Keralam

‘വാരിക്കോരിയുള്ള മാർക്ക് വിതരണം, കുട്ടികളോടു ചെയ്യുന്ന ചതി’; രൂക്ഷ വിമർശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

വിദ്യാഭ്യാസ രം​ഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തെയും സ്വന്തം പേരു പോലും തെറ്റാതെ എഴുതാനറിയാത്ത കുട്ടികൾക്കു വരെ എ പ്ലസ് വാരിക്കോരി കൊടുക്കുന്നത് കുട്ടികളോട് ചെയ്യുന്ന ചതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എസ്എൽസി ചോദ്യപ്പേപ്പർ […]

Keralam

ജനുവരി 20ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർക്കാൻ ഡിവൈഎഫ്‌ഐ

കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ജനുവരി 20ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയായിരിക്കും മനുഷ്യചങ്ങല തീർക്കുകയെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലായിടത്തും കേന്ദ്രസർക്കാർ നിയമനനിരോധനം നടത്തുകയാണ്. കരാർ അടിമകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ […]

Keralam

പഴയ മോഡല്‍ വാഹനം നല്‍കി കബളിപ്പിച്ചു; ഡീലര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

പഴയ മോഡല്‍ ഹോണ്ട യൂണികോണ്‍ വാഹനം നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരന്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം, നെടുമ്പാശേരി സ്വദേശി അരവിന്ദ് ജി ജോണ്‍ നല്‍കിയ പരാതിയിലാണ് ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദന്‍, ടി […]

Technology

ചന്ദ്രൻ ഇന്ന് കനകക്കുന്നിൽ ഉദിച്ചുയരും; പ്രവേശനം സൗജന്യം

കനകക്കുന്നിലിറങ്ങുന്ന ചന്ദ്രനെ കാണാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകപ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂൺ’ ഇൻസ്റ്റലേഷൻ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ആർട്ടിസ്റ്റ് ലൂക് ജെറം ഇന്നലെ തിരുവനന്തപുരത്തെത്തി പ്രദർശനസ്ഥലം പരിശോധിച്ചു. അദ്ദേഹത്തിന്റെ പൂർണമായ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിക്കുക. ഇന്ന് രാത്രി ഏഴു മണിക്ക് കനകക്കുന്നിൽ, ഏതാണ്ട് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ 23 […]

Travel and Tourism

ക്രിസ്മസ് – പുതുവല്‍സര സ്‌പെഷല്‍ പാക്കേജുകളുമായി കെഎസ്ആര്‍ടിസി

ക്രിസ്മസ് – പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നത്. യാത്രക്കാർക്കായി ആകർഷകങ്ങളായ മത്സരങ്ങളും ജംഗിൾബെൽ യാത്രകളിൽ ക്രമീകരിച്ചിട്ടുണ്ട്. ഡിസംബർ 24, 31 എന്നീ ദിവസങ്ങളിൽ ഗവി, പരുന്തുംപാറ ഏകദിന പ്രകൃതി […]

Local

നവകേരള സദസ്: കാർഷിക കോൺക്ലേവ് – ചെങ്ങളത്ത്

ഏറ്റുമാനൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് ഏറ്റുമാനൂർ നിയോജക മണ്ഡലം സംഘാടകസമിതി ‘നവകേരളം കർഷകരിലൂടെ’ എന്ന വിഷയത്തിൽ കോൺക്ലേവ് ഇന്ന് നടക്കും. ചെങ്ങളം എസ് എൻ ഡി പി ഹാളിൽ രാവിലെ 10 മുതൽ നടക്കുന്ന കോൺക്ലേവ് സംസ്ഥാന പ്ലാനിംഗ് ബോർഡംഗം ഡോ. ജിജു പി അലക്‌സ് […]

India

മിഷോങ് ഉച്ചയോടെ ആന്ധ്രയിലേക്ക്; ചെന്നൈയില്‍ മഴയ്ക്ക് താത്കാലിക ആശ്വാസം

ചെന്നൈയില്‍ നാശം വിതച്ച മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ആന്ധ്രപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് മിഷോങ് കര തൊടുന്നത്. തീവ്ര ചുഴലിക്കാറ്റായി മിഷോങ് ആന്ധ്രതീരത്തേക്കു നീങ്ങിയതോടെ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രയിലെ 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോട് കൂടി ആന്ധ്രയിലെ ബാപട്‌ലയിലേക്ക് മണിക്കൂറില്‍ […]

Technology

മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള നിര്‍ണായക പരീക്ഷണം; വിജയവുമായി ഐഎസ്ആര്‍ഒ

ഭൂമിക്കു പുറത്തു മറ്റൊരു ആകാശഗോളത്തിലേക്കയച്ച ദൗത്യ പേടകം  തിരികെ ഭൂമിയുടെ  ഭ്രമണ പഥത്തിൽ എത്തിക്കുന്ന പരീക്ഷണവും സമ്പൂർണ വിജയം. ചന്ദ്രയാൻ മൂന്നു ദൗത്യ പേടകത്തിന്റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന്  തിരികെ  ഭൂമിയുടെ ഭ്രമണപഥത്തിൽ  എത്തിച്ച്‌  ഐ എസ് ആർ ഒ. ബെംഗളൂരുവിലെ യു ആർ അനന്തറാവു സാറ്റ്‌ലൈറ്റ്‌ സെന്റെറിൽ നിന്നാണ് ഇതിനുള്ള നിർദേശങ്ങൾ  പ്രൊപ്പൽഷൻ […]

Movies

സര്‍ക്കാര്‍ സ്ഥലങ്ങളിൽ ഷൂട്ടിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ലൊക്കേഷനുകള്‍ കേരളത്തിന് പുറത്തേക്ക് മാറ്റുമെന്ന് നിര്‍മാതാക്കള്‍

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വനമേഖലകളിൽ സിനിമ ചിത്രീകരിക്കാൻ ഇനി കൂടുതൽ പണം നൽകണം. ഒരു ദിവസത്തേക്ക് 31,000 രൂപയാണ് ഡെപ്പോസിറ്റായി നൽകേണ്ടിവരിക. നേരത്തെ ഇത് ​18,765 രൂപയായിരുന്നു. വൻ വർധനയാണ് ഇപ്പോൾ സർക്കാർ വരുത്തിയിരിക്കുന്നത്. മറ്റു സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും സിനിമാ ചിത്രീകരണത്തിന് നിരക്ക് വർധിപ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ […]

Keralam

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് യുവ ഡോക്ടർ മരിച്ച നിലയിൽ. ഫാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ് ഡോ. ഷഹാന. അബോധാവസ്ഥയിൽ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ്  മുറിയിൽ നിന്നും പൊലീസ് […]