District News

വൈദ്യുതി​ കണക്ഷൻ പുനഃസ്ഥാപിച്ചില്ല; തിരുനക്കര ബസ്​സ്റ്റാൻഡ്​​ കെട്ടിടം പൊളിക്കല്‍ നീളും

കോട്ടയം: തിരുനക്കര ബസ്സ്സ്റ്റാൻഡ് കെട്ടിടം പൊളിക്കൽ ഇന്നാരംഭിക്കില്ല. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ബുധനാഴ്ച മുതൽ കെട്ടിടം പൊളിക്കുമെന്നായിരുന്നു കരാറുകാരൻ അറിയിച്ചിരുന്നത്. എന്നാൽ, കെട്ടിടത്തിലേക്കുള്ള താൽക്കാലിക കണക്ഷൻ പുനഃസ്ഥാപിച്ചില്ല. താ​ൽ​ക്കാ​ലി​ക ക​ണ​ക്ഷ​നാ​യു​ള്ള സമ്മതപത്രം നഗരസഭ ചൊവ്വാഴ്ചയാണ് കൈമാറിയത്. ഇന്നോ നാളെയോ കണക്ഷൻ എടുത്ത ശേഷമേ പൊളിക്കാനുള്ള പ്രാരംഭ […]

Keralam

ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ ഇന്ന്

ആറന്മുള : ചരിത്രപ്രസിദ്ധമായ ആറന്‍മുള വള്ളസദ്യ പാരമ്പര്യപ്പെരുമയില്‍ ഇന്ന് ആരംഭിക്കും. രാവിലെ 11 ന് വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച് സദ്യ ഭഗവാന് സമർപ്പിച്ചതോടു കൂടി ഈ വര്‍ഷത്തെ വള്ളസദ്യയ്ക്ക് തുടക്കമായി. 300 ഓളം വിദഗ്ധ പാചക തൊഴിലാളികളുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്. 64 ഇനം വിഭവങ്ങളുടെ […]

Health

ഓപ്പറേഷന്‍ ഫോസ്‌കോസ്; സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി പരിശോധന

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തും. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും […]

Local

അവതാറും ലുട്ടാപ്പിയും അക്വേറിയം മീനുകളും തുടങ്ങി ഒരു പിടി അത്ഭുത കാഴ്ചകളുമായി ‘എക്സ്റ്റസി ‘ കോട്ടയത്ത് ശ്രദ്ധേയമാകുന്നു: വീഡിയോ

കോട്ടയം:  ആർട്ടിഫിഷ്യൽ ഇമ്പോർട്ടഡ് പൂക്കളുകൾ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിലിണ്ടറിക്കൽ അക്വാറിയം, ആദവും ഹവ്വയും, സ്റ്റാച്യു ഓഫ് ലിബർട്ടി, ചന്ദ്രയാൻ, ലുട്ടാപ്പിയും കുട്ടൂസനും, എലിയെൻസ്, അവതാർ തുടങ്ങി ഒരു പിടി അത്ഭുത കാഴ്ചകളുമായി ‘എക്സ്റ്റസി കോട്ടയത്ത് ശ്രദ്ധേയമാകുന്നു. ഈ മാസം 17 വരെ കോട്ടയം നാഗമ്പടം മൈതാനിയിൽ […]

Keralam

വ്യാജ മേല്‍വിലാസത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ വാഹന രജിസ്‌ട്രേഷന്‍; കേരളത്തിലേക്ക് മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ പല വാഹനങ്ങളും വ്യാജ മേല്‍വിലാസത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയി രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു. അത്തരം വാഹനങ്ങള്‍ രണ്ടാഴ്ചക്കകം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ട്രാക്ട് കാര്യേജ് ബസുകളുടെ നിയമ ലംഘനം […]

Sports

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്

ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 15 അംഗ  ടീമിലില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷനാണ് ലോകകകപ്പ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇടം നേടിയത്. ഏഷ്യാ […]

Keralam

ഗണേഷ്കുമാറിന്‍റെ എതിര്‍പ്പ് ഫലം കണ്ടു, മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി യുടെ പ്രതിഷേധം ഫലം കണ്ടു. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കെജി പ്രേംജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. കെബി ഗണേഷ് കുമാറിന്‍റെ  എതിർപ്പിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും. ഇടതു […]

Keralam

മുന്നണിമര്യാദക്ക് ചേരാത്ത നടപടി,മുന്നോക്കക്ഷേമകോർപറേഷൻ ചെയർമാനെ മാറ്റിയ നടപടി പിന്‍വലിക്കണം: കെബി ഗണേഷ് കുമാർ

മുന്നോക്ക സമുദായ വികസന കോർപറേഷൻ ചെയർമാൻ കെജി പ്രേംജിത്തിനെ മാറ്റിയതില്‍ കടുത്ത അതൃപ്തിയുമായി കേരള കോൺഗ്രസ് ബി. ഇത് സംബന്ധിച്ചു ഇടതു മുന്നണി കൺവീനർക്ക് കെബി ഗണേഷ് കുമാർ കത്തു നൽകി. മുന്നണി മര്യാദക്ക് ചേരാത്ത നടപടി എന്ന് കത്തിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. നടപടി പിൻവലിക്കണം എന്നും കത്തില്‍ […]