Keralam

ട്രെയിന്‍ ആക്രമണം; പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗൺ, മെഡിക്കൽ കോളേജ്, അസിസ്റ്റൻറ് കമ്മീഷണർമാരും, റൂറൽ എസ്എസ്ബി ഡിവൈഎസ്പി […]

India

മുന്‍ വിദ്യാര്‍ഥിനിയുടെ പീഡന പരാതി; ചെന്നൈ കലാക്ഷേത്രയിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: പീഡനക്കേസില്‍ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത്. കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി.  മാര്‍ച്ച് 31ന് യുവതി നല്‍കിയ പരാതിയില്‍ അഡയാര്‍ പൊലീസാണ് കേസെടുത്തത്. ലൈംഗിക പീഡനം, […]

Keralam

റെക്കോർഡ് വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്. 4524.25 കോടി രൂപയായിരുന്നു രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും ബജറ്റ് ലക്ഷ്യം വച്ച വരുമാനം. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 5662.12 കോടി രൂപയുടെ വരുമാനമാണ് […]

Keralam

വേദനയായി വേളാങ്കണ്ണി തീർത്ഥയാത്രാ സംഘത്തിന്റെ ബസ് അപകടം

തൃശ്ശൂർ : ഓശാന ഞായർ ദിനത്തിൽ വേദനയായി വേളാങ്കണ്ണി തീർത്ഥയാത്രാ സംഘത്തി്നറെ ബസ് അപകടം. ഒല്ലൂരിൽ നിന്നും വേളാങ്കണ്ണി തീർത്ഥയാത്രയ്ക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. നെല്ലിക്കുന്ന് സ്വരാജ് നഗർ പുളിക്കൻ വീട്ടിൽ ലില്ലി വർഗീസ് (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോൽക്കാരൻ […]

Keralam

വീട്ടിൽ നിന്നും ഇഡ്ഡലി കഴിച്ച ഗൃഹനാഥൻ മരിച്ചു, ഭാര്യയടക്കം 3 പേർ ചികിത്സയിൽ, ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശൂർ : അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ശർദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ […]

Health

രാജ്യത്ത് കോവിഡ് കേസുകളിൽ കുതിപ്പ്; 3824 പേർക്ക് രോഗബാധ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3824 കേസുകൾ രേഖപ്പെടുത്തിയതിനാൽ ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുത്തനെ ഒരു കുതിച്ചുചാട്ടം ഉണ്ടായതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്‌ച പങ്കിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023ലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ വർധനയാണിത്, ആകെ 18,389 രോഗികളാണ് ഇപ്പോഴുള്ളത്. എച്ച് 3 എൻ 2 […]

Keralam

വാട്സ്ആപ്പ് ബാങ്കിംഗ് സേവനവുമായി തപാല്‍ വകുപ്പ്

കാലോചിതമായി മുന്നോട്ട് നീങ്ങാനുള്ള തീരുമാനവുമായി തപാല്‍ വകുപ്പ്. തപാല്‍ വകുപ്പ് നല്‍കുന്ന നിരവധി സേവനങ്ങള്‍ക്ക് അടുത്തിടെയായി നിരവധി മാറ്റങ്ങളാണ് ഇതിന്റെ ഭാഗമായി വരുത്തിയത്. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുകയാണ് ഇപ്പോള്‍ തപാല്‍ വകുപ്പ്. വെള്ളിയാഴ്ച ദില്ലിയില്‍ വച്ചായിരുന്നു ഇന്ത്യ പോസ്റ്റ് […]

Keralam

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ സര്‍ക്കാരിന് ഉത്തരവാദിത്വമില്ല; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

കൊച്ചി:കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ  ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍‍.ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം. കോര്‍പ്പറേഷൻ കാര്യക്ഷമമാക്കാൻ പരിഷ്ക്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നേട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോര്‍ട്ട്  കോര്‍പ്പറേഷനാണ് കെ എസ് ആര്‍ ടി സി. കാര്യക്ഷമമല്ലാത്ത […]

Local

നാളെ ഓശാന ഞായർ; വിശുദ്ധ വാരാചരണത്തിനു തുടക്കം, അതിരമ്പുഴ സെന്റ് മേരീസ് ദേവാലയം ഒരുങ്ങി

അതിരമ്പുഴ: യേശുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ക്രൈസ്തവ സമൂഹം നാളെ ഓശാന ആചരിക്കും. ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായി കഴുതപ്പുറത്തേറി വന്ന യേശുവിന്റെ ജെറുസലേം യാത്രയുടെ പ്രതീകമായുള്ള പ്രദക്ഷിണവും ഒലിവ് ചില്ലകൾക്കു പകരമായുള്ള കുരുത്തോലകളും ഈ ദിവസത്തെ മനോഹരമായ കാഴ്ചകളാണ്. വിശുദ്ധ വാരാചരണത്തിനു നാളത്തെ ചടങ്ങുകളോടെ […]

Keralam

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശികയായി കണക്കാക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഹരിത കർമ സേന. എല്ലാ വാർഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ […]