No Picture
World

ലോകത്ത് ഏറ്റും സന്തോഷമുള്ള രാജ്യങ്ങളിൽ ഇന്ത്യ 126-ാം സ്ഥാനത്ത്; ആറാം തവണയും ഫിൻലൻഡ് ഒന്നാമത്

ലോകത്തിലെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. തുടർച്ചയായി ആറാം തവണയും ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. പട്ടികയിൽ ഡെന്മാർക്ക് , ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും രാജ്യങ്ങളിൽ.  താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ സന്തുഷ്ടിയുടെ കാര്യത്തിൽ ഏറ്റവും പിന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അയൽരാജ്യങ്ങളായ നേപ്പാൾ, […]

No Picture
Keralam

ബീച്ച് യാത്രകൾ ഒഴിവാക്കുക; ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്‌ച വൈകീട്ട് 5.30 മുതല്‍ ബുധനാഴ്‌ച രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. […]

No Picture
Keralam

കെഎസ്ആർടിസി ശമ്പളം ഗഡുക്കളായിത്തന്നെ നൽകും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട ചർച്ച സമയവായത്തിൽ എത്തിയില്ല. കെഎസ്ആർടിസി മാനേജ്മെന്റും സിഐടിയുവും ഗതാഗത മന്ത്രിയും തമ്മിലായിരുന്നു ചർച്ച. ശമ്പളം ഗഡുക്കളായി നൽകാനേ കഴിയൂവെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് യോഗത്തിൽ നിലപാടെടുത്തു. ഇതോടെയാണ് ചർച്ച അലസിയത്. ഈ സാഹചര്യത്തിൽ സംയുക്ത സമരപരിപാടികൾ ആലോചിക്കുമെന്ന് […]

No Picture
Keralam

ലൈഫ് മിഷൻ കേസ്; യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ലൈഫ് മിഷൻ കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം […]

No Picture
Local

വേനൽച്ചൂടിൽ ആശ്വാസമായി സൗജന്യ കുടിവെള്ളവും സംഭാര വിതരണവുമായി മാന്നാനം സഹകരണ ബാങ്കിൻ്റെ തണ്ണീർ പന്തൽ

ഏറ്റുമാനൂർ: വേനൽച്ചൂടിൽ ആശ്വാസമായി പൊതുജനങ്ങൾക്ക് സൗജന്യ കുടിവെള്ളവും സംഭാരവും വിതരണം ചെയ്യുന്നതിനായ് മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ക്ലപ്തം നമ്പർ – 3647 ന്റെ ആഭിമുഖ്യത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം അമ്പിളി പ്രദീപിന് സംഭാരം നിൽകിക്കൊണ്ട് തണ്ണീർ […]

No Picture
Local

കൺതുറന്ന് ക്യാമറകൾ; ഏറ്റുമാനൂർ നഗരത്തിൽ അപകടങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞു

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരത്തിൽ നിരീക്ഷണക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷം അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും വലിയതോതിൽ കുറവ്. മുൻ മാസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്തിട്ടാണ് നഗരപരിധിയിൽ ഈ മാറ്റം. പ്രത്യേക വികസന ഫണ്ടിൽ നിന്നും മന്ത്രി വി എൻ വാസവൻ 50 ലക്ഷം രൂപ അനുവദിച്ചതിൽ നിന്നും വാങ്ങിയ അമ്പതോളം നിരീക്ഷണ […]

No Picture
Keralam

മുല്ലപ്പെരിയാർ അണക്കെട്ട്; സുരക്ഷ തൃപ്തികരമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും സുപ്രീം കോടതി രൂപവത്കരിച്ച മേൽനോട്ട സമിതിയും. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ സ്വതന്ത്ര സമിതിയെ വെച്ച് അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയിൽ സത്യവാങ് മൂലം […]

No Picture
Keralam

കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വക്കീലായി പത്മ ലക്ഷ്മി

പുതിയതായി 1530 അഭിഭാഷകര്‍ കഴിഞ്ഞ ദിവസം എന്റോള്‍ ചെയ്തപ്പോള്‍ ഒരു ചരിത്ര നിമിഷം കൂടിയാണ് പിറവിയെടുത്തത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ അഭിഭാഷക അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി, ഇടപ്പിള്ളി സ്വദേശിനി പത്മലക്ഷമി. ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ തുണയായ അച്ഛനെയും അമ്മയെയുമാണ് പത്മ ലക്ഷ്മി ഹൃദയപൂര്‍വ്വം ഓര്‍മ്മിക്കുന്നത്. അധ്യാപിക ഡോ മറിയാമ്മ […]

No Picture
Local

അലിവ് ചാരിറ്റബിൾ സൊസൈറ്റി അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു

അതിരമ്പുഴ: ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ഉന്നമന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അലിവ് ചാരിറ്റബിൾ സൊസൈറ്റി അതിരമ്പുഴയിൽ പ്രവർത്തനം ആരംഭിച്ചു.  അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. നാസർ ദാറുസലാം അധ്യക്ഷനായിരുന്നു. കസിബ്  കെ ഇ, മൗലവി നൗഷാദ് താലീലി, വാർഡ് മെമ്പർ […]

No Picture
Movies

ഐശ്വര്യ രജനികാന്തിന്റെ ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ മോഷണം പോയതായി പരാതി

രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യ രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിൽ ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ മോഷണം പോയതായി പരാതി. ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണവും വജ്രാഭരങ്ങളുമാണ് മോഷണം പോയത്. വിഷയത്തിൽ തെയ്‌നാംപേട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യ ആഭരണങ്ങൾ ലോക്കറിൽ വച്ചിരുന്നതായും, വീട്ടിലെ ചില ജോലിക്കാർക്ക് അത് […]