Keralam

‘ധർമ്മടത്ത് സ്ഥാനാർത്ഥിയായത് ഗതികെട്ട്, നേതൃത്വം തഴഞ്ഞു’; കണ്ണൂരിൽ ഡിസിസി ജനറൽ സെക്രട്ടറി പാർട്ടി വിട്ടു

കോൺഗ്രസ് നേതാവും കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ് പാർട്ടിവിട്ടു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനമെന്ന് രഘുനാഥ് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രഘുനാഥ്.  പാർട്ടി തന്നെ ഒറ്റപ്പെടുത്തുകയാണെന്നും നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയുമാണ് പാർട്ടി […]

District News

ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശിയും ഇടക്കുന്നം മുക്കാലിയിയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ചക്കാലപ്പറമ്പിൽ നിജോ തോമസ് (33), 26-ാം മൈൽ പുൽപ്പാറ പി.പി ബിനു(44) എന്നിവരാണ് മരിച്ചത്.  ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം. […]

Keralam

സിറോ മലബാർ സഭ അധ്യക്ഷസ്ഥാനത്തുനിന്ന് മാറി ആലഞ്ചേരി; ആന്‍ഡ്രൂസ് താഴത്തിനും സ്ഥാനചലനം

സിറോ മലബാർ സഭ അധ്യക്ഷസ്ഥാനത്തുനിന്ന് മാറി ജോർജ് ആലഞ്ചേരി. രാജിക്കത്ത് നേരത്തെ നൽകിയിരുന്നതായും ഇപ്പോൾ മാർപാപ്പ അംഗീകരിച്ചതായും ജോർജ് ആലഞ്ചേരി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ആർച്ച് ബിഷപ്പ് സ്ഥാനമേൽക്കുന്നത് വരെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഡ്‌മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കും. അതിരൂപത അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനും […]

Keralam

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിൽ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് […]

India

തെലങ്കാനയെ നയിക്കാന്‍ രേവന്ത് റെഡ്ഡി; മുഖ്യമന്ത്രിയായി അധികാരമേറ്റു

ഹൈദരാബാദ്: തെലങ്കാനയെ ഇനി രേവന്ത് റെഡ്ഡി നയിക്കും. വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ വെച്ച് രേവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശദ്ദം പ്രസാദ് കുമാർ […]

District News

ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി

പത്തനംതിട്ട:ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു, നട തുറക്കാന്‍ 20 മിനുട്ടോളം വൈകി. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43)  ആണ് മരിച്ചത്. രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെതുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 […]

Keralam

ഡോ. ഷഹനയുടെ മരണം; സുഹൃത്തായ ഡോ റുവൈസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് പൊലീസ് […]

Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ വിധി ഇന്ന്

കൊച്ചിയിൽ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മെമ്മറി കാർഡ് അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബർ 13നും പരിശോധിച്ചതായി […]

Health

ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം; 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായി

സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 393 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. 16 മെഡിക്കൽ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 18 ജില്ല, ജനറൽ ആശുപത്രികൾ, 22 താലൂക്ക് […]

Keralam

സിറോ മലബാർ സഭയിലെ തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു’; കർദിനാൾ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വത്തിക്കാൻ

ആരാധനക്രമ തർക്കത്തിൽ സിറോ മലബാർ സഭയിൽ വൻ അഴിച്ചുപണി നടത്തി വത്തിക്കാൻ. സഭാ തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സഭാ നേതൃത്വത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ച വത്തിക്കാൻ, കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. എറണാകുളം – അങ്കമാലി അതിരൂപതയിൽ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആക്രമിക്കപ്പെട്ടിട്ട് സിറോ മലബാർ […]