Keralam

രാജ്യത്ത് തന്നെ ആദ്യം; ‘കെ സ്മാർട്ട്’ ജനുവരി 1 മുതൽ

ജനന-മരണ രജിസ്ട്രേഷന്‍, തിരുത്തല്‍ എന്നിവ ഓൺലൈനായി ചെയ്യാവുന്ന ‘കെ സ്മാർട്ട്’ എന്ന സംയോജിത സോഫ്റ്റ്‌വെയര്‍ ജനുവരി 1 മുതൽ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കും.  രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന സംവിധാനം നിലവിൽ വരുന്നത്. അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങള്‍ക്കുള്ളില്‍ ബില്‍ഡിങ് പെര്‍മിറ്റുകള്‍ […]

Keralam

എല്ലാ ജില്ലയിലും കൺസ്യൂമർ ഫെഡിന്റെ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ; 1.34 കോടി അനുവദിച്ചു

സംസ്ഥാനത്തെ എല്ലാ ജില്ലയിലും കൺസ്യൂമർ ഫെഡിൻ്റെ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിന് സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌. ഉത്സവകാല വിൽപനയ്‌ക്കുശേഷം സബ്‌സിസി […]

Keralam

“സ്ത്രീശക്തി മോദിക്കൊപ്പം”; പ്രധാനമന്ത്രി ജനുവരി 3ന് തൃശൂരിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി മൂന്നിന് തൃശൂരിലെത്തും. തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണു മോദിയുടെ കേരളാസന്ദർശനമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി. വിവിധ വിഭാഗങ്ങളിലുള്ള […]

Keralam

റേഷൻകടയിൽ നിന്ന് ലഭിക്കുന്നത് പ്ലാസ്റ്റിക് അ‌രിയെന്ന് പ്രചരണം; പുലിവാല് പിടിച്ച് റേഷൻ കടയുടമകൾ; സംഗതി, ഫോർട്ടിഫൈഡ് അരിയാണ്

റേഷൻകട വഴി ഇപ്പോൾ ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് പ്ലാസ്റ്റിക് അരിയാണെന്നാണ് പ്രചരണം ഉയർന്നിരിക്കുന്നത്. അങ്ങനെയല്ലെന്ന് റേഷൻ കടക്കാർ ആണയിട്ടിട്ടും  നാട്ടുകാർ വിശ്വസിക്കുന്ന മട്ടില്ല. ഇതോടെ പുലിവാല് പിടിച്ചത് പാവം റേഷൻ കടയുടമകളും.  റേഷൻകടകളിൽ ഇക്കുറി കാർഡ് ഉടമകൾക്ക് നൽകാനായി എത്തിയത് ഫോർട്ടിഫൈഡ് അരിയായിരുന്നു. ഈ അരിയാണ് റേഷൻകട ഉടമകളെ […]

Keralam

റേഷൻ വിതരണം: സിവിൽ സപ്ലൈസ് കോർപ്പറേഷന് 186 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന് 185.64 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്. സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്കുള്ള തുക‍യുടെ കേന്ദ്ര വിഹിതം ഒൻപത് മാസമായിട്ടും ലഭിച്ചിട്ടില്ല. ഈ […]

Keralam

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി

കൊല്ലം: കൊല്ലം നഗരമധ്യത്തിൽ ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. വടി ചുഴറ്റി പ്രവർത്തകർ തമ്മിൽ അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കൊല്ലത്തെ ചിന്നക്കടയിൽ വച്ച് പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇരുവിഭാഗങ്ങളും […]

Health

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറില്‍ 115 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 227 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1749 ആണ്. ഇതിനിടെ കോവിഡ് കേസുകള്‍ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രികളില്‍ ക്രമീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം […]

Keralam

പന്തളത്തു നിന്നും കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി

തിരുവനന്തപുരം: പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാർത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോർട്ട് പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി. ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.

World

ചൈനയില്‍ നാശം വിതച്ച് ഭൂകമ്പം, 111 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകർന്ന് 111 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ജിയോളജിക്കല്‍ സർവെ നല്‍കുന്ന വിവരപ്രകാരം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സൊയില്‍ നിന്ന് 100 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഗാന്‍സു പ്രവശ്യയില്‍ മാത്രം 100 പേരാണ് മരിച്ചത്. […]

Sports

ഐപിഎല്‍ 2024: ലേലം ഇന്ന്

പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവതാരങ്ങള്‍ക്ക് ദേശീയ ശ്രദ്ധയിലേക്ക് കടന്നുവരാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന കുട്ടിക്രിക്കറ്റ് പൂരം. ഐപിഎല്ലിലെ മികവിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പടിവാതില്‍ തുറന്ന് രാജ്യന്തര ക്രിക്കറ്റ് ലോകത്തേക്ക് ഇറങ്ങിയ താരങ്ങളുടെ പട്ടിക ജസ്പ്രീത് ബുംറയില്‍ തുടങ്ങി ഇപ്പോള്‍ റിങ്കു […]