No Picture
World

തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 46,000 കടന്നു; രക്ഷാപ്രവർത്തനം ഇന്ന് രാത്രി അവസാനിപ്പിച്ചേക്കും

തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പത്തിലും തുടർച്ചലനങ്ങളിലുമായി മരിച്ചവരുടെ എണ്ണം 46,000 കടന്നു. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. തുർക്കിയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം അപ്പാർട്ട്‌മെന്റുകൾ തകർന്നതായാണ് കണക്ക്. പലരെയും ഇപ്പോഴും കാണാനില്ല. ഭൂകമ്പം കഴിഞ്ഞ് 296 മണിക്കൂർ പിന്നിടുന്ന ഈ സാഹചര്യത്തിൽ ഇനി രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള സാധ്യത […]

No Picture
Sports

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും

ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും. തെലുഗു വാരിയേഴ്‌സാണ് എതിരാളികൾ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ്. മത്സരം വൈകിട്ട് 2.30ന് ഫ്‌ളവേഴ്‌സിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കുഞ്ചാക്കോ […]

No Picture
Movies

പ്രശസ്‍ത തമിഴ് സിനിമാതാരം മയില്‍സാമി അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി (57) അന്തരിച്ചു. നിരവധി തമിഴ് സിനിമകളിൽ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു മരണം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് മയില്‍സാമി.  കെ ഭാഗ്യരാജിന്‍റെ സംവിധാനത്തില്‍ […]

No Picture
India

ക്രൈസ്തവര്‍ക്കെതിരായ അതിക്രമം: ദില്ലിയിൽ വമ്പൻ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകൾ

ദില്ലി: രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ദില്ലിയിൽ വമ്പൻ പ്രതിഷേധത്തിനൊരുങ്ങി ക്രൈസ്തവ സംഘടനകൾ. ഞായറാഴ്ച ജന്തർമന്തറിലാണ് 79 സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുക. അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാര്‍ […]

No Picture
India

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയിൽ കൊച്ചിയും

ദില്ലി : രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. ഈ തന്ത്ര പ്രധാന മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും. […]

No Picture
District News

അച്ചടക്ക ലംഘനം; കോട്ടയത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്ന് പുറത്താക്കി

കോട്ടയത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ സംഘടനാ ചുമതലകളിൽ നിന്നും പുറത്താക്കി. പൊതു സമൂഹത്തിൽ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിൻ്റെ നടപടി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാർ വ്യാജ പരാതി നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് വാട്ട്സ്ആപ്പ് […]

No Picture
Local

അതിരമ്പുഴ സെൻറ് മേരീസ്‌ ഫൊറോനാ പള്ളിയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു; വീഡിയോ

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ്‌ ഫൊറോനാ പള്ളിയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു. വെള്ളിയാഴ്ച  വൈകുന്നേരം 5.30 നു നടന്ന വി. കുർബാനയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ പൊതു ഒപ്പീസിനും വെഞ്ചിരിപ്പിനും റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിച്ചു. നിരവധി വിശ്വാസികൾ ഈ പ്രാർത്ഥനകളിൽ പങ്കെടുത്തു. […]

No Picture
Health

അവയവം സ്വീകരിക്കുന്നതിനുള്ള പ്രായ പരിധി നീക്കി ആരോഗ്യമന്ത്രാലയം

ദില്ലി:അവയവം സ്വീകരിക്കുന്നതിനുള്ള പ്രായ പരിധി നീക്കി ആരോഗ്യമന്ത്രാലയം. ആയുർദൈർഘ്യം കണക്കിലെടുത്താണ് മരിച്ചവരിൽ നിന്ന് അവയവം സ്വീകരിക്കുന്നതിനുള്ള ഉയർന്ന പരിധി നീക്കിയത്. അവയവ ദാനത്തിനായി ദേശീയ നയം രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ നിന്ന് അവയവം സ്വീകരിക്കാനുള്ള പരമാവധി പ്രായപരിധി നേരത്തെ 65 വയസായിരുന്നു. ഇത് നീക്കിയതായാണ് ഇപ്പോൾ […]

No Picture
Keralam

യാത്രക്കാരുടെ എണ്ണത്തിലെ കുറവ്; കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രതിസന്ധിയില്‍

കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി പ്രതിസന്ധിയിലാകുന്നതിന് പിന്നില്‍ യാത്രക്കാരുടെ എണ്ണത്തിലെ കുറവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണം ശരാശരി 80,000 മാത്രമാണ്. ആദ്യഘട്ട നിര്‍മാണം തുടങ്ങുമ്പോള്‍ പ്രതിദിനം മൂന്നര ലക്ഷം പേര്‍ യാത്രക്കാരുണ്ടാകുമെന്നായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഈ സംഖ്യയുടെ അടുത്തെത്താന്‍ പോലും […]

No Picture
India

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ബംഗളൂരിൽ തുടരും

ബംഗളുരു: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കാൻ വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യും. ഈ സാഹചര്യത്തിൽ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബംഗളൂരുവിൽ തന്നെ തുടരാനാണ് തീരുമാനം. ന്യുമോണിയ […]