No Picture
Local

എം.ജി സർവകലാശാലയുടെ തലമുറകളുടെ സംഗമം ബിസിഎം കോളേജിൽ ശനിയാഴ്ച നടക്കും

കോട്ടയം: തെരഞ്ഞെടുത്ത 100 മുതിർന്ന പൗരന്മാരും 100 വിദ്യാർഥികളും മുഖാമുഖം പങ്കെടുക്കുന്ന തലമുറകളുടെ സംഗമം കോട്ടയം ബിസിഎം കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 9മുതൽ 4 വരെ നടക്കും. എം.ജി സർവകലാശാല നടപ്പിലാക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേർഡ് ഏജ് (U3A)എന്ന മുതിർന്നവരുടെ മുന്നേറ്റത്തിന്‍റെ ഭാഗമാണിത്. ഇന്റർ യൂണിവേഴ്സിറ്റി […]

Keralam

ഭൂപരിധി നിയമം മറികടക്കാൻ ക്രമക്കേട് കാട്ടി; പിവി അൻവറിനെതിരെ ഗുരുതര കണ്ടെത്തൽ

പി വി അൻവര്‍ എംഎല്‍എക്കെതിരെ താലൂക്ക് ലാൻഡ് ബോര്‍ഡിന്‍റെ ഗുരുതര കണ്ടെത്തൽ. ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവർ ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എന്‍റർടെയിൻമെന്‍റ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണ് കണ്ടെത്തല്‍.  അന്‍വറിന്‍റെയും ഭാര്യയുടെയും പേരില്‍ […]

World

കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കുടുംബം മുഴുവൻ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക്

വത്തിക്കാൻ സിറ്റി: അവിസ്മരണീയമായ ചില നിമിഷങ്ങൾക്കാണ് ആഗോള കത്തോലിക്കാ സഭ ഈ വരുന്ന ഞായറാഴ്ച സാക്ഷ്യം വഹിക്കാൻ പോകുന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കുടുംബം മുഴുവൻ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയർത്തപ്പെടുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ വധിച്ച ജോസഫ് ഉൽമ – വിക്ടോറിയ ഉൽമ ദമ്പതികളും അവരുടെ […]

Keralam

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; ഡോക്‌ടറും 2 നഴ്സുമാരും അറസ്റ്റിൽ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതി ഡോ സി.കെ. രമേശൻ, മൂന്നും നാലും പ്രതികളായ നേഴ്‌സുമാർ എം.രഹന, കെ.ജി. മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസിപി സുദർശൻ മുൻപാകെയാണ് പ്രതികൾ […]

District News

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പോളിംഗ് വൈകൽ; സ്വാഭാവിക കാലതാമസമെന്ന് കോട്ടയം കളക്ടർ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് വൈകിയെന്ന യു.ഡി.എഫ് ആരോപണം തള്ളി ജില്ല കലക്ടർ. വീഴ്ച ഉണ്ടായിട്ടില്ലെന്നും സ്വാഭാവിക കാലതാമസം മാത്രമാണ് സംഭവിച്ചതെന്നും കലക്ടർ വി. വിഗ്നേശ്വരി വ്യക്തമാക്കി. പോളിംഗ് വൈകിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലില്ല. നാല് സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. വോട്ടറെ മാറ്റി […]

No Picture
Keralam

വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന് വില കൂടും; ഇനി 2,500 രൂപയില്‍ താഴെയുള്ള ബ്രാന്‍ഡ് ഉണ്ടാകില്ല

സംസ്ഥാനത്ത് വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന്റേയും വിദേശ നിര്‍മ്മിത വൈനിന്റേയും വില കൂടും. ഒക്ടോബര്‍ 3 മുതല്‍ പുതിയ വില നിലവില്‍ വരും. കമ്പനികള്‍ ബവ്‌റിജസ് കോര്‍പ്പറേഷന് നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 14 ശതമാനമായും വര്‍ധിപ്പിക്കാന്‍ ബെവ്‌കോയ്ക്ക് അനുമതി നൽകിയതിനെ തുടർന്നാണിത്. നിലവില്‍ […]

Keralam

സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെ വിൽപ്പന നടന്നിരുന്നത്. ഓൺലൈൻ വഴി വിൽപ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം […]

India

ജി20 ഉച്ചകോടി: ബൈഡന് സഞ്ചരിക്കാൻ ‘ബീസ്‌റ്റ്’ എത്തും; ഒരുങ്ങുന്നത് ത്രിതല സുരക്ഷ

ഡൽഹിയിൽ നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യലെത്തുകയാണ്. സെപ്റ്റംബർ ഏഴിനാണ് ബൈഡൻ ഇന്ത്യയിലേക്ക് യാത്ര തിരിക്കുക. ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുങ്ങുന്നത്. ഡൽഹി സന്ദർശനവേളയിൽ, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയ യുഎസ് പ്രസിഡൻഷ്യൽ കാഡിലാക്കായ ‘ദി ബീസ്‌റ്റിൽ’ […]

District News

പുതുപ്പള്ളിയിൽ ജയ സാധ്യത ചാണ്ടി ഉമ്മനെന്ന് സി.പി.ഐ; ജയ്ക്കിന്റെ പരാജയം നേരിയ വോട്ടിന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനായിരിക്കും ജയസാധ്യതയെന്ന് സി.പി.ഐ.  സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവിൽ കോട്ടയത്ത് നിന്നുള്ള സി.കെ ശശിധരൻ സമർപ്പിച്ച റിപ്പോർട്ടിലാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പരാമർശമുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ പരാജയം നേരിയ വോട്ടിനായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ചാണ്ടി ഉമ്മന്‍റെ ജയം […]

Keralam

വന്ദേ ഭാരതിനു നേരെ കല്ലേറ്; മലപ്പുറത്ത് 2 ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ

മലപ്പുറം: വന്ദേഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ. റെയിൽവേ സുരക്ഷാ സേനയണ് താനൂരിനു സമീപമുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ഷൊർണൂർ റെയിൽവേ സുരക്ഷാ സേന കമാൻഡർ സിടി ക്ലാരി വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പിടികൂടിയത്. കഴിഞ്ഞ മാസം 21നാണ് ട്രെയിനിനു നേരെ […]