Gadgets

റി​യ​ല്‍മി സി 67 5​ജി വി​പ​ണി​യി​ൽ

കൊ​ച്ചി: ചാം​പ്യ​ന്‍ സീ​രീ​സി​ല്‍ ചാ​ര്‍ജി​ങ് മി​ക​വോ​ടെ സി67 5​ജി പു​റ​ത്തി​റ​ക്കി റി​യ​ല്‍മി. 11 വോ​ട്സ് സൂ​പ്പ​ര്‍വൂ​ക് ഫാ​സ്റ്റ് ചാ​ര്‍ജി​ങ്ങോ​ടെ 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മീ​ഡി​യ ടെ​ക് ഡൈ​മെ​ന്‍സി​റ്റി 6100 പ്ല​സ് 5ജി ​ചി​പ്സെ​റ്റി​ന്‍റെ മി​ക​വു​മു​ണ്ട്. 50എം​പി എ​ഐ കാ​മ​റ, 120ഹെ​ഡ്സ് ഡൈ​നാ​മി​ക് അ​ള്‍ട്ര സ്മൂ​ത്ത് ഡി​സ്പ്ലേ, […]

Keralam

വാഹനം നിര്‍ത്തി കാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു; ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി

കോഴിക്കോട്: നടുറോഡിൽ ബസ് നിർത്തിയിറങ്ങി കാർ ഡ്രൈവറെ മർദിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഇതിനായി പൊലീസ് മോട്ടർ വാഹന വകുപ്പിനു ശുപാർശ നൽകി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ, ബസ് ഡ്രൈവർ തിരുവണ്ണൂർ സ്വദേശി ശബരീഷിനെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തു. മാനാഞ്ചിറയിൽ ബസ് […]

Keralam

ക്രിസ്മസിന് മുൻപായി ഒരു മാസത്തെ ക്ഷേമ പെൻഷനുകൾ കൂടി വിതരണം ചെയ്യും; 900 കോടി അനുവദിച്ചതാ‍യി ധനമന്ത്രി

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹിക സുരക്ഷ, ക്ഷേമ  പെൻഷൻ കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും അല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയുമാണ് തുക ലഭ്യമാക്കുക. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ക്രിസ്മസിനുമുമ്പ് എല്ലാ പെൻഷൻകാർക്കും തുക ലഭിക്കാൻ […]

Keralam

പന്തളത്ത് സ്കൂളിലേക്ക് പോയ മൂന്ന് പെണ്‍കുട്ടികളെ കാണാതായി

പത്തനംതിട്ട: പന്തളത്ത് നിന്ന് മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി. പന്തളത്തെ ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. സംഭവത്തില്‍ ബാലാശ്രമം അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Movies

ആരാധകര്‍ വീണ്ടും ആകാംക്ഷയില്‍; സലാറിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

പ്രഭാസ് നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സലാറി’ന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. ദൃശ്യവിസ്മയമാകും ചിത്രമെന്ന് ഉറപ്പുനൽകുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. കെജിഎഫ് എന്ന സൂപ്പർ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് സലാർ. ഡിസംബർ 22ന് ലോകമൊട്ടാകെ […]

Keralam

ജലനിരപ്പ് 137.5 അടിയായി; മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രത

തിരുവനന്തപുരം: കനത്തമഴയിൽ നീരൊക്ക് വർധിച്ച് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 137.5 അടിയിൽ എത്തിയതോടെ നാളെ രാവിലെ പത്തുമണി മുതൽ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം. സെക്കൻഡിൽ പരമാവധി 10000 ക്യൂമെക്സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. […]

Keralam

വെല്ലുവിളിച്ച് ഗവർണർ തെരുവിൽ; മിഠായിത്തെരുവിലെത്തി ഹൽവ വാങ്ങി

എസ്എഫ്ഐ പ്രതിഷേധത്തിനിടെ കോഴിക്കോട് തെരുവിലൂടെ നടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും എതിരേ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഗവർണർ തെരുവിലിറങ്ങിയത്. നാട്ടുകാർക്ക് കൈ കൊടുത്തും കുട്ടികളെ വാരിയെടുത്തു കൊഞ്ചിച്ചുമാണ് ഗവർണർ മാനാഞ്ചിറ മൈതാനത്തെത്തിയത്. മിഠായിത്തെരുവിലെത്തി ഹൽവ വാങ്ങിയാണ് ഗവർണർ മടങ്ങിയത്. പൊലീസിനെ സ്വതന്ത്രായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി […]

Local

ഏറ്റുമാനൂരിൽ ക്രിസ്തുമസ് വിപണി സജീവമായി; വീഡിയോ റിപ്പോർട്ട്

ഏറ്റുമാനൂർ: കൗതുകകരവും ആകർഷകവുമായ നക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീയ്ക്കും പുൽക്കൂടിനും ഭംഗിയേകാനുപയോഗിക്കുന്ന അലങ്കാര വസ്തുകളും വാങ്ങാനെത്തുന്നവരുടെ തിരക്കുമായി ഏറ്റുമാനൂരിൽ ക്രിസ്തുമസ് വിപണി സജീവമായി. വ്യത്യസ്തമായ നക്ഷത്രങ്ങളും എൽഇഡി , സീരിയൽ ലൈറ്റുകളും വിപണി കീഴടക്കി കഴിഞ്ഞു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിറങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന നക്ഷത്രങ്ങളാണ് ഇത്തവണ ക്രിസ്തുമസ് വിപണിയിലെ […]

World

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍; അജ്ഞാതർ വിഷം നല്‍കിയതായി റിപ്പോർട്ട്

കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാകിസ്താന്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകള്‍. ദാവൂദിന് അജ്ഞാതർ വിഷം നല്‍കിയതായി അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. ദാവൂദ് ആശുപത്രിയിലായത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ദാവൂദിന്റെ ആരോഗ്യനില മോശമായതിന് കാരണം വിഷം ശരീരത്തിലെത്തിയതാകാമെന്നാണ് അഭ്യൂഹങ്ങള്‍. ദാവൂദ് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി നേരത്തെ […]

Keralam

ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ച് പെൺകുട്ടികളെ വലയിലാക്കി പീഡനം, തട്ടിപ്പ്; കൊല്ലത്ത് യുവാവ് അറസ്റ്റിൽ

സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ വലയിലാക്കി പീഡനത്തിനിരയാക്കുന്ന പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശിയായ എം.എസ് ഷാ എന്നയാളാണ് പിടിയിലായത്. പെൺകുട്ടികൾക്ക് ഇൻസ്റ്റാഗ്രാമിലൂടെ മെസ്സേജുകൾ അയയ്ക്കുകയും മറുപടി അയക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കുകയുമായിരുന്നു ഇയാളുടെ പതിവ്. നൂറനാട് സ്വദേശിനിയായ 18 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് […]