Keralam

ആദ്യ പരീക്ഷണയോട്ടം പൂർത്തിയാക്കി വന്ദേഭാരത്; ഏഴ് മണിക്കൂ‍ർ ഒമ്പത് മിനുട്ടിൽ കണ്ണൂരിൽ

കണ്ണൂർ : വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂർത്തിയായി. പുലർച്ചെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12. 19ന്  കണ്ണൂരിൽ എത്തി. ഏഴ് മണിക്കൂ‍ർ ഒമ്പത് മിനുട്ട് പിന്നിട്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ട്രെയിൻ എത്തിയതോടെ സ്വീകരിക്കാൻ ബിജെപി പ്രവ‍ർത്തകരും വിവിധ സംഘടനകളും സ്റ്റേഷനുകളിൽ എത്തിയിരുന്നു. […]

Sports

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവുമായി ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബിസിസിഐ. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി പുരുഷ ടൂർണമെൻ്റുകളുടെയും വനിതാ ടൂർണമെൻ്റുകളുടെയും സമ്മാനത്തുക വർധിപ്പിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് അടുത്ത സീസൺ മുതൽ അഞ്ച് […]

India

അരിക്കൊമ്പൻ കേസിൽ കേരളത്തിന് തിരിച്ചടി, ഹർജി സുപ്രീം കോടതി തള്ളി

ദില്ലി : അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ കേരളത്തിന് തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സംഭവത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ ഇതിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെ തീരുമാനം.  […]

India

‘സ്വവർഗ വിവാഹം നഗര കേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ച്ചപ്പാട് ‘; എതിർത്ത് കേന്ദ്രവും ബാലാവകാശ കമ്മീഷനും

ദില്ലി: സ്വവർഗ വിവാഹത്തെ നിയമ വിധേയമാക്കുന്നതിനെ എതിർത്ത് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ. സ്വവർഗ്ഗ പങ്കാളികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അനുവാദം നൽകാനാവില്ലെന്നും കമ്മീഷൻ അറിയിച്ചു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ നേരത്തെ ന്യൂനപക്ഷ സംഘടനകളും രം​ഗത്തെത്തിയിരുന്നു.  സ്വവർഗ വിവാഹം എന്നത് നഗരകേന്ദ്രീകൃത വരേണ്യ വർഗത്തിൻ്റെ കാഴ്ച്ചപ്പാട് എന്ന് കേന്ദ്രം […]

India

കർണ്ണാടയിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി; മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു

മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. ഇന്നലെ രാത്രി കോൺഗ്രസ് നേതാവ് എസ് എസ് മല്ലികാർജുന്റെ വീട്ടിൽ വച്ച് അർദ്ധ രാത്രി ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രൺദീപ് സുർജെവാലയും മറ്റ് മുതിർന്ന നേതാക്കളും ഷെട്ടറുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടത്തിയിരുന്നു. ഷെട്ടർ രാഹുൽ […]

Keralam

തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ‌ രണ്ട് വിദ്യാർത്ഥികൾ‌ മുങ്ങി മരിച്ചു

കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വിന്‍കൃഷ്ണ(15), അഭിനവ്(13) എന്നിവരാണ് മുങ്ങി മരിച്ചത്. കുട്ടികള്‍ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാനായി ചാടിയ മൂന്നുപേരും മുങ്ങിപ്പോയിരുന്നു. ഇവരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. കുട്ടികളെ പുറത്തെടുത്ത് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സ നല്‍കിയ […]

Keralam

വിയർത്തൊലിച്ചു കേരളം വേനല്‍മഴയില്‍ ഇതുവരെ 38 ശതമാനത്തിന്‍റെ കുറവ്

കനത്ത ചൂടിൽ കേരളം വിയർത്തൊലിക്കുമ്പോൾ ,വേനൽമഴയിൽ ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനത്തിന്റെ കുറവ്. വടക്കൻ ജില്ലകളിലാണ് മഴക്കുറവ് ഏറെയും കൂടുതല്‍ അനുഭവപ്പെട്ടത്. കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന മാറ്റവും, ഒറ്റപ്പെട്ട മഴയും കാരണം, ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് അൽപം ശമനമുണ്ടാകും. മാർച്ച് ഒന്നിന് തുടങ്ങിയ വേനൽക്കാലം, ഒന്നരമാസം പിന്നിടുമ്പോൾ തീരെ മഴ […]

World

ദുബായിയിൽ വൻ തീപിടുത്തം; മലയാളി ദമ്പതികളടക്കം 16 പേർക്ക് ദാരുണാന്ത്യം

ദുബായ്: ദുബായിലെ അൽ റാസിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. രണ്ട് മയാളികൾ ഉൾപ്പെടെ 16 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ്( 37), ഭാര്യ ജിഷി( 32) എന്നിവരാണ് മരിച്ച മലയാളികൾ. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. അപകട വിവരം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ […]

Keralam

തലശ്ശേരിയില്‍ കാര്‍ കത്തി; അപകടം ഒഴിവായത്‌ തലനാരിഴയ്ക്ക്: വീഡിയോ

കണ്ണൂർ: കണ്ണൂരിൽ കാറിന് തീപിടിച്ചു. കുട്ടി അടക്കമുള്ള യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരിയിൽ വെച്ചായിരുന്നു സംഭവം. പിൻസീറ്റിലുള്ള യാത്രക്കാർ കാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ വാഹനത്തിൽ നിന്ന് തീ ഉയരുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ  പെട്ടെന്ന് തന്നെ സീറ്റ് ബെൽറ്റ് ഊരി പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ അത്യാഹിതം […]

Keralam

വന്ദേഭാരത്: അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന് അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗവും ഭാവിയില്‍ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങി. വന്ദേഭാരതിന്റെ വേഗതയ്ക്ക് കേരളത്തിലെ പാളങ്ങളിലെ വളവും തിരിവുമാണ് പ്രധാന തടസങ്ങൾ. […]