Health

അതിവേഗം പടരുന്ന ഒമിക്രോൺ ജെ.എൻ 1; കേരളം ജാഗ്രതയിൽ

സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ കേരളം ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ കൂട്ടുന്നത്അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കൊവിഡ് കണക്ക് […]

District News

മദ്യലഹരിയില്‍ അയല്‍വാസികളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചു; പ്രതി പിടിയില്‍

കോട്ടയം: മദ്യലഹരിയിൽ അയൽവാസികളുടെ വീടുകൾ തീവെച്ചു നശിപ്പിച്ചു. റോഡ് പുറമ്പോക്കിൽ ജീവിച്ചിരുന്ന അമ്മിണിയുടേയും വിജയന്റേയും കിടപ്പാടവും വരുമാനമാർഗമായ മുറുക്കാൻ കടകളുമാണ് വണ്ടിയിടിപ്പിച്ചും തീ വെച്ചും നശിപ്പിക്കുകയായിരുന്നു. അയൽവാസിയായ മാത്യു സ്കറിയ എന്ന ഷിബുവാണ് പരാക്രമം കാണിച്ചത്. അക്രമത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. […]

World

ലിബിയയില്‍ ബോട്ടപകടം: 61 പേര്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്

ലിബിയയില്‍ ബോട്ടപകടത്തില്‍ 60ലധികം അഭയാര്‍ഥികള്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമടക്കം 61 പേര്‍ മുങ്ങിമരിച്ചതായി ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (IOM) പറഞ്ഞു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നു 110 കിലോമീറ്റര്‍ ദൂരെ സുവാര നഗരത്തിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് രക്ഷപ്പെട്ട യാത്രക്കാരെ ഉദ്ധരിച്ച് ഐഒഎം […]

Keralam

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; മൂന്നു മരണം

തേനി: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്നു മരണം. തെലങ്കാന സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചായിരുന്നു അപകടം. 2 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ശബരിമല ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് അപകടം. മരിച്ചവർ […]

Keralam

പെൻഷൻ നൽകാൻ കെഎസ്ആർടിസിക്ക് 71 കോടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ്‌ തുക അനുവദിച്ചത്‌. നവംബർ മുതൽ പെൻഷന്‌ ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം. ഇതിന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ്‌ […]

Keralam

കനത്ത മഴയ്ക്ക് ശമനമില്ല; തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെൻററുകൾ അടച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും സുരക്ഷ മുൻനിർത്തി ജില്ലയിലെ ഇക്കോ ടൂറിസം സെൻററുകൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്നാണ് തിരുവനന്തപുരം ഡിവിഷണൽ […]

Keralam

വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത മൂന്നാറിൽ കുഴഞ്ഞു വീണു മരിച്ചു

മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത കുഴഞ്ഞു വീണു മരിച്ചു. ന്യൂജഴ്സി സ്വദേശിനി നോർമ ഗ്രേസ് (68) ആണ് മരിച്ചത്. പോതമേട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന ഇവർ ഇന്നു രാവിലെയാണ് അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണത്. ഏഴംഗ അമേരിക്കൻ സംഘം ശനിയാഴ്ചയാണ് വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയത്.  

Health

കേരളത്തില്‍ 1,523 കോവിഡ് സജീവ കേസുകൾ, നാലു മരണം; കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. സംസ്ഥാനത്ത് ഇന്നലെ മാത്രം 199 പേർക്ക് കോവിഡ് രോഗബാധിതരായി. നാലു മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് പനി ബാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ട് . ഡെങ്കിപ്പനിയും എലിപ്പനിയും ആണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. […]

Keralam

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ  സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കിയിൽ ഇന്നും എറണാകുളം ജില്ലയിൽ നാളെയും മഞ്ഞ […]

Keralam

നവകേരള സദസ് വേദിക്ക് സമീപം കറുത്ത ബലൂൺ പറത്തി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപം കറുത്ത ബലൂൺ ഉയർത്തി യൂത്ത് കോൺഗ്രസ്‌. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി ബലൂൺ പറത്തിയത്. കാസ‍ര്‍കോട് നിന്നും തുടക്കം കുറിച്ചത് മുതൽ, പ്രതിപക്ഷം വലിയ പ്രതിഷേധമാണ് നവ കേരള സദസിനെതിരെ ഉയ‍ര്‍ത്തുന്നത്. പലയിടത്തും […]