Keralam

വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി; സാഹചര്യമനുസരിച്ച് സർക്കാറിന് തീരുമാനിക്കാം

അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. സുപ്രീംകോടതി ഉത്തരവിന്റെ സംരക്ഷണം ഉള്ളതിനാൽ തൃശ്ശൂർ പൂരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ബാധിക്കില്ലെന്നും കോടതി […]

District News

കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സ്വകാര്യ ലാബ് ഉടമകളുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന സെമിനാർ നവംബർ 10 ന്

കോട്ടയം:  ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) ജില്ലയിലെ സ്വകാര്യ ലാബ് ഉടമകളുടെയും സംയുക്താഭിമുഖ്യത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് താല്ക്കാലിക രജിസ്ട്രേഷനും സ്ഥിരം   രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള ഏകദിന സെമിനാർ നവംബർ 10 ന്  നടക്കും.കോട്ടയം ജോയിസ് റെസിഡൻസിയിൽ രാവിലെ 9.30ന് നടക്കുന്ന സെമിനാർ കോട്ടയം ഡിഎംഒ ഡോ.എൻ പ്രിയ ഉദ്ഘാടനം ചെയ്യും. […]

Keralam

കുപ്രസിദ്ധ കുറ്റവാളി മരട് അനീഷ് കൊച്ചിയിൽ പിടിയിൽ

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി മരട് അനീഷ് പിടിയിൽ. കൊച്ചി സിറ്റി പൊലീസാണ് അനീഷിനെ പിടികൂടിയത്. തൃക്കാക്കരയിൽ നടന്ന കൊലപാതക കേസിലും പനങ്ങാട്ടെ തട്ടിക്കൊണ്ടുപോകൽ കേസിലും ഇയാളെ പൊലീസ് അന്വേഷിച്ചു വരുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബറിനു കിട്ടിയ വിവരത്തെ തുടർന്ന് എറണാകുളത്തെ […]

District News

കെട്ടിട നമ്പർ നൽകുന്നില്ല; മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രവാസി വ്യവസായിയുടെ നിരാഹാര സമരം

കോട്ടയം: മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രവാസി വ്യവസായിയുടെ നിരാഹാര സമരം. 25 കോടി ചെലവഴിച്ച സ്പോർട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പർ നൽകാത്ത നടപടിക്കെതിരെയാണ് സമരം. സമരത്തിനിടെ പോലീസ് ഇടപെട്ടതും സംഘർഷത്തിന് ഇടയാക്കി. വ്യവസായിയുടെ പരാതിയിൽ നേരത്തെ കൈകൂലി കേസിൽ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരുന്നു. […]

Health

റൂട്ട് കനാലിന് ശസ്ത്രക്രിയ നടത്തിയ മൂന്നര വയസ്സുകാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി

കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രം​ഗത്തെത്തി.  ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ […]

Keralam

നടിയെ അക്രമിച്ച കേസ്; വിചാരണകോടതി ജഡ്ജിക്കെതിരായ ആരോപണം പിന്‍വലിച്ച് നടി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് അതിജീവിത. വിചാരണാക്കോടതി ജഡ്ജിക്കെതിരായ പരാതി ‘പ്രസ് ചെയ്യുന്നില്ല’ എന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന കേസിന്റെ നടപടികള്‍ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണ കോടതി ജഡ്ജിക്കെതിരെ മുന്‍പ് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് കോടതി […]

Sports

ക്രിക്കറ്റ് ചരിത്രത്തിലാദ്യം; എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട്

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ക്രീസിലെത്താന്‍ വൈകിയതിന് (Timed Out) പുറത്തായി ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസ്. ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് സംഭവം. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ 25-ാം ഓവറിന്റെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതിന് പിന്നാലെയാണ് എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തിയത്. എന്നാൽ മാത്യൂസ് […]

Entertainment

രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: മുന്നറിയിപ്പുമായി കേന്ദ്രം, അടിയന്തര നടപടി വേണമെന്ന് അമിതാഭ് ബച്ചൻ

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോക്കെതിരെ പ്രതികരണവുമായി കേന്ദ്ര സർക്കാരും അമിതാഭ് ബച്ചനും. കഴിഞ്ഞ ദിവസം പ്രചരിച്ച നടിയുടെ ഡീപ് ഫേക്ക് വീഡിയോ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. സാമൂഹ്യ മാധ്യമങ്ങളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ മുന്നറിയിപ്പ് നൽകി. അപകടകരവും ദോഷകരവുമായ ഈ […]

Keralam

കെഎസ്‌യു മാർച്ചിൽ സംഘർഷം; ലാത്തിയടിയിൽ നിരവധി പേർക്ക് പരുക്ക്; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ‍ര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് കെ.എസ്‌.യു നടത്തിയ മാര്‍ച്ചിന് പിന്നാലെ പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചെന്നാരോപിച്ച് കെ.എസ്‌.യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ  അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ. […]

Sports

ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനം; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടു

ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍. ഇന്ന് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വാര്‍ത്തയെത്തിയത്. ശ്രീലങ്കന്‍ കായിക മന്ത്രി റോഷന്‍ രണസിംഗെ ആണ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ കനത്ത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു തീരുമാനം. […]