Keralam

14കാരിയെ രാത്രി സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയി; നാലുപേര്‍ പിടിയില്‍

പത്തനംതിട്ട: കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ സുഹൃത്തടക്കം നാലുപേരെ പൊലീസ് പിടികൂടി. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു. അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയെ കടത്തിയ സുഹൃത്തും സംഘവും യാത്രയ്ക്കിടെ ഓട്ടോ കേടായതിനെ തുടർന്ന് […]

Sports

റഷ്യന്‍ കായിക താരങ്ങള്‍ക്ക് പാരിസ് ഒളിമ്പിക്സില്‍ പങ്കെടുക്കാം; ഐഒസി മുന്നോട്ട് വച്ചത് കർശന നിബന്ധനകള്‍

യോഗ്യത നേടിയ റഷ്യയുടേയും ബെലാറസിന്റേയും കായികതാരങ്ങള്‍ക്ക് പാരിസ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ നിബന്ധനകളോടെയായിരുന്നു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അനുമതി നല്‍കിയത്. രാജ്യത്തിന്റെ പതാക, മുദ്ര, ദേശീയഗാനം തുടങ്ങിയവയൊന്നുമില്ലാതെ സ്വതന്ത്രമായി മാത്രമായിരിക്കും താരങ്ങള്‍ക്ക് മത്സരിക്കാനാകുക. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടർന്നായിരുന്നു ഇരുരാജ്യങ്ങളേയും ഐഒസി വിലക്കിയത്. മാനുഷിക അവകാശങ്ങള്‍ പരിഗണിച്ചാണ് ഐഒസി […]

Keralam

കണ്ണീരണിഞ്ഞ് തലസ്ഥാനം; കാനത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് വന്ന മൃതദേഹം പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പാർട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തിൽ പൊതു ദർശനം തുടങ്ങി. നിരവധി നേതാക്കളും അണികളും […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ സ്കൂൾ ദിനം ആഘോഷിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ സ്കൂൾ ദിനം ഡിസംബർ എട്ടാം തീയതി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ലിജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സ്കൂൾ മാനേജർ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ബിനിൽ പഞ്ഞിപ്പുഴ, വാർഡ് മെമ്പർ […]

Keralam

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ. 1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന […]

District News

തിരുച്ചിറപ്പള്ളിയിൽ കാറപകടത്തിൽ മലയാളി നവദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് നവദമ്പതികൾ മരിച്ചു. കോട്ടയം കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ എസ്. ആരതി(25), ഭർത്താവ് ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളിയിൽ നിന്ന് ചെന്നൈക്ക് പോകും വഴി ശ്രീരംഗത്തിന് സമീപം വച്ച് […]

Health

ലക്ഷണങ്ങൾ കണ്ട് പനി ആണെന്ന് കരുതരുത്; കുട്ടികളിൽ പടർന്നുപിടിച്ച് ‘വൈറ്റ് ലങ് സിൻഡ്രോം’

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശ രോഗങ്ങൾ പടർന്നു പിടിക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ ലോക രാഷ്ട്രങ്ങൾക്കിടയിൽ ആശങ്കയാവുകയാണ് വൈറ്റ് ലങ് സിൻഡ്രോം. അമേരിക്ക, ഡെൻമാർക്ക്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോർട്ട്. ശ്വാസകോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയയാണിത്. കുട്ടികളിലാണ് കൂടുതൽ വൈറ്റ് ലങ് […]

Keralam

സാമ്പത്തിക പ്രതിസന്ധി; കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത ഇല്ല

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത നൽകില്ല. കഴിഞ്ഞ വർഷം മുതലുള്ള മൂന്ന് ഗഡു ക്ഷാമബത്ത നൽകേണ്ടതില്ലെന്നാണ് ബോർഡിന്റെ യോഗത്തിൽ തീരുമാനം. ബോർഡിന്റെ സാമ്പത്തിക നില അപകടകരമായ നിലയിലാണെന്നും യോഗം വിലയിരുത്തി. ബോർഡിന്റെ തീരുമാനം കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ തിരിച്ചടിയാകും. പുറത്തുനിന്ന് കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. […]

India

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

ചോദ്യത്തിന് കോഴ ആരോപണം ഉയര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. ആരോപണം അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍, ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് നടപടി. മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എത്തിക്‌സ് കമ്മിറ്റി […]

Keralam

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും; കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പ്രത്യേകം തയ്യാറാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2024 ജൂണിൽ പരിഷ്കരിക്കും. 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2025 ജൂണിലും പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അടുത്ത അധ്യയനവർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുൻപ് കുട്ടികൾക്ക് പുസ്തകം ലഭ്യമാക്കും. ദേശീയ വിദ്യാഭ്യാസ നയം […]