Technology

ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ മുംബൈയിൽ; ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും

ഇന്ത്യയിൽ തങ്ങളുടെ ആദ്യ സ്റ്റോർ തുറക്കാനൊരുങ്ങി ആപ്പിൾ. ആപ്പിൾ BKC എന്നറിയപ്പെടുന്ന ഈ സ്റ്റോർ  ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. മുംബൈയുടെ തനതായ കാലി പീലി ടാക്സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആപ്പിൾ BKC സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ സ്വന്തമായി ഒരു സ്റ്റോർ തുറക്കുന്നതിനുള്ള ചർച്ചകൾ ആപ്പിളിൽ വളരെക്കാലമായി […]

Local

അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; അതിരമ്പുഴ സെന്റ് മേരീസ്‌ ദേവാലയത്തിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും

യേശുക്രിസ്തുവിന്റെ തിരുവത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹാദിനം ആചരിക്കുന്നു. കുരിശു മരണത്തിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്കായി ഒരുക്കിയ അന്ത്യത്താഴത്തിന്റെയും വിശുദ്ധ കുര്‍ ബാന സ്ഥാപനത്തിന്റെയും ഓര്‍മ്മകളിലാണ് ക്രൈസ്തവര്‍. ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകി ക്രിസ്തു ലോകത്തിന് നല്‍കിയ വലിയ സന്ദേശത്തിന്റെ സ്മരണയിലാണ് ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷകള്‍ നടക്കുന്നത്. കൊച്ചി കാക്കനാട് […]

Keralam

ജയിലുകളിൽ മതസംഘടനകൾക്കുള്ള വിലക്ക് നീക്കി, ദുഃഖ വെള്ളിയും ഈസ്റ്ററും തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാം

തിരുവനന്തപുരം : ജയിലുകളിൽ മതസംഘടനകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ദുഃഖ വെള്ളിയാഴ്ചയും ഈസ്റ്ററിമെല്ലാം തടവുകാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാൻ സംഘടനകൾക്ക് കഴിയും. ജയിൽ മേധാവി കൊണ്ടുവന്ന നിയന്ത്രണത്തിനെതിരെ ശക്തമായ എതിർപ്പിനെ തുടർന്നാണ് മാറ്റം വരുത്തിയത്. ജയിലുകളിൽ ആധ്യാത്മിക മത പഠന ക്ലാസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ‍ഉത്തരവ് മണിക്കൂറിനുള്ളിലാണ് ജയിൽ വകുപ്പ് തിരുത്തിയത്. കെസിബിസി […]

Keralam

81, 1098 ഹെൽപ്പ്ലൈൻ സേവനങ്ങൾ വിപുലപ്പെടുത്തും; മന്ത്രി വീണാ ജോർജ്

വിവിധതരം വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന മിത്ര 181 ഹെൽപ്പ് ലൈനും കുട്ടികൾക്കായുള്ള 1098 ഹെൽപ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ്. വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാവശ്യ കോളുകളാണ് വരുന്നതെങ്കിൽ അടിയന്തരമായി പോലീസിലേക്ക് നേരിട്ട് കണക്ട് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ജില്ലാതലത്തിലും വികേന്ദ്രീകൃതമായി സേവനങ്ങൾ […]

India

മീഡിയ വൺ വിലക്ക് നീക്കി സുപ്രീംകോടതി

ദില്ലി: മീഡിയവണിനെതിരെയുള്ള വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിൻ്റെ വിമർശനങ്ങളെ സർക്കാർ വിരുദ്ധമെന്ന് കാണാനാവില്ല. സർക്കാരിനൊപ്പം എപ്പോഴും മാധ്യമങ്ങൾ നിൽക്കണമെന്ന് നിർബന്ധം പിടിക്കരുത്. സത്യം പറയുകയെന്നത് മാധ്യമ ധർമ്മമാണ്. കഠിനമായ യാഥാർത്ഥ്യങ്ങൾ ജനങ്ങളെ അറിയേക്കണ്ടതും കടമയാണെന്നും […]

Keralam

അട്ടപ്പാടി മധു വധക്കേസ്; 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും

അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും.  1,2, 3, 5, 6, 7, 8, 9,10,12,13,14,15 പ്രതികൾക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. ഒന്നാം പ്രതി ഹുസൈന് 7 വർഷം തടവും 105000 പിഴയും,  2, 3, 5, […]

Sports

കായിക ഇനങ്ങളിൽ പുതിയ പിജി കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ; മന്ത്രി വി. അബ്ദുറഹ്മാൻ

കായിക ക്ഷമതയുള്ള തലമുറയെ സൃഷ്ടിക്കുന്നതിനടൊപ്പം തൊഴിലവസരങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ഇതിനായി കേരളത്തിലെ സർവകലാശാലകളിൽ കായിക ഇനങ്ങളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിൽ എം.എസ്.സിയിൽ പുതിയ രണ്ട് കോഴ്സുകൾ അടുത്ത അധ്യയനവർഷം തുടങ്ങും. മൂന്ന് കോഴ്സുകളുടെ സിലബസുകൾ […]

Local

ചൈതന്യ ജീവകാരുണ്യനിധി 16666-ാമത് വിതരണോദ്ഘാടനം നടത്തപ്പെട്ടു

മനുഷ്യ സ്‌നേഹത്തിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. നിര്‍ദ്ധന രോഗികള്‍ക്ക് സ്വാന്തന സ്പര്‍ശം ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് […]

Keralam

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; പ്രതി ഷഹറൂഖ്‌ സെയ്ഫി പിടിയിൽ

എലത്തൂരിൽ ട്രെയിനില്‍ തീ വെച്ച സംഭവത്തിൽ പ്രതി ഷാറുഖ് സെയ്ഫി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിലവിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. രാജ്യം മുഴുവൻ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ […]

Local

അതിരമ്പുഴ പഞ്ചായത്തിലെ മുണ്ടകപ്പാടം തോട് കൈയേറ്റത്തിനെതിരെ പ്രതിഷേധമുയരുന്നു: വീഡിയോ

ഏറ്റുമാനൂർ : നൂറ് വർഷത്തിലേറെ പഴക്കമുള്ള മുണ്ടകപ്പാടം തോട് സ്വകാര്യ സ്ഥാപനങ്ങളും , വ്യക്തികളും അനധികൃതമായി കൈവശം വച്ചിരിക്കുന്നതിനാൽ ദിനംപ്രതി തോടിന്റെ വീതി കുറഞ്ഞ് വരികയാണ്. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തി തോട് അനധികൃതമായി കയ്യേറുവാൻ ശ്രമിച്ചത് നാട്ടുകാർ സംഘടിച്ച് തടഞ്ഞു. നാട്ടുകാർ പഞ്ചായത്തിലും , വില്ലേജിലും പരാതി […]