Health

പകർച്ചവ്യാധി പിടിയിൽ കേരളം; മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 മരണം

സംസ്ഥാനത്ത് പകർച്ച വ്യാധികൾ പകർന്നു പിടിക്കുകയാണ്. മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച 22 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർ പനി ബാധിച്ച് ചികിത്സ തേടി. ബുധനാഴ്ച മാത്രം 89 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 141 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. പനി […]

Keralam

കേരളീയം 2023 സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ഇന്ന്

തലസ്ഥാന നഗരിയിൽ നവംബർ ഒന്നു മുതൽ ഏഴു വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കേരളീയം പരിപാടിയുടെ ഔദ്യോഗിക ലോഗോയുടെ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും […]

Keralam

മദ്യപിച്ചിരുന്നതായി തെളിഞ്ഞു; ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യും

കൊച്ചി: നെടുമ്പാശേരി കരിയാടിൽ ബേക്കറി ഉടമയെ മർദിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്യും. എസ്.ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. മർദനമേറ്റ ബേക്കറി ഉടമയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. ഇന്നലെ വൈകിട്ടാണ് കട ഉടമയെയും ഭാര്യയെയും ജീവനക്കാരനെയും എസ്.ഐ മർദിച്ചത്. ആക്രമണത്തിൽ […]

Movies

ദിലീപിന്റെ വോയിസ് ഓഫ് സത്യനാഥൻ ഒടിടിയിൽ

ഇടവേളയ്ക്ക് ശേഷം റാഫി -ദിലീപ് കൂട്ടുകെട്ട് ഒന്നിച്ച വോയിസ് ഓഫ് സത്യനാഥൻ ഒടിടിയിലെത്തി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജൂലൈ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ജോജു ജോർജ്, അനുപം ഖേർ, അലൻസിയർ, ജാഫർ, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി […]

Keralam

മുറിയിൽ അതിക്രമിച്ചു കയറി; പി എം ആർഷോയ്ക്ക് എതിരെ പരാതി

തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് എതിരെ പരാതി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറി യോഗം തടസപ്പെടുത്തിയെന്നാണ് പരാതി. കേന്ദ്ര കാർഷിക സെക്രട്ടറിമാരുമായുള്ള ഓൺലൈൻ യോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കേരള കാർഷിക സർവകലാശാലാ […]

Keralam

പുതിയ നിറം, ഡിസൈനിലും മാറ്റം; രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ […]

No Picture
Local

പനി പടരുന്നു: എം ജി സര്‍വകലാശാല ക്യാമ്പസിലെ ഹോസ്റ്റലുകള്‍ അടച്ചു

അതിരമ്പുഴ: എം ജി സര്‍വകലാശാല ക്യാമ്പസിലെ ഹോസ്റ്റലുകളില്‍ പനി പടരുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രോഗപ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് മുതല്‍ സെപ്തംബർ 30 വരെ ഹോസ്റ്റലുകള്‍ അടച്ചിടും. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് […]

Local

പാലാ മാർക്കറ്റിംഗ് സഹകരണസംഘം പിടിക്കാന്‍ പോരാട്ടം ശക്തമാക്കി മുന്നണികൾ

പാലാ: പ്രമുഖ ക്രംപ് റബർ ഉൽപാദകരായിരുന്ന പാലാ മാർക്കറ്റിങ് സഹകരണസംഘത്തിന്റെ ഭരണം പിടിക്കാൻ പോരാട്ടം ശക്തമാക്കി മുന്നണികൾ. 1968ൽ പ്രവർത്തനം തുടങ്ങിയ സംഘത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണം പിടിക്കാനായി മുന്നണികളുടെ ചേരിതിരിഞ്ഞുള്ള പോരാട്ടം. പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ നിയന്ത്രണത്തിലാണ് സംഘത്തിന്റെ ഭരണം. കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ് വിട്ടതോടെയാണ് ഇത്തവണ […]

Technology

ഡേറ്റ സംരക്ഷണ നിയമത്തിലെ ചട്ട രൂപീകരണം; വന്‍കിട ടെക് കമ്പനികളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം

ഡാറ്റാ സംരക്ഷണ നിയമത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചർച്ചകള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് മെറ്റ, ഗൂഗിൾ, ആപ്പിൾ, ആമസോൺ തുടങ്ങിയ മുൻനിര ടെക് കമ്പനികളുടെ പ്രതിനിധികളുമായി ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇന്ന് കൂടിക്കാഴ്ച നടത്തും. ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്റ്റ് 2023 വിജ്ഞാപനം ചെയ്ത് […]

Keralam

മല്ലു ട്രാവലർക്കെതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

കൊച്ചി: ‘മല്ലു ട്രാവലർ’ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയില്‍ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി കൊടുക്കുക. ഷക്കീര്‍ സുബാനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് സൗദി യുവതി. ഇവര്‍ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ […]