Keralam

സഹകരണ വകുപ്പിന്റെ പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക്

കേരളസര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നു സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഗുണമേന്മയുള്ള സാന്ത്വന പരിചരണം സഹകരണ മേഖലയിലൂടെ എന്ന ഉദ്ദേശ്യത്തോടെയാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് പാലിയേറ്റീവ് പദ്ധതി […]

Keralam

കെല്‍ട്രോണിനെ നിയമസഭയില്‍ അപമാനിച്ചു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് എളമരം കരീം എംപി

കെല്‍ട്രോണിനെ നിയമസഭയില്‍ അപമാനിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. പൊതുമേഖലാ സ്ഥാപനങ്ങളെ പഴി പറഞ്ഞ് എല്ലാം സ്വകാര്യവത്കരിക്കുകയും വിറ്റു തുലയ്ക്കുകയും ചെയ്യുന്ന മോദി സര്‍ക്കാറിന്റെ നയങ്ങളുടെ കുഴലൂത്തുകാരനായി കോണ്‍ഗ്രസ് നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാറി എന്നത് ലജ്ജാകരമാണെന്ന് എളമരം […]

Health

നിപ; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോട് എത്തി, ജില്ലയിൽ കനത്ത ജാഗ്രത

കോഴിക്കോട്: നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തി. ആറംഗ സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തും. സാമ്പിളുകൾ പരിശോധിക്കാനുള്ള ഐസിഎംആർ മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചു. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മാല ചബ്ര (സീനിയര്‍ […]

Keralam

മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം; രണ്ട് പേർ മരിച്ചു

തൃശ്ശൂര്‍: പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. ചിറക്കോട് സ്വദേശി ജോജി (40) മകന്‍ ടെണ്ടുല്‍ക്കർ(12) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പൊള്ളലേറ്റ കുടുംബം എറണാകുളം […]

World

ലിബിയ വെള്ളപ്പൊക്കം; മരണം 20,000 ത്തിലേക്ക്, മൃതദേഹങ്ങള്‍ പലതും തെരുവില്‍

ലിബിയയിലെ ഡെര്‍ണ നഗരത്തിലുണ്ടായ പ്രളയത്തില്‍ മരണം 20,000 കടന്നെന്ന് റിപ്പോര്‍ട്ടുകള്‍. 5300 ലധികം പേര്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഒടുവിലത്തെ കണക്ക്. എന്നാല്‍ പ്രളയത്തില്‍ നശിച്ച ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മരണങ്ങള്‍ 18000 മുതല്‍ 20000 വരെയാകാന്‍ സാധ്യയുണ്ടെന്നാണ് ഡെര്‍നയിലെ മേയര്‍ അറിയിച്ചത്. 3190 പേരുടെ മൃതദേഹമാണ് ഇതുവരെ സംസ്‌കരിച്ചിട്ടുള്ളത്. […]

Keralam

തൃശൂരിൽ അച്ഛന്‍ മകനെയും കുടുംബത്തെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

തൃശൂർ: മകനും മരുമകളും പേരക്കുട്ടിയും കിടന്നിരുന്ന മുറിയിലേക്കു ഗൃഹനാഥൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. മൂന്നു പേർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മണ്ണുന്തി ചിറക്കാക്കോട് ഇന്ന് പുലർച്ചെയാണ് സംഭവം. ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെന്‍ഡുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പിന്നാലെ […]

Movies

ഉണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം. ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ഉത്തരവ്.  2017ൽ നടന്ന സംഭവമാണ് കേസിന് ആധാരം. സിനിമയുടെ കഥ പറയാനെത്തിയപ്പോൾ കടന്നുപിടിച്ചുവെന്നായിരുന്നു കോട്ടയം സ്വദേശിനി നൽകിയ […]

Gadgets

നിങ്ങൾ കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ

സ്മാർട്ട് ഫോൺ വിപണി കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ. നിരവധി പുതിയ സവിശേഷതകളുമായി ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിൾ പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി […]

Keralam

കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ലോണ്‍; യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു?

കൊച്ചി: കുഞ്ഞുങ്ങളെ  കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. യുവതി ഓൺലൈനില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിന് ശേഷം ഇവര്‍ ഭീഷണിപ്പെടുത്തുകയും യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായാണ് വിവരം. സംഭവത്തിൽ വിശദ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെയാണ് […]

Health

മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെ ആളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്‍റെ (48) റൂട്ടുമാപ്പാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്. ഓഗസ്റ്റ് 22 നാണ് രോഗലക്ഷണങ്ങൾ കാണുന്നത് 23 ന് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു ഓഗസ്റ്റ് 25 ന് […]