Local

കാരുണ്യദീപം വിദ്യാഭ്യാസ ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നടന്നു

ഏറ്റുമാനൂർ: കാരുണ്യം നിറഞ്ഞ പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് കരുതല്‍ ഒരുക്കുവാന്‍ കഴിയണമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്യാതനായ അതിരൂപതയിലെ ഉഴവൂര്‍ ഇടവകാംഗമായ ബഹു. വെട്ടുകല്ലേല്‍ മത്തായി അച്ചന്റെ […]

India

നിപ ബാധ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിൽ പരിശോധന

കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് വിവരം.  അതേസമയം, നിപ മരണം സ്ഥിരീകരിച്ച […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി: വീഡിയോ

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി. രാവിലെ ആറിന് നടന്ന വിശുദ്ധ കുർബാനയെ തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ, ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഡീ. […]

Automobiles

വാഹനങ്ങൾ തീ പിടിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതി; ആദ്യ യോഗം 18ന് ; ആന്റണി രാജു

വാഹനങ്ങൾ തീ പിടിക്കുന്നത് പരിശോധിക്കാൻ പ്രത്യേക സമിതിയെ രൂപികരിക്കുമെന്ന് മന്ത്രി ആന്റണി രാജു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ വിദഗ്ധർ ഉൾപ്പെടുന്നതാണ് സമിതി. സമിതിയുടെ ആദ്യ യോഗം 18ന് ചേരും. വാഹനങ്ങൾ തീ പിടിക്കുന്ന വിഷയത്തിൽ സർക്കാർ വിശദമായ പരിശോധന നടത്തിയെന്നും വാഹന ഉടമകളെ ആശങ്കപ്പെടുത്തുന്ന വിഷയമാണിതെന്നും ആന്റണി രാജു […]

No Picture
Keralam

നിപ ജാഗ്രത: കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഓൺലൈന്‍ ക്ലാസുകൾ നടത്തും: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് വീട്ടിലിരുന്ന് ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്. ഐഎഎസിനാണ് മന്ത്രി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സാക്ഷരതാ […]

India

രാജ്യത്തെ 40% എംപിമാരും ക്രിമിനൽ കേസ് പ്രതികൾ, ശതമാനക്കണക്കിൽ മുന്നിൽ കേരളം

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഇരുസഭകളിലമായുള്ള 763 അംഗങ്ങളിൽ 40% ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികൾ. 73% ശതമാനം എംപിമാരും പ്രതികളായ കേരളമാണ് ഇക്കാര്യത്തിലും നമ്പർ വൺ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് നൽകുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്സ് റിഫോംസ് (ADR), നാഷണൽ ഇലക്ഷൻ വാച്ച് (NEW) എന്നീ […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് നാളെ കൊടിയേറും

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ ദർശന തിരുനാളിന് നാളെ കൊടിയേറും. 13 ന് രാവിലെ ആറിന് വിശുദ്ധ കുർബാന, തുടർന്ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, ഫാ. ബിനിൽ പഞ്ഞിപ്പുഴ, ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഡീ. […]

Movies

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം: സെപ്റ്റംബര്‍ 14ന്

തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം സെപ്റ്റംബര്‍ 14 ന് വൈകിട്ട് ആറു മണിക്ക് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‍കാര വിതരണം നിര്‍വഹിക്കും. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് […]

Keralam

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന് തിരിച്ചടി, ഹര്‍ജി നിലനില്‍ക്കും; സ്റ്റേ ഇല്ല

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. കെ ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെന്ന് കെ ബാബു ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് […]

District News

ജെയ്ക്കിനും ഗീതുവിനും കുഞ്ഞ് പിറന്നു

കോട്ടയം: സിപിഎം നേതാവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സൈബറാക്രമണത്തില്‍ ഗീതു പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു […]