District News

കോട്ടക്കൽ ആര്യവൈദ്യശാലയുടെ കോട്ടയം ബ്രാഞ്ചിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് വെള്ളിയാഴ്ച

കോട്ടയം: കോട്ടക്കൽ ആര്യവൈദ്യശാലയുടെ കോട്ടയം ബ്രാഞ്ചിൽ സൗജന്യ അസ്ഥി സാന്ദ്രത (ബോൺ മിനറൽ ഡെൻസിറ്റി) പരിശോധന ഡിസംബർ 15 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ കോട്ടക്കലിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് ഈ സൗകര്യം ലഭ്യമാവുക. […]

Keralam

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടൻ ദേവനെ നിയമിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കേരള പീപ്പീൾസ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി രാഷ്ട്രീയത്തിൽ പ്രവേശിച്ച ദേവൻ അടുത്തിടെ പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചിരുന്നു. കഴിഞ്ഞ കുറെനാളായി ബിജെപിയുമായി ദേവൻ […]

Keralam

17 സീറ്റില്‍ വിജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റിൽ വിജയിച്ചപ്പോൾ ഇടതുമുന്നണി 10 സീറ്റ് നേടി. ബിജെപി നാലു സീറ്റുകളിലും വിജയിച്ചു. എസ്ഡിപിഐ, ആം ആദ്മി പാർട്ടി എന്നിവ ഓരോ സീറ്റുകളും വിജയിച്ചു. സംസ്ഥാനത്തെ ഒരു ജില്ലാപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് […]

Keralam

ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ ബസുകൾ നൽകണമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിം​ഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്‌പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യമൊരുക്കണം. ക്യൂ കോംപ്ലക്‌സില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുത്. കുട്ടികളും സ്ത്രീകളും […]

Local

അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

അതിരമ്പുഴ: ഏറ്റുമാനൂർ എക്സെസ് റേഞ്ച് ആഫീസിൻ്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വാർഡ്‌ മെമ്പർ ജോസ് അമ്പലക്കുളത്തിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട സെമിനാർ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.  സെമിനാറിൽ ഏറ്റുമാനൂർ എക്സൈസ് […]

Health

കോവിഡ് വൈറസ് ശ്വാസകോശത്തില്‍ രണ്ടു വര്‍ഷംവരെ നിലനില്‍ക്കാം

കോവിഡ് പിടിപെട്ട് പതിനെട്ട് മാസത്തിനുശേഷവും ചില രോഗികളുടെ ശ്വാസകോശത്തില്‍ സാര്‍സ് കോവ്-2 വൈറസിന്‌റെ സാന്നിധ്യം ഉണ്ടായിരുന്നതായി പഠനം. അണുബാധ പിടിപെട്ട് രണ്ടാഴ്ചയ്ക്കു ശേഷം ശ്വാസകോശത്തിന്‌റെ മുകള്‍ ഭാഗത്ത് കൊറോണ വൈറസ് കണ്ടെത്താന്‍ സാധിച്ചില്ല. ഒരു ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജീസ് ആന്‍ഡ് ആറ്റോമിക് എനര്‍ജി കമ്മീഷനുമായി […]

Local

നവകേരളസദസ്; ഏറ്റുമാനൂരിൽ വിളംബരജാഥ നടത്തി: വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: നവകേരളസദസ്സിൻ്റെ പ്രചരണാർത്ഥം ഏറ്റുമാനൂരിൽ വിളംബരജാഥ നടത്തി. ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്‌ പരിസരത്ത് നിന്നും ആരംഭിച്ച വിളംബരജാഥ ഏറ്റുമാനൂർ നഗരം ചുറ്റി നവകേരള സദസ്സിൻ്റെ വേദിയായ ഗവ. ബോയ്‌സ്‌ ഹൈസ്കൂൾ മൈതാനത്ത് സമാപിച്ചു. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്ന വിളംബരജാഥയിൽ നൂറുകണക്കിന് […]

Keralam

റബ്ബറിന് 250 രൂപ വാഗ്ദാനം പാലിച്ചാൽ എൽഡിഎഫിന് വോട്ട്; ബിഷപ്പ് ജോസഫ് പാംപ്ലാനി

ഒരു കിലോ റബറിന് 250 രൂപ ഉറപ്പുവരുത്തിയാൽ എൽഡിഎഫിന് വോട്ട് ചെയ്യാൻ തയ്യാറാണെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. 250 രൂപ വില എന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കിയാൽ നവ കേരള സദസ്സ് ഐതിഹാസികമാകുമെന്നും അല്ലാത്തപക്ഷം യാത്ര തിരുവനന്തപുരത്ത് എത്തിയാലും ഒരു ചുക്കും സംഭവിക്കില്ലെന്നും […]

Health

വേദനസംഹാരിയായ മെഫ്താല്‍ അലര്‍ജിക്കും കാന്‍സറിനും കാരണമാകാം; മുന്നറിയിപ്പുമായി ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍

വേദനകള്‍ക്ക് ശമനം ലഭിക്കാന്‍ പലരും ആശ്രയിക്കുന്ന മരുന്നായിരുന്നു മെഫ്താല്‍. എന്നാല്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന മെഫ്താലിന്‌റെ ദോഷഫലങ്ങളെക്കുറിച്ച് അടുത്തിടെ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഫാര്‍മകോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ മരുന്നിന്റെ പ്രതികൂല പ്രതികരണങ്ങളെക്കുറിച്ച് നടത്തിയ പ്രാഥമിക വിശകലനത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. മെഫെനാമിക് ആഡിസ് മെഫ്താലില്‍ അടങ്ങിയിട്ടുണ്ടെന്നും […]

District News

നവ കേരള സദസിന് പണം നൽകി വെച്ചൂർ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി; നടപടിയെന്ന് ഡിസിസി

കോട്ടയം: കോട്ടയം ജില്ലയില യു ഡി എഫ് പഞ്ചായത്ത് ഭരണസമിതിയും നവ കേരള സദസിന് പണം അനുവദിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന കോട്ടയം വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയാണ് നവകേരള സദസിന് പണം അനുവദിച്ചത്. നവ കേരള സദസിന് പണം അനുവദിക്കരുതെന്ന കോൺഗ്രസ് നിലപാടിന് വിരുദ്ധമായാണ് വെച്ചൂർ പഞ്ചായത്ത് ഭരണസമിതി […]