District News

പാലായിൽ മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ജീവനൊടുക്കി

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

Health

കാലിലെ ഈ ലക്ഷണങ്ങള്‍ ഒരുപക്ഷെ കരള്‍ രോഗത്തിന്റേതാകാം; നമുക്ക് നോക്കാം!

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുക, പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കരള്‍ ചെയ്യുന്നു. കരള്‍ തകരാറിലാകുന്നതിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം. കരള്‍ രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ നമ്മുടെ പാദങ്ങളിലും കാണാം. ഈ ലക്ഷണങ്ങളെ കുറിച്ച് നമുക്ക് നോക്കാം.  നീര്‍വീക്കം: പാദങ്ങളിലും കണങ്കാലുകളിലും […]

No Picture
Movies

തീയേറ്ററിൽ തകർത്തു വാരി ആര്‍ഡിഎക്സ്; ഒന്‍പത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍

ആക്ഷന്‍ ബ്ലോക്ബസ്റ്റര്‍ ചിത്രം ആര്‍ഡിഎക്‌സിന് ബോക്‌സോഫീസില്‍ മിന്നും വിജയം. ഒന്‍പത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ ‘തകര്‍ത്തടിച്ച’ ചിത്രം മികച്ച പ്രേക്ഷക പ്രശംസയോടെ പ്രദർശനം തുടരുകയാണ്. ഏറ്റവും വേ​ഗത്തിൽ ബോക്സ് ഓഫീസിൽ 50 […]

Technology

ആദിത്യ എൽ 1: ആദ്യഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1 ന്‍റെ ആദ്യഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് ഇസ്രൊ അധികൃതർ. പേടകം നിലവിൽ സജീവമാണെന്നും മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രൊ വ്യക്തമാക്കി. ഇസ്രൊയുടെ ബംഗളൂരു കേന്ദ്രത്തിൽ നിന്നാണ് ഭൂമിയിൽ നിന്നുള്ള ഭ്രമണപഥമുയർത്തൽ നിർവഹിച്ചത്. ഭൂമിയിൽ നിന്ന് ഏറ്റവും കൂടിയ […]

No Picture
District News

ഉപതെരഞ്ഞെടുപ്പ്; പുതുപ്പള്ളിയിൽ 3,4,5,8 തീയതികളിൽ ഡ്രൈ ഡേയ്സ്

കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ മാസം 3,4,5,8 തീയതികളിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ മദ്യനിരോധനം(ഡ്രൈ ഡേ) ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. ഞായറാഴ്ച വൈകിട്ട് 6 മുതൽ പോളിങ് ദിനമായ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് 6 വരെയും വോട്ടെണ്ണൽ ദിവസമായ സെപ്റ്റംബർ 8ന് പുലർച്ചെ 12 മുതൽ അർധരാത്രി 12 വരെയുമാണ് […]

District News

പുതുപ്പള്ളിയിൽ കൊട്ടിക്കലാശം; പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങും

കോട്ടയം: പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കുചേരും. ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ […]

Local

ജയ് റെസിഡന്റ്സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും വാർഷികവും നടത്തി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: ജയ് റെസിഡന്റ്സ് വെൽഫയർ അസോസിയേഷന്റെ ഓണാഘോഷവും വാർഷികവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ  പ്രസിഡന്റ് ജയിംസ് കുര്യൻ പുളിങ്കാല അധ്യക്ഷത വഹിച്ചു.    ഒ.ജെ. തോമസ്, അഡ്വ. ജയ്സൺ ജോസഫ്, സിനി ടോം, ജോർജുകുട്ടി കുറ്റിക്കാട്ടിൽ, തോമസ് അറുപറ എന്നിവർ […]

Health

രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും സൗജന്യ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം

ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയ്ക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്‌കൂളില്‍ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിയ്ക്ക് ചികിത്സ ഉറപ്പ് വരുത്തണം. അതിന് […]

Business

ആദ്യമായി യുപിഐ വഴിയുള്ള പ്രതിമാസ ഇടപാടുകൾ 1000 കോടി കടന്നു

യുപിഐ (യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) വഴിയുള്ള പ്രതിമാസ ഇടപാടുകൾ ആദ്യമായി 1,000 കോടി കടന്നു. രാജ്യത്ത് ആദ്യമായാണ് യുപിഐ ഇടപാടുകളുടെ എണ്ണം ഒരു മാസം 1,000 കോടി പിന്നിടുന്നത്. നാഷണൽ പേമെന്റ്സ് കോർപ്പറേഷന്റെ (എൻപിസിഐ) കണക്കനുസരിച്ച് ആഗസ്റ്റ് മാസത്തിൽ 1,058 കോടി ഇടപാടുകളാണ് നടന്നത്. ആകെ 15.76 ലക്ഷം […]

Keralam

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴക്കാലം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴക്കാലം. ഇന്ന് തെക്കൻ-മധ്യ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത നിലനില്‍ക്കുന്നത്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത […]