No Picture
Keralam

സർക്കാർ അധ്യാപകർക്കെല്ലാം അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം; കരടുനയവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് അഞ്ചുവർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലംമാറ്റം വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. നിലവിൽ സർക്കാർ ജീവനക്കാർക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകർക്കും ബാധകമാക്കാനാണ് നീക്കം. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി. അധ്യാപക സംഘടനകളുമായി ചർച്ച നടക്കാത്തതിനാൽ പരിഷ്കാരം പുതിയ അധ്യയനവർഷം നടപ്പാക്കുമോയെന്നു വ്യക്തമല്ല. വർഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കിൽ സർക്കാരിന്റെ […]

No Picture
Keralam

കുട്ടികളുടെ പടം വെച്ച് പരസ്യം വേണ്ട, സ്കൂൾ പരസ്യങ്ങൾ വിലക്കി ബാലാവകാശ കമ്മീഷൻ

സ്കൂളുകളുടെ പരസ്യങ്ങളിൽ നമ്മൾ എപ്പോഴും കാണുന്നതാണ് കുട്ടികളുടെ ചിത്രങ്ങൾ. ചിരിച്ചും, പുസ്തകം കയ്യിൽ പിടിച്ചും നിൽക്കുന്ന കുട്ടികളില്ലാത്ത ഒരു സ്കൂൾ പരസ്യവും നമ്മൾ കണ്ടിട്ടുണ്ടാകില്ല. എന്നാൽ ഈ പ്രവണതക്ക് തടയിടാൻ തീരുമാനിച്ചിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ഫോട്ടോകൾ വെച്ച പരസ്യങ്ങൾ വിലക്കിയിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. മത്സരബുദ്ധി സൃഷ്ടിക്കുന്ന ഇത്തരം […]

No Picture
Keralam

സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും: മന്ത്രി

വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പുത്തൂര്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിലെ നിര്‍ണായക ഇടപെടലാണ് സപ്ലൈക്കോയുടെത്. സപ്ലൈകോ ഉത്പ്പന്നങ്ങള്‍ക്ക് പുറമെ വിപണിയില്‍ ലഭ്യമായ സ്വകാര്യ കമ്പനികളുടെ ഉത്പ്പന്നങ്ങളും […]

No Picture
Movies

നൂറ് വയസുകാരനായി ഞെട്ടിക്കാന്‍ വിജയരാഘവന്‍; ‘പൂക്കാലം’ തിയറ്ററുകളിലേക്ക്

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയറ്ററുകളിലെത്തി യുവാക്കളുടെ ഹരമായി മാറിയ ചിത്രമായിരുന്നു ആനന്ദം. ഇതിനു ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഏപ്രിൽ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്‍റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ […]

No Picture
Keralam

ലൈഫ് മിഷൻ അഴിമതിക്കേസ്; സന്തോഷ് ഈപ്പന് ജാമ്യം

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ കരാറുകാരൻ സന്തോഷ്‌ ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ, പത്ത് തവണ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ്‌ ഈപ്പന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്‍റെ ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി […]

No Picture
Keralam

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങൾ തുടരും: മന്ത്രി വീണാ ജോർജ്

ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരും. സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ലഭ്യമാക്കും. പൾമനോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങളുമുണ്ടാകും. 24 മണിക്കൂർ ആംബുലൻസ് സേവനം തുടരും. ആരോഗ്യ സർവേ പൂർത്തിയാക്കി കൃത്യമായ […]

No Picture
Keralam

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് തടവ് ശിക്ഷ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് തടവ് ശിക്ഷ. 3 വർഷം തടവും 25,000 പിഴയുമാണ് കോടതി വിധിച്ചത്. സിപിഎം മുൻ എംഎൽഎമാർ അടക്കം 113 പ്രതികൾ ഉണ്ടായിരുന്ന കേസിൽ 110 പേരെയും കോടതി വെറുതെ വിട്ടു.  മുൻ […]

No Picture
Sports

പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം

മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ക്കെതിരെ ഏഴ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഡല്‍ഹി മുന്നോട്ടുവെച്ച 132 റണ്‍സ് വിജയലക്ഷ്യം നാറ്റ്‌ലി സൈവര്‍ ബ്രണ്ടിന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ മുംബൈ 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ നേടി. നാറ്റും ഹര്‍മനും ചേര്‍ന്നുള്ള കൂട്ടുകെട്ട് മുംബൈ […]

No Picture
Movies

നടനും മുൻ എംപിയുമായ ഇന്നസന്റ് അന്തരിച്ചു

കൊച്ചി • ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. കൊച്ചിയിലെ  ലേക് ഷോർ ഹോസ്‍പിറ്റലിൽ രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചത്.  ഏതാനും ദിവസങ്ങളായി  ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം […]

No Picture
Environment

കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തി; കേരളത്തിന് പിഴ

കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ പത്ത് കോടി രൂപ പിഴ ഈടാക്കി. വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണം തടയുന്നതിന് നടപടി എടുക്കാതിരുന്നതിനാണ് പിഴ. പിഴ തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പ് വരുത്തുകയും ശുചീകരണത്തിനുള്ള കർമ പരിപാടി ആരംഭിക്കുകയും ചെയ്യണമെന്നും ട്രൈബ്യൂണൽ […]