No Picture
Local

ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം; ഏറ്റുമാനൂർ പാറോലിക്കലിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി

കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽപെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ബസിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10.50 ഓടെയാണ് അപകടം നടന്നത്. പിറവം കോട്ടയം റൂട്ടിൽ […]

No Picture
India

മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാഗ്മ വീണ്ടും അധികാരമേറ്റു

മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് സര്‍ക്കാര്‍ മേഘാലയയില്‍ വീണ്ടും അധികാരമേറ്റു. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയ്ക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ പാഗു ചൗഹാന്‍ അണ് സത്യവാചകം ചൊല്ലി നല്കിയത്.  ഷിലോഗിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടക്കമുള്ളവര്‍ പങ്കെടുത്തു. പുതിയ മന്ത്രിസഭയില്‍ […]

No Picture
Movies

നടൻ ബാലയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: നടൻ ബാലയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. തമിഴ്നാട്ടില്‍ […]

No Picture
Keralam

ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പിൽ തീ പകർന്നു

ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. ലക്ഷക്കണക്കിന് ആളുകളാണ് തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. 10.30 ഓടെയാണ് ക്ഷേത്രത്തിനുള്ളിലെ പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം പണ്ടാര അടുപ്പിൽ തീ പകർന്നത്. നമ്പൂതിരി കെക്കേടത്ത് പരമേശ്വർ വാസുദേവൻ ഭട്ടതിരിപ്പാടാണ് മേൽ ശാന്തിയ്ക്ക് ദീപം കൈമാറിയത്. ഈ ദീപം […]

No Picture
District News

തേനിയിൽ വാഹനാപകടം; മരിച്ചത് കോട്ടയം തിരുവാതുക്കൽ സ്വദേശികൾ

തമിഴ്‌നാട്ടിലെ തേനിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ടയർ പൊട്ടി കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.  കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23) , ഗോകുൽ (23) […]

No Picture
India

രാത്രി യാത്രയ്ക്ക് പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ

ദില്ലി: രാത്രിയുള്ള ട്രെയിൻ യാത്രകൾ സുഗമമാക്കാൻ പുതിയ നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിർദേശങ്ങൾ റെയിൽവേ അധികൃതർ നൽകിയിരിക്കുന്നത്.  ഇയർഫോണില്ലാതെ ഫോണിൽ ഉച്ചത്തിൽ പാട്ട് കേൾക്കാനും, ഉച്ചത്തിൽ സംസാരിക്കാനും വിലക്ക്. ട്രെയിനിൽ നൈറ്റ് ലൈറ്റുകൾ ഒഴികെ […]

No Picture
Keralam

അന്താരാഷ്ട്ര വനിതാ ദിനം; കൊച്ചി മെട്രോയിൽ സ്ത്രീകള്‍ക്ക് 20 രൂപയ്ക്കു അൺലിമിറ്റഡ് യാത്ര

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക സമ്മാനം. നാളെ എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് കൊച്ചി മെട്രോ നല്‍കുന്ന ഓഫര്‍. മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. ഇതിനു പുറമേ  കൊച്ചി […]

No Picture
Keralam

ബ്രഹ്മപുരത്തെ തീ 5-ാം ദിനവും അണയ്ക്കാനായില്ല; മാലിന്യനീക്കം സ്തംഭിച്ചത് ഇരട്ടിദുരിതം

കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ തീപ്പിടുത്തം അഞ്ചാം ദിവസം പൂർണ്ണമായി കെടുത്താനായില്ല. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്ന് അഗ്നിരക്ഷാ സേന ആവർത്തിച്ചു. മാലിന്യം നിക്ഷേപിക്കാൻ പകരം സ്ഥലം കണ്ടെത്താത്തതിനാൽ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ്. 27 അധികം ഫയർ യൂണിറ്റുകൾ അഞ്ച് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് […]

No Picture
Movies

കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം

തൃശ്ശൂർ: കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം. ചാലക്കുടിയിലെ മണിയുടെ വീട് തേടിയുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു. കലാഭവൻ മണിയെ ഓർക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു […]

No Picture
Local

മെഡിക്കൽ കോളേജ് -ചുങ്കം -കോട്ടയം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മെഡിക്കൽ കോളേജ് -ചുങ്കം -കോട്ടയം റോഡിൽ അമ്പലക്കവല മുതൽ ചുങ്കം വരെ ടാറിങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതത്തിനു മാർച്ച് ആറു മുതൽ നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്തു നിന്നു ചുങ്കം വഴി മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ നിലവിലുള്ള റൂട്ടിൽ തന്നെ പോകാവുന്നതാണ്. മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും […]