Movies

സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സിനിമനയം; പ്രത്യേക ഇളവുകളും പരി​ഗണനയിൽ

സിനിമ രം​ഗത്ത് നിക്ഷേപം നടത്തുന്നവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കരടു സിനിമനയം തയ്യാറാകുന്നു. സിനിമയെ സമ്പൂർണ വ്യവസായമായി കണ്ട് നിക്ഷേപം നടത്തുന്നവർക്ക് സഹായം നൽകുന്നതിനും സിനിമ മേഖലയിൽ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ സാധ്യമാക്കുന്നതിനും സൗഹാർദപരമായ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനുമായി കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനും തീരുമാനമാകും. തെക്കെ ഇന്ത്യയിലെ പ്രധാന ഷൂട്ടിങ് […]

Keralam

സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2021-22 വര്‍ഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കൈമാറി. കേരള സര്‍ക്കാരിന്റെ ലാഭവിഹിതമായ 27,75,610 രൂപയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൊതുമേഖലയുടെ വികസനവും സംരക്ഷണവും മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന കോര്‍പറേഷന്‍ 35 വര്‍ഷത്തെ പ്രവര്‍ത്തന […]

No Picture
Keralam

ഒപ്പം വരില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

കൊച്ചി: ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെ‌‌ഞ്ച് പരി​ഗണിക്കുമ്പോഴാണ് സംഭവം. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  യുവാവിനൊപ്പമുളള നിയമവിദ്യാ‍ർഥിനിയായ യുവതിയെ ഹാ‍ജരാക്കാൻ  കോടതി നിർദേശിച്ചിരുന്നു. യുവതിയുടെ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് […]

Keralam

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വീണ്ടും മാറ്റി; സെപ്റ്റംബർ 12ന് കേസ് വീണ്ടും പരിഗണിക്കും

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. കെ ബാബുവിന്റെ അഭിഭാഷകന്റെ ആവശ്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്. സെപ്റ്റംബർ 12 -നാണ് കേസ് വീണ്ടും പരിഗണിക്കുക. കേസിൽ സീനീയർ അഭിഭാഷകൻ ഇന്ന് ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ചതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.  ജനപ്രാതിനിത്യനിയമം അനുസരിച്ച് ആറ് മാസത്തിനുള്ളിൽ ഇത്തരം […]

Keralam

ലോക്സഭാ തിരഞ്ഞെടുപ്പ്; തയ്യാറെടുപ്പുകൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെയും ലക്ഷദ്വീപിലെയും ഉദ്യോഗസ്ഥരുടെ ശിൽപ്പ ശാല സംഘടിപ്പിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്. ശനിയാഴ്ച തൃശൂരിലെ പീച്ചിയിൽ നടക്കുന്ന ശിൽപ്പശാലയിൽ കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും പങ്കെടുക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളാണ് ശിൽപ്പശാലയിൽ […]

Keralam

ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാന്‍ കര്‍മ്മപദ്ധതി; പ്രതീക്ഷിക്കുന്നത് കോടികളുടെ വരുമാനം

സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത് കോടികളുടെ വരുമാനം. ഭൂമി തരംമാറ്റൽ അപേക്ഷകളിൽ തീര്‍പ്പാക്കാനള്ള അടിയന്തര കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം മാത്രം കിട്ടിയത് ആയിരംകോടിയിലധികം രൂപ. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സംസ്ഥാനത്തിന് തീരുമാനം ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. ഭൂമി തരംമാറ്റൽ വേഗത്തിലാക്കാൻ 249 […]

World

ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ ബൈഡന് നിരാശ

ഈയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ നിരാശാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷി ജിൻ പിംഗ് യോഗത്തിനെത്തില്ലെന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബൈഡന്റെ മറുപടി. “ഞാൻ നിരാശനാണ്. എന്നാൽ ഉടനെ എനിക്ക് അദ്ദേഹത്തെ കാണാനാകും.” ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ […]

Keralam

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്ക് കിഴക്കൻ […]

Keralam

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ അവസരം. കരട് പട്ടിക സെപ്റ്റംബർ 8 നും അന്തിമ പട്ടിക ഒക്ടോബർ 16 നും പ്രസിദ്ധീകരിക്കും. മരിച്ചവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. 2020 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് […]

Keralam

ഓട്ടോ ആറ്റിലേക്ക് മറിഞ്ഞ് അപകടം; മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ മരിച്ച ആതിരയുടെ മകന്‍ കാശിനാഥന്റെ മൃതദേഹമാണ് ഇന്ന് രാവിലെ തെരച്ചിലില്‍ കണ്ടെത്തിയത്. അപകടസ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു ഓട്ടോ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ വെണ്മണി മൂന്നാം വാര്‍ഡ് പാറച്ചന്ത […]