ്റ്റംബര്‍ 23ന് ചേരും. സമിതിയുടെ അധ്യക്ഷനായ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ […]

Keralam

പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി പാലക്കാട്‌ പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഉച്ചപൂജക്ക് ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് നമസ്ക്കാരമണ്ഡപത്തിൽ തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വത്തിൽ ലഭിച്ച 47 അപേക്ഷകളിൽ 45 പേരുമായി രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച […]

Fashion

ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തില്‍പോയത് റെക്കോഡ് തുകക്ക്

ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തില്‍പോയത് റെക്കോഡ് തുകക്ക്. ഏകദേശം 65 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ബ്ലാക്ക് ഷീപ്പ് സ്വറ്റര്‍ ഒമ്പതു കോടിക്ക് (1.1 മില്യണ്‍ ഡോളര്‍) മുകളിലുള്ള റെക്കോഡ് തുകക്കാണ് ലേലത്തില്‍ പോയത്.  ഇതോടെ ഡയാന രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളില്‍ […]