India

ഇന്ന് ആരിഫും ചാഴിക്കാടനും; പാര്‍ലമെന്റില്‍ നിന്ന് സസ്പന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 143 ആയി

പാര്‍ലമെന്റില്‍ സഭാ നടപടികള്‍ തടസപ്പെടുത്തിയ സംഭവത്തില്‍ രണ്ട് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനെയും എഎം ആരിഫിനെയുമാണ് ഇന്ന് സ്പീക്കര്‍ ഓം ബിര്‍ള സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ് സ്പീക്കര്‍ നടപടിയെടുത്തത്. ഇതോടെ […]

Keralam

വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്: ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വഞ്ചന കേസിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പായെന്ന് കോടതിയിൽ സബ്മിഷൻ സമർപ്പിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് മുൻകൂർ ജാമ്യം അനുവദിച്ചത്. വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് ശ്രീശാന്തിനെതിരെയുള്ള കേസ്. കണ്ണൂർ […]

Business

ലാപ്‌ടോപ് വാങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തകരാറിലായി; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി

ലാപ്‌ടോപ് വാങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തകരാറിലായത് റിപ്പയര്‍ ചെയ്ത് നല്‍കുന്നതില്‍ നിര്‍മാതാവും ഡീലറും വീഴ്ച വരുത്തിയതിന് ഒരു ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളത്തെ ഓക്‌സിജന്‍ കമ്പ്യൂട്ടര്‍ ഷോപ്പ്, ലെനോവോ എന്നിവര്‍ക്കെതിരെ എറണാകുളം പറവൂര്‍ സ്വദേശി ടി.കെ സെല്‍വന്‍ സമര്‍പ്പിച്ച […]

Health

ആരോഗ്യവകുപ്പിൽ 195 അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ ആരോഗ്യവകുപ്പിൽ 195 അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രിസഭാ യോഗം. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇടുക്കി മെഡിക്കൽ കോളെജിന് 50 പുതിയ പോസ്റ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ജനപ്രിയ തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗത്തിൽ എടുത്തതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. […]

Movies

‘നേര്’ റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; മോഹൻലാലിനും ജീത്തു ജോസഫിനും ഹൈക്കോടതി നോട്ടീസ്

‘നേര്’ എന്ന സിനിമ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ചുള്ള തൃശൂർ സ്വദേശിയുടെ ഹർജിയിൽ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിനേതാവുമായ അഡ്വ. ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടീസ്. അതേസമയം, ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജിക്കാരന്റെ ഇടക്കാല ആവശ്യം കോടതി നിരസിച്ചു. ഹർജി […]

India

നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍, പ്രളയദുരിതം ഒഴിയാതെ തമിഴ്‌നാട്; കേന്ദ്രസഹായം ആവശ്യപ്പെട്ട് സ്റ്റാലിന്‍

തമിഴ്നാട്ടില്‍ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തില്‍ ദുരിതമൊഴിയാതെ ഗ്രാമങ്ങള്‍. തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി തുടങ്ങിയ ഗ്രാമങ്ങളില്‍ ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും വൈദ്യതിയുടേയും ക്ഷാമം നേരിടുന്നുണ്ട്. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴ അല്‍പ്പം ശമിച്ചിട്ടുണ്ടെങ്കിലും തൂത്തുക്കുടിയിലെ റോഡുകളില്‍ വെള്ളമിറങ്ങിയിട്ടില്ല. മുതമിഴ് നഗറിലെ പി, […]

Keralam

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ക്രിസ്മസിന് സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഡിസംബര്‍ 25 ന് സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും. കത്തീഡ്രല്‍ ബസലിക്കയില്‍ ആദ്യ ഏകീകൃത കുര്‍ബാന ക്രിസ്മസ് ദിനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അര്‍പ്പിക്കും. ഫാ. ആന്റണി പൂതവേലിയെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തും. അതിരൂപത കൂരിയ അംഗങ്ങള്‍ സഹകാര്‍മികരാകും. തുടര്‍ന്ന് ഈസ്റ്റര്‍ വരെ 1:1 […]

Keralam

കേരളം ഒറ്റ നഗരമായി കണക്കാക്കി വികസനം; അര്‍ബൻ കമ്മീഷന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് അർബൻ കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭായോഗം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അന്താരാഷ്ട്ര തലത്തിലെ വിദദ്ധരടങ്ങുന്ന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല. ഈ കമ്മീഷനിൽ 13 […]

World

ഹമാസുമായി വെടിനിർത്തൽ കരാറിന് തയാറെന്ന് ഇസ്രയേൽ പ്രസിഡന്റ്

ഹമാസുമായി വീണ്ടുമൊരു വെടിനിർത്തൽ കരാറിന് ഒരുക്കമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. 80 രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാർക്ക് ചൊവ്വാഴ്ച നൽകിയ വിരുന്നിലാണ് ഹെർസോഗിന്റെ തുറന്നുപറച്ചിൽ. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണെങ്കിൽ വെടിനിർത്തലിന് തയാറാണെന്നാണ് ഹെർസോഗ് പറയുന്നത്. ഇസ്രയേലിന്റെ നിലപാട് മയപ്പെടുന്നു എന്ന് വിവിധ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെങ്കിലും ഒന്നിനും സ്ഥിരീകരണമുണ്ടായിരുന്നില്ല. […]

Local

അതിരമ്പുഴയിൽ 60 വയസ്സിന് മേൽ പ്രായമുള്ള വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്തിലെ 60 വയസ്സിന് മേൽ പ്രായമുള്ള വയോജനങ്ങൾക്ക് മെഡിക്കൽ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള ഇ എൻ റ്റി , ഓർത്തോ വിഭാഗം മെഡിക്കൽ ക്യാമ്പ് അതിരമ്പുഴ അൽഫോൻസാ ഹാളിൽ വച്ച് നടത്തി. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ക്യാമ്പ് […]