India

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഹൈദരാബാദില്‍; വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിക്ക് പുറത്ത് ആദ്യം

പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ (സിഡബ്ല്യുസി) ആദ്യ യോഗം ഇന്ന് ഹൈദരാബാദില്‍. അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും യോഗമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കം യോഗത്തിനെത്തും. ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷമുള്ള […]

Keralam

ലോൺ ആപ്പ് ഭീഷണി; വയനാട്ടിൽ ഗൃഹനാഥൻ മരിച്ചനിലയിൽ

മീനങ്ങാടി: അരിമുളയിൽ ഗൃഹനാഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിറകോണത്ത് അജയരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോൺ ആപ്പ് ഭീഷണിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മരണകാരണം എന്തായിരുന്നുവെന്ന് ആർക്കും വ്യക്തതയുണ്ടായിരുന്നില്ല. ഇന്നലെ രാത്രി ഒരു സുഹൃത്തിന്റെ ഫോണിലേക്ക് അജയ് രാജിന്റെ മോർഫ് ചെയ്ത വ്യാജ ചിത്രങ്ങൾ എത്തുന്നത്. അതോട് […]

District News

താഴത്തങ്ങാടി വള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു

ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ( സി.ബി.എൽ ) ഭാഗമായുള്ള 122-ാമത് താഴത്തങ്ങാടി വള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം കോട്ടയം വെസ്റ്റ് ക്ലബിൽ തോമസ് ചാഴികാടൻ എം.പി. നിർവഹിച്ചു. സി.ബി.എല്ലിന്റെ വരവോടെ കേരളത്തിലെ മത്സരവള്ളംകളിയുടെ മാനം ആകെ മാറിയെന്ന് എം.പി. ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ മത്സര വള്ളംകളിക്ക് കഴിയുന്നുണ്ടെന്ന് […]

Keralam

നിപ: കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി, നിയന്ത്രണം കടുപ്പിക്കുന്നു

നിപ വ്യാപന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടി സ്ഥാപനങ്ങൾക്കും മദ്രസ സ്ഥാപനങ്ങൾക്കും അവധിയാണ്. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ല. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് സംസ്ഥാന […]

Keralam

സോളാർ ഗൂഢാലോചനയില്‍ ഗണേഷ് കുമാറിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്

തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ ഗൂഢാലോചനയിൽ കെ.ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷസമരവുമായി യു.ഡി.എഫ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കണ്ടെത്തലിനു പിറകെയാണ് ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയമായുള്ള ആക്രമണം കടുപ്പിക്കാൻ മുന്നണി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 19ന് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ ഓഫിസിലേക്ക് […]

No Picture
Movies

നൂറുകോടി ക്ലബ്ബിലേക്ക് ആർഡിഎക്സ്; ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80 കോടി കടന്നു

ഓണം സീസണിലെത്തി കളംപിടിച്ച മൾട്ടി സ്റ്റാർ ചിത്രം ആർഡിഎക്സ് നൂറുകോടിയിലേക്ക് അടുക്കുന്നു. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി, വർഗീസ് പെപ്പെ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80 കോടി പിന്നിട്ടതായാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്‌സ് ഓഗസ്റ്റ് 25നായിരുന്നു […]

No Picture
Keralam

കെഎസ്ഇബിക്ക് ആശ്വാസം; വൈദ്യുതി നൽകി മധ്യപ്രദേശ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരള സംസ്ഥാന വൈദ്യുതി ബോർഡിന് (KSEB) അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകാൻ മധ്യപ്രദേശ് വൈദ്യുതി ബോർഡ് സമ്മതം അറിയിച്ചു. ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക. അടുത്ത വർഷം തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കരാറുകളില്ലാതെ സ്വാപ്പ് വ്യവസ്ഥയിലാണ് സംവിധാനം. […]

Health

നിപ ആശങ്ക ഒഴിയുന്നു; പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണിവർ. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തിൽ 94 പേരുടെ ഫലം നെഗറ്റീയവായി. ഹൈറിസ്ക് കാറ്റഗറിയിലുള്ള മുഴുവൻ പേരുടേയും പരിശോധന പൂർത്തിയാക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും […]

Entertainment

പീഡന പരാതി: മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് […]

District News

ചാണ്ടി ഉമ്മന് സ്വീകരണവും യുഡിഎഫ് ജില്ലാ നേതൃയോഗവും കോട്ടയത്ത്

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം നേടിയ ചാണ്ടി ഉമ്മന് യുഡിഎഫ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം സീസർ പാലസ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 18ന് സ്വീകരണം നൽകും. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും. കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ […]