Local

അമൃത് ഭാരത് പദ്ധതി: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവലോകനയോഗം ചേർന്നു; നടപ്പാക്കുന്നത് 4.5 കോടി രൂപയുടെ വികസനം

ഏറ്റുമാനൂര്‍: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ അവലോകനയോഗം ചേർന്നു. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ പ്ലാറ്റുഫോമുകളുടെ നിലവാരം മെച്ചപ്പെടുത്തുക, പ്ലാറ്റ്ഫോം […]

Movies

മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

നടന്‍ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. 70 വയസ് ആയിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിൻ്റെ ഭാര്യയാണ്. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു.  മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൌദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍, കബറടക്കം ചൊവ്വാഴ്ച.

Keralam

വിഴിഞ്ഞത്തേക്ക് ആദ്യ കപ്പല്‍ ചൈനയില്‍ നിന്ന്; ഒക്ടോബർ നാലിന് എത്തും

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തും. ചൈനയിൽ നിന്നുള്ള കപ്പൽ വൈകിട്ട് നാല് മണിയോടെ തീരമണയും. തുറമുഖ നിർമ്മാണത്തിന് വേണ്ട ക്രെയിനുകളുമായുള്ള കപ്പലാണ് ചൈനയിൽ നിന്ന് എത്തുന്നത്. മൂന്ന് സെമി ഓട്ടോമാറ്റിക്ക് ക്രെയിനുകളുമായി കപ്പൽ ചൈനയിലെ ഷാങ്ഹായി ഷെന്ഹുവാ തുറമുഖത്ത് നിന്നാണ് പുറപ്പെട്ടത്. 100 മീറ്റർ […]

Gadgets

ഐഫോൺ 15 ലോഞ്ചിങിന് മണിക്കൂറുകൾ മാത്രം ; വൻ കിഴിവിൽ ഐഫോൺ 13,14

ആപ്പിൾ ഐഫോൺ 15 റീലിസ് ചെയ്യാൻ ഇനി മണിക്കൂറുകളാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ ഐഫോൺ 14 വൻ ലാഭത്തിലാണ് ഫ്ലിപ്കാർട്ടിൽ വില്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഓഫറ്‍ അനുസരിച്ച് 79,900 രൂപയുടെ  ഐഫോൺ 14 ന്റെ റെഡ് കളർ വേരിയന്റ് 66,999 രൂപയ്ക്ക് ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 […]

No Picture
Keralam

ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം; വിഡി സതീശൻ

ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞങ്ങളുട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ […]

Keralam

‘മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, നിങ്ങളുടെ രാഷ്ട്രീയ ശത്രുക്കള്‍ നിങ്ങള്‍ക്കൊപ്പമാണ്’: കെ.ടി ജലീല്‍

സോളാർ രക്തത്തിൽ ഇടത് പക്ഷത്തിന് പങ്കില്ലെന്ന് കെ.ടി ജലീൽ. നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത് ജലീൽ പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ചാണ്ടി ഉമ്മനോട് പറഞ്ഞു. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ലെന്നും ജലീൽ. സോളാറിന്‍റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോൺഗ്രസുകാരാണ്. ആരേയും ഇല്ലാതാക്കി […]

India

ജി20 മോദിയുടെ നേട്ടം; തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി ബിജെപി

ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയെ പ്രധാനമന്ത്രിയുടെ നേട്ടമാക്കി തിരഞ്ഞെടുപ്പുകളിൽ അവതരിപ്പിക്കാനൊരുങ്ങി ബിജെപി. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലായിരിക്കും പ്രധാന പ്രചാരണ വിഷയമായി ജി20 ഉയർത്തുക. മോദിയുടെ നേതൃത്വത്തിന്റെ ഫലമായാണ് ഉച്ചകോടി വിജയകരമായി പൂർത്തീകരിക്കാനായതെന്നാണ് ബിജെപി അവകാശവാദം. രാജ്യാന്തര തലത്തിൽ ഇന്ത്യയെ അവതരിപ്പിക്കാനുള്ള അവസരമാണ് ഉച്ചകോടിയെന്ന് പ്രധാനമന്ത്രി തന്നെ നേരത്തെ പരാമർശിച്ചിരുന്നു. […]

Sports

തോരാതെ മഴ; ഇന്ത്യ-പാക് മത്സരം നാളെ തുടരും

ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ രസംകൊല്ലിയായി മഴക്കളി. മഴയെത്തുടര്‍ന്ന് ഇന്ന് മത്സരം നടത്താനാകാതെ വന്നതോടെ റിസര്‍വ് ദിനമായ നാളേക്കു മാറ്റി. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പാകിസ്താനെതിരേ മികച്ച തുടക്കം നേടി മുന്നേറുന്നതിനിടെയാണ് മഴയെത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് കളി […]

Keralam

യുഡിഎഫ് വിപുലീകരണം പരിഗണനയിൽ; ബുധനാഴ്ച ഏകോപനസമിതി യോഗം

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനായതിന്‍റെ ആത്മവിശ്വാസത്തിൽ ഐക്യ മുന്നണി വിപുലീകരിക്കാനുള്ള നീക്കവും ബുധനാഴ്ച നടക്കുന്ന യുഡിഎഫ് ഏകോപന സമതി യോഗത്തിലുണ്ടാകും. നിയമസഭാ സമ്മേളന കാലമായതിനാൽ പാർലമെന്‍ററി പാർട്ടി യോഗത്തിൽ എംഎൽഎമാരുമായി ആദ്യം വിഷയം ചർച്ച ചെയ്യും. പിന്നാലെ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ വിഷയം ഉൾപ്പെടുത്താനാണു […]

Technology

വമ്പന്‍ മാറ്റത്തിനൊരുങ്ങി യൂട്യൂബ്; ഇനി ഗെയിമും കളിക്കാം

യൂട്യൂബ് കണ്ടു മടുത്തവർക്കായി പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇനി യൂട്യൂബിൽ തന്നെ ഗെയിമും കളിക്കാം.  പ്ലേയബിൾ എന്ന പേരിൽ യൂട്യൂബിൽ പുതിയ വിഭാഗം അവതരിപ്പിച്ചുകൊണ്ട് ആപ്പിനുള്ളിൽ തന്നെ ഗെയിമുകൾ കളിക്കാനുള്ള സംവിധാനമാണ് കമ്പനിയൊരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിലാണ് നിലവിൽ ഇത് പരീക്ഷിക്കുന്നത്. യൂട്യൂബ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇത് […]