Keralam

80 ലക്ഷം ലോട്ടറി അടിച്ചതിനു പിന്നാലെ മദ്യസൽക്കാരം: ശേഷം ദുരൂഹ സാഹചര്യത്തിൽ മരണം

തിരുവനന്തപുരം: 80 ലക്ഷം ലോട്ടറി അടിച്ചതിന്റെ മദ്യസൽക്കാരത്തിനിടെ ഭാഗ്യവാന്റെ ദുരൂഹ മരണം. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലാണ് മദ്യസൽക്കാരം നടന്നത്. ഇതിനിടെ ഉണ്ടായ തർക്കത്തിനിടെ സജീവിന് വീണു പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കൾ വൈകുന്നേരത്തോടു കൂടിയായിരുന്നു മരണം. […]

Keralam

മകന്‍ കടലക്കറിയില്‍ വിഷം ചേര്‍ത്തു; ശശീന്ദ്രന്റെ മരണം കൊലപാതകം

തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം മകന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. അച്ഛനെ കൊന്നു എന്ന് സമ്മതിച്ച് മകന്‍ മൊഴി നല്‍കി. മകന്‍ മയൂര്‍നാഥിന്റെ മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. മയൂര്‍നാഥ് ആയുര്‍വേദ ഡോക്ടര്‍ ആണ്. […]

Keralam

വരും മണിക്കൂറുകളിൽ ഒമ്പത് ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ, മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഒമ്പത് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന […]

Keralam

ട്രെയിനില്‍ തീവെച്ച സംഭവം; പ്രതി കസ്റ്റഡിയിലെന്നു സൂചന

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി കസ്റ്റഡിയിലായതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അത് പ്രതി തന്നെ ആണെന്നാണ് സൂചന. പക്ഷേ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പൊള്ളളേറ്റ നിലയില്‍ കണ്ണൂര്‍ […]

Keralam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഒരു വർഷത്തോളം കഴിഞ്ഞ് വാദം പൂർത്തിയാക്കിയ ശേഷം വന്നത് ഭിന്ന വിധിയായിരുന്നു. ഈ കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ഫുൾ […]

District News

സഹകരണ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി കോട്ടയത്ത്

പതിനഞ്ചാം കേരളനിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റി ഏപ്രിൽ 11ന് രാവിലെ 10.30 ന് കോട്ടയത്ത് കെ. പി. എസ് മേനോൻ ഹാളിൽ യോഗം ചേരും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ ചെയർമാനായ സെലക്ട് കമ്മിറ്റി ആലപ്പുഴ, […]

India

രാഹുൽ ഗാന്ധി സൂറത്തിലെത്തി അപ്പീൽ നൽകി; ജാമ്യം നീട്ടി കോടതി, കേസ് ഏപ്രിൽ 13ലേക്ക് മാറ്റി

ന്യൂഡൽഹി: അപകീർത്തി കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. ശിക്ഷയും കുറ്റവും മരവിപ്പിക്കാൻ അപേക്ഷകളും സമർപ്പിച്ചു. സൂറത്ത് സെഷൻസ് കോടതി രാഹുലിന്റെ ജാമ്യ കാലാവധി നീട്ടി. കേസ് ഏപ്രിൽ 13ന് പരിഗണിക്കാനായി മാറ്റി. മജിസ്ട്രേട്ട് […]

India

ക്രിക്കറ്റ് കളിക്കിടെ നോ ബോൾ വിളിച്ചു; അമ്പയറായ യുവാവിനെ കുത്തിക്കൊന്നു

കട്ടക്ക്: ക്രിക്കറ്റ് കളിക്കിടെ നോ ബോൾ വിളിച്ചതിന് അമ്പയറായ യുവാവിനെ കുത്തിക്കൊന്നു. ഒഡീഷയിലെ കട്ടക്കിൽ ഞായറാഴ്ചയാണ് സംഭവം. 22കാരനായ ലക്കി റാവത്താണ് മരിച്ചത്. തെറ്റായ ‘നോ ബോള്‍’ വിളിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മഹിഷിലന്ദ സ്വദേശി ലക്കി റൗട്ട് (22) ആണ് മരിച്ചത്. സ്മൃതി രഞ്ജൻ റാവത്ത് എന്നയാളുടെ കുത്തേറ്റാണ് […]

Keralam

സംസ്ഥാനത്തെ മികച്ച സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ക്കുള്ള അവാര്‍ഡ് പ്രിയ പി. നായര്‍ക്ക്

സംസ്ഥാനത്തെ  മികച്ച ഭിന്നശേഷി അധ്യാപികക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ അവാര്‍ഡിന്  കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രിയ പി. നായര്‍ അര്‍ഹയായി.  കഴിഞ്ഞ 10 വര്‍ഷങ്ങളിലധികമായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിയ ഭിന്നശേഷിക്കുട്ടികളുടെ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് അവാര്‍ഡ്.  ഭിന്നശേഷിക്കുട്ടികളുടെ വീടുകളില്‍ നടപ്പാക്കിയ ജൈവ കൃഷി […]

District News

ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് പിന്‍വലിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. അതേസമയം, അഖില പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.  അഖിലയ്‌ക്കെതിരായ നടപടി സര്‍ക്കാര്‍ […]